12
November 2019 - 11:40 am IST

Download Our Mobile App

Flash News
Archives

Other news

serena-willimas

സെ​റീ​ന​യ്ക്ക് ലോ ​റി​സ്ക്

Published:09 July 2019

ആ​ദ്യ സെ​റ്റി​ൽ സെ​റീ​ന​യും റി​സ്കും സ്വ​ന്തം സ​ർ​വീ​സ് ഗെ​യി​മു​ക​ൾ നി​ല​നി​ർ​ത്താ​ൻ പ​ണി​പ്പെ​ട്ടു. തു​ട​ക്ക​ത്തി​ൽ ത​ന്നെ റി​സ്ക് സെ​റീ​ന​യു​ടെ സ​ർ​വീ​സ് ബ്രേ​ക്ക് ചെ​യ്തു. തി​രി​ച്ച​ടി​ച്ച സെ​റീ​ന റി​സ്കി​ന്‍റെ സ​ർ​വ് ഭേ​ദി​ച്ച് 3-3ന് ​ഒ​പ്പ​മെ​ത്തി. പ​ക്ഷേ, വീ​ണ്ടും റി​സ്ക് വി​ല്യം​സി​ന്‍റെ ഗെ​യിം ത​ട്ടി​യെ​ടു​ത്തു. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ സ്വ​ന്തം ഗെ​യിം ന​ഷ്ട​പ്പെ​ടു​ത്തി​യ റി​സ്ക് വി​ല്യം​സി​ന് സെ​റ്റ് ദാ​നം ന​ൽ​കി.

ല​ണ്ട​ൻ: എ​ട്ടാം  കി​രീ​ടം ഉ​ന്ന​മി​ടു​ന്ന അ​മെ​രി​ക്ക​ൻ സൂ​പ്പ​ർ താ​രം സെ​റീ​ന വി​ല്യം​സ് വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. വാ​ശി​യേ​റി​യ മു​ഖാ​മു​ഖ​ത്തി​ൽ സ്വ​ന്തം നാ​ട്ടു​കാ​രി​യാ​യ അ​ലി​സ​ൺ റി​സ്കി​നെ അ​തി​ജീ​വി​ച്ചാ​ണ് സെ​റീ​ന കു​തി​ച്ച​ത്. 6-4, 4-6, 6-3 എ​ന്ന സ്കോ​റി​ന് സെ​റീ​ന​യു​ടെ ജ​യം. വി​ജ​യം ക​ണ്ടെ​ങ്കി​ലും ‌അ​ത്ര വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നി​ല്ല സെ​റീ​ന​യു​ടെ പ്ര​ക​ട​നം. നി​ര​വ​ധി പി​ഴ​വു​ക​ൾ മു​ൻ ചാം​പ്യ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി.

ആ​ദ്യ സെ​റ്റി​ൽ സെ​റീ​ന​യും റി​സ്കും സ്വ​ന്തം സ​ർ​വീ​സ് ഗെ​യി​മു​ക​ൾ നി​ല​നി​ർ​ത്താ​ൻ പ​ണി​പ്പെ​ട്ടു. തു​ട​ക്ക​ത്തി​ൽ ത​ന്നെ റി​സ്ക് സെ​റീ​ന​യു​ടെ സ​ർ​വീ​സ് ബ്രേ​ക്ക് ചെ​യ്തു. തി​രി​ച്ച​ടി​ച്ച സെ​റീ​ന റി​സ്കി​ന്‍റെ സ​ർ​വ് ഭേ​ദി​ച്ച് 3-3ന് ​ഒ​പ്പ​മെ​ത്തി. പ​ക്ഷേ, വീ​ണ്ടും റി​സ്ക് വി​ല്യം​സി​ന്‍റെ ഗെ​യിം ത​ട്ടി​യെ​ടു​ത്തു. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ സ്വ​ന്തം ഗെ​യിം ന​ഷ്ട​പ്പെ​ടു​ത്തി​യ റി​സ്ക് വി​ല്യം​സി​ന് സെ​റ്റ് ദാ​നം ന​ൽ​കി.

 ര​ണ്ടാം സെ​റ്റി​ൽ വി​പ​രീ​ത ദി​ശ​യി​ലെ ക​ളി​യാ​ണ് ന​ട​ന്ന​ത്. ഇ​രു​വ​രും സ​ർ​വ് കാ​ത്ത് മു​ന്നേ​റി. എ​ങ്കി​ലും സെ​റീ​ന​യു​ടെ അ​ഞ്ചാം ഗെ​യിം കൈ​ക്ക​ലാ​ക്കി​യ റി​സ്ക് 5-4ന് ​ലീ​ഡെ​ടു​ത്തു. പി​ന്നെ സ​ർ​വീ​സ്  നി​ല​നി​ർ​ത്തി സെ​റ്റ് പി​ടി​ച്ചെ​ടു​ത്ത് മ​ത്സ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നു. നി​ർ​ണാ​യ​ക മൂ​ന്നാം സെ​റ്റി​ലും സെ​റീ​ന​യ്ക്ക് തു​ട​ക്ക​ത്തി​ലേ ഗെ​യിം കൈ​മോ​ശം വ​ന്നു. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ഗെ​യി​മു​ക​ൾ നേ​ടി​യ സെ​റീ​ന ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു. ഒ​രു വ​ട്ടം കൂ​ടി സെ​റീ​ന​യു​ടെ സ​ർ​വീ​സ് പാ​ളി​യെ​ങ്കി​ലും റി​സ്ക് ഡ​ബി​ൾ​ഫോ​ൾ​ട്ടു​ക​ളും മോ​ശം സ​ർ​വും കൊ​ണ്ടു നി​റം​കെ​ട്ട​പ്പോ​ൾ ക്വാ​ർ​ട്ട​ർ സെ​റീ​ന​യു​ടെ പ​ക്ഷ​ത്തു നി​ന്നു. അ​തേ​സ​മ​യം, ചൈ​ന​യു​ടെ ഷാ​ങ് ഷു​യി​യെ ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ സി​മോ​ണെ ഹാ​ലെ​പ്പും സെ​മി​  കണ്ടു, സ്കോ​ർ: 7-6, 6-1. 2014നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഹാ​ലെ​പ്പ് വിം​ബി​ൾ​ഡ​ണി​ന്‍റെ സെ​മി​യി​ലെ​ത്തു​ന്ന​ത്. 

 പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ച ലോ​ക ഒ​ന്നാം ന​മ്പ​ർ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ചും സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​റും ക്വാ​ർ​ട്ട​റി​ലേ​ക്ക് പാ​സെ​ടു​ത്തു. ദ്യോ​ക്കോ ഫ്രാ​ൻ​സി​ന്‍റെ യു​ഗോ ഹം​ബ​ർ​ട്ടി​നെ​യും (6-3, 6-2, 6-3) ഫെ​ഡ​റ​ർ ഇ​റ്റ​ലി​യു​ടെ മ​രി​യോ ബെ​റേ​റ്റി​നി​യെ​യും പ്രീ-​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്തേ​ക്ക​ടി​ച്ചു (6-1,6-2, 6-2). ജ​പ്പാ​ന്‍റെ കെ​യ് നി​ഷി​കോ​രി, അ​ർ​ജ​ന്‍റീ​ന​യു​ടെ ഗു​യ്ഡൊ പെ​ല്ല എ​ന്നി​വ​രും അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു. അ​ഞ്ചു സെ​റ്റ് നീ​ണ്ട ത്രി​ല്ല​റി​ൽ കാ​ന​ഡ​യു​ടെ മി​ലോ​സ് റാ​വോ​ണി​ച്ചി​ന്‍റെ പ്ര​യാ​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് പെ​ല്ല ക്വാ​ർ​ട്ട​റി​ലേ​ക്ക് ഗ​മി​ച്ച​ത് (3-6, 4-6, 6-3, 7-6, 8-6).


വാർത്തകൾ

Sign up for Newsletter



top