23
July 2019 - 11:07 pm IST

Download Our Mobile App

Flash News
Archives

Mollywood

kireedom

മുപ്പത് വർഷങ്ങൾക്കിപ്പുറം കിരീടത്തിലെ ആൽമരം; ചിത്രം പങ്കുവച്ച് ശബരീനാഥൻ

Published:09 July 2019

പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്‍റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.

സിനിമയിറങ്ങി മുപ്പത് വർഷം കഴിഞ്ഞിട്ടും മലയാളികളുടെയിടയിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് കിരീടം. മോഹൻലാലും തിലകനും മത്സരിച്ചഭിനയിച്ച ഈ ചിത്രം ഇന്നും പ്രേക്ഷകർക്ക് വേറിട്ട കാഴ്ചാനുഭവമാണ് നൽകുന്നത്. സിനിമ പോലെതന്നെ അത് ചിത്രീകരിച്ച സ്ഥലങ്ങളും മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ്. സിനിമയിലെ ഒരു പാലം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.

ഇപ്പോഴിത കിരീടം സിനിമയിലെ മറ്റൊരു പ്രധാന ലൊക്കേഷന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കെ.എസ് ശബരീനാഥൻ എംഎൽഎ. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ച സ്ഥലത്തിന്‍റെ ഇപ്പോഴത്തെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആര്യനാട് കാഞ്ഞിരമൂട്ടിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്. മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.

പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്‍റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.


വാർത്തകൾ

Sign up for Newsletter



top