24
July 2019 - 12:07 am IST

Download Our Mobile App

Flash News
Archives

Bollywood

ramayanam

500 കോടി മുതൽ മുടക്കിൽ രാമായണം ഒരുങ്ങുന്നു

Published:08 July 2019

സംവിധായകന്‍റെയോ അഭിനേതാക്കളുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാമായണത്തിനോട് പൂർണമായും നീതി പുലർത്തുന്ന ചിത്രമായിരിക്കും ഇത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രം പുറത്തിറക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.

രാമായണം ത്രിഡി ചിത്രം വെള്ളിത്തിരയിലേക്ക്. 500 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം തിയെറ്ററുകളിലെത്തുക. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ദംഗലിന്‍റെ സംവിധായകൻ നിതേഷ് തിവാരി, തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദ്, മധു മന്‍റേന, നമിത് മൽഹോത്ര, രവി ഉദയ്വാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സംവിധായകന്‍റെയോ അഭിനേതാക്കളുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാമായണത്തിനോട് പൂർണമായും നീതി പുലർത്തുന്ന ചിത്രമായിരിക്കും ഇത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രം പുറത്തിറക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. 2021 ൽ ചിത്രം പുറത്തിറങ്ങുമെന്നും നിതേഷ് തിവാരി പറഞ്ഞു. പല ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാകും ചിത്രത്തിലെത്തുക.

ചിത്രത്തിന്‍റെ മൂന്ന് ഭാഗങ്ങൾ തമ്മിൽ വലിയ ഇടവേള ഉണ്ടാകില്ലെന്നും നിതേഷ് വ്യക്തമാക്കി. മോഹൻലാലിനെ നായകനാക്കി 1000 കോടി മുതൽ മുടക്കിൽ മഹാഭാരതം എന്ന സിനിമ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാല് വർഷമായിട്ടും ചിത്രം നടക്കാതിരുന്നതിനെ തുടർന്ന് എഴുത്തുകാരനും ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായർ ഇതിൽ നിന്ന് പിന്മാറിയിരുന്നു.  


വാർത്തകൾ

Sign up for Newsletter



top