17
September 2019 - 10:03 am IST

Download Our Mobile App

Flash News
Archives

Gulf

new-committee-formed-jubail-football-club

ജുബൈൽ എഫ്.സി പുതിയ കമ്മിറ്റി നിലവിൽ വന്നു

Published:09 July 2019

മെമ്പർഷിപ് അടിസ്ഥാനത്തിൽ ചേർന്ന ജനറൽ ബോഡിയുടെ അംഗീകാരത്തോടെ ചെയർമാനായി അനസ് വായനാടിനെയും പ്രസിഡന്‍റായി ജാനിഷിനെയും ജനറൽ സെക്രട്ടറിയായി ഷാഫിയെയും ട്രെഷററായി ഇല്യാസിനേയും തെരഞ്ഞെടുത്തു.

ജുബൈൽ: ഡ്യൂൺസ് ഹാളിൽ വച്ച് നടന്ന ജുബൈൽ ഫുട്ബോൾ ക്ലബ്ബിന്‍റെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. ചടങ്ങിൽ അനസ് വയനാട് അധ്യക്ഷത വഹിച്ചു. മെമ്പർഷിപ് അടിസ്ഥാനത്തിൽ ചേർന്ന ജനറൽ ബോഡിയുടെ അംഗീകാരത്തോടെ ചെയർമാനായി അനസ് വായനാടിനെയും പ്രസിഡന്‍റായി ജാനിഷിനെയും ജനറൽ സെക്രട്ടറിയായി ഷാഫിയെയും ട്രെഷററായി ഇല്യാസിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായി സജീർ, വിപിൻ, ജോയിന്‍റ് സെക്രട്ടറിമാരായി ആസിഫ്, സുഹൈൽ, എക്സിക്യൂട്ടീവ് കോഓർഡിനേറ്ററായി മുഷീർ, മീഡിയ കോഓർഡിനേറ്ററായി ശാമിൽ ആനിക്കാട്ടിൽ, ടീം മാനേജരായി മുസ്തഫ തുടങ്ങിയവർ അടങ്ങുന്ന 11 അംഗ കോർ-കമ്മിറ്റിയും നിലവിൽ വന്നു. 

കൂടാതെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ടെക്‌നിക്കൽ എക്സിക്യൂട്ടീവുകളായി അബ്ദുൽ സലാം മഞ്ചേരി, ഷെയ്ഖ്, വിനോദ്, ഫെബിൽ, ഷിജാസ്, മുഹമ്മദ്, ബിജു, അശ്വിൻ, ജംഷീർ, ഫൈസൽ എന്നിവരെയും ടീം പരിശീലകനായി ഹെഗൽ ആരിഫിനെയും സഹപരിശീലകനായി അൻസാറിനെയും ടീം ക്യാപ്റ്റനായി ബെജസ്റ്റനെയും വൈസ് ക്യാപ്റ്റനായി ശാമിലിനെയും തെരഞ്ഞെടുത്തു. ഷിജാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഇല്യാസ് നന്ദി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top