12
November 2019 - 11:42 am IST

Download Our Mobile App

Flash News
Archives

Kollywood

amala-paul-tells-about-behind-the-scenes-of-aadai-nude-teaser

'ആ സമയം സെറ്റിലുണ്ടായിരുന്നത് 15 പേര്‍ മാത്രം'; ആടൈയിലെ നഗ്ന രംഗത്തെ കുറിച്ച് അമല പോള്‍

Published:09 July 2019

എന്നാൽ 15 പേര്‍ മാത്രമെ രംഗം ചിത്രീകരിക്കാനുണ്ടായിരുന്നുള്ളൂ. ക്രൂവിനെ വിശ്വാസമില്ലായിരുന്നെങ്കില്‍ അന്ന് ആ സീന്‍ ചെയ്യാന്‍ സാധിക്കില്ലായിരുന്നു'' അമല പറയുന്നു. 

മലയാള സിനിമാ നടിമാര്‍ പൊതുവിൽ ചെയ്യാന്‍ മടിക്കുന്ന രംഗങ്ങളിലാണ് 'ആടൈ'യില്‍ പ്രിയതാരം അമല പോള്‍ കൈവച്ചത്. ചിത്രത്തിന്‍റെ ടീസറില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് അമല ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. ആടൈ രംഗത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമല പറയുന്നതിങ്ങനെ...

''ആവശ്യമെങ്കിൽ ഈ രംഗത്തിന് വേണ്ടി പ്രത്യേകതരം കോസ്റ്റ്യൂം ഉപയോഗിക്കാമെന്ന് സംവിധായകന്‍ രത്നകുമാര്‍ സൂചിപ്പിച്ചു. എന്നാൽ അക്കാര്യത്തെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ, ഷൂട്ടിങ് ദിവസമായതോടെ എനിക്ക് ഇത്തിരി പിരിമുറുക്കം തോന്നി''- അമല പറഞ്ഞു. 

''എന്താണ് സെറ്റിൽ സംഭവിക്കുകയെന്ന ആകാംക്ഷയായി. ആരൊക്കെ സെറ്റിൽ ഉണ്ടാവും; അവിടെ സുരക്ഷിതമാണോ എന്നൊക്കെയായി ചിന്തകാടുകയറി. എന്നാൽ 15 പേര്‍ മാത്രമെ രംഗം ചിത്രീകരിക്കാനുണ്ടായിരുന്നുള്ളൂ. ക്രൂവിനെ വിശ്വാസമില്ലായിരുന്നെങ്കില്‍ അന്ന് ആ സീന്‍ ചെയ്യാന്‍ സാധിക്കില്ലായിരുന്നു'' അമല പറയുന്നു. 

കാമിനി എന്നാണ് ആടൈയിലെ അമലയുടെ കഥാപാത്രത്തിന് പേര്. ചിത്രം ജൂലൈ 19ന് തിയേറ്ററിലെത്തും


വാർത്തകൾ

Sign up for Newsletter



top