17
September 2019 - 10:22 am IST

Download Our Mobile App

Flash News
Archives

Analysis

it-park

ട്രാ​ക്കി​ലാ​യി ടെ​ക്നോ പാ​ര്‍ക്ക്

Published:08 July 2019

വാ​യ്പ തി​രി​ച്ച​ട​വി​ലെ കൃ​ത്യ​ത, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചു​ള്ള ആ​ധി​കാ​ര റേ​റ്റി​ങ്ങാ​യ ക്രി​സി​ല്‍ റേ​റ്റി​ങ്ങി​ൽ ടെ​ക്നോ​പാ​ർ​ക്കി​നു എ ​റേ​റ്റി​ങ് ല​ഭി​ച്ചു. 2014ല്‍ ​വാ​യ്പ തി​രി​ച്ച​ട​വ് പൂ​ര്‍ണ​മാ​യും സ്തം​ഭി​ച്ച​തോ​ടെ ഡി ​റേ​റ്റി​ങ്ങി​ലാ​യി​രു​ന്ന ടെ​ക്നോ​പാ​ര്‍ക്കാ​ണ് ആ​റ് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സാ​മ്പ​ത്തി​ക പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. 

തി​രു​വ​ന​ന്ത​പു​രം: ഐ​ടി മേ​ഖ​ല​യി​ല്‍ മാ​ന്ദ്യ​മു​ണ്ടെ​ന്ന് പ​ര​ക്കെ പ​റ​ച്ചി​ലു​ണ്ടെ​ങ്കി​ലും ടെ​ക്നോ​പാ​ര്‍ക്കി​ന് സാ​മ്പ​ത്തി​ക​മാ​യി ന​ല്ല​കാ​ലം തു​ട​ങ്ങി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ള്‍. വാ​യ്പ തി​രി​ച്ച​ട​വി​ലെ കൃ​ത്യ​ത, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചു​ള്ള ആ​ധി​കാ​ര റേ​റ്റി​ങ്ങാ​യ ക്രി​സി​ല്‍ റേ​റ്റി​ങ്ങി​ൽ ടെ​ക്നോ​പാ​ർ​ക്കി​നു എ ​റേ​റ്റി​ങ് ല​ഭി​ച്ചു. 2014ല്‍ ​വാ​യ്പ തി​രി​ച്ച​ട​വ് പൂ​ര്‍ണ​മാ​യും സ്തം​ഭി​ച്ച​തോ​ടെ ഡി ​റേ​റ്റി​ങ്ങി​ലാ​യി​രു​ന്ന ടെ​ക്നോ​പാ​ര്‍ക്കാ​ണ് ആ​റ് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സാ​മ്പ​ത്തി​ക പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. 

റേ​റ്റി​ങ് കു​റ​ഞ്ഞ​ത് ഐ​ടി നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. മൂ​ന്നാം ഘ​ട്ട​ത്തി​ലെ ഐ​ടി കെ​ട്ടി​ട​നി​ര്‍മാ​ണ​ത്തി​നാ​യി ബാ​ങ്ക് ക​ണ്‍സോ​ര്‍ഷ്യം വ​ഴി​യെ​ടു​ത്ത 250 കോ​ടി രൂ​പ വാ​യ്പ​യാ​ണ് ടെ​ക്നോ​പാ​ര്‍ക്കി​നെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​ത്. ആ​റ് വ​ര്‍ഷ​മെ​ന്ന ചെ​റി​യ കാ​ലാ​വ​ധി​യി​ല്‍ തി​രി​ച്ച​ട​വ് വേ​ണ്ടി വ​ന്ന​തി​നാ​ല്‍ അ​ത് മു​ട​ങ്ങി. ഇ​തോ​ടെ "ഡി' ​റേ​റ്റി​ങ്ങി​ലേ​ക്ക് കൂ​പ്പു​കു​ത്തി. തു​ട​ര്‍ന്ന് വാ​യ്പ 12 വ​ര്‍ഷ​മാ​യി പു​നഃ​ക്ര​മീ​ക​രി​ച്ച് തി​രി​ച്ച​ട​വ് എ​ളു​പ്പ​മാ​യി. ഐ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക​ത്തു​ക വാ​യ്പ തി​രി​ച്ച​ട​വി​നു മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് തു​ട​ങ്ങി. വാ​യ്പ തു​ക​യി​ല്‍ അ​ധി​ക​മാ​യി വ​ന്ന 40 കോ​ടി തി​രി​ച്ച​ട​ച്ച​തും ബാ​ധ്യ​ത കു​റ​ച്ചു. ടോ​റ​സ് ഉ​ള്‍പ്പ​ടെ പ​ദ്ധ​തി​ക​ള്‍ എ​ത്തി​യ​തോ​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​മു​ണ്ടാ​യി. 

ഒ​ന്നാം ഘ​ട്ട​ത്തി​ലെ തേ​ജ​സ്വി​നി ബി​ല്‍ഡി​ങ്ങി​നാ​യി എ​ടു​ത്ത വാ​യ്പ​യി​ല്‍ മി​ച്ച​മു​ണ്ടാ​യി​രു​ന്ന 10 കോ​ടി രൂ​പ​യോ​ളം 2014ല്‍ ​ത​ന്നെ തി​രി​ച്ച​ട​ച്ച​തും പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കി. ഇ​നി 167 കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യി​ന​ത്തി​ല്‍ ടെ​ക്നോ​പാ​ര്‍ക്കി​ന് തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top