23
July 2019 - 11:09 pm IST

Download Our Mobile App

Flash News
Archives

Mollywood

bala-bhaskar

ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു; ബാലഭാസ്കറിന് പിറന്നാളാശംസകളുമായി സ്റ്റീഫൻ ദേവസി

Published:10 July 2019

ജന്മദിനാശംസകൾ ബാല. നമ്മൾ പങ്കിട്ട ഓർമകൾ ഞാൻ എപ്പോഴും ഓർക്കുന്നു. നമ്മുടെ തമാശകളും ചിരികളും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. അതിനിയും അങ്ങനെ ആയിരിക്കും. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു സുഹൃത്തേ...

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ വേർപാട് ഇന്നും ഒരു നൊമ്പരമായി നിൽക്കുകയാണ്. ജീവിച്ചിരുന്നെങ്കിൽ ബാലഭാസ്കറിന് ഇന്ന് 41 ാം ജന്മദിനം. പ്രിയ സുഹൃത്തിന് പിറന്നാളാശംസകൾ നേർന്നിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി.

ജന്മദിനാശംസകൾ ബാല. നമ്മൾ പങ്കിട്ട ഓർമകൾ ഞാൻ എപ്പോഴും ഓർക്കുന്നു. നമ്മുടെ തമാശകളും ചിരികളും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. അതിനിയും അങ്ങനെ ആയിരിക്കും. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു സുഹൃത്തേ...സ്റ്റീഫൻ കുറിച്ചു.  ഡ്രമ്മർ ശിവമണിയോടൊപ്പം സ്റ്റീഫനും ബാലഭാസ്കറും കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

മൂവരും ഒരുമിച്ച് നിരവധി സ്റ്റേജ് പരിപാടികൾ ചെയ്തിരുന്നു. അതുമാത്രമല്ല ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. മരിക്കുന്നതിന് മുൻപ് ബാലഭാസ്കർ തന്നോട് സംസാരിച്ചിരുന്നുവെന്നും സ്റ്റീഫൻ പറഞ്ഞിരുന്നു. 2018 സെപ്റ്റംബർ 25 നാണ് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിൽ ബാലഭാസ്കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേൽക്കുന്നത്.

കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഏക മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഒക്‌ടോബർ രണ്ടിന് ബാലഭാസ്കറും മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മി ജീവിതത്തിലേക്കുള്ള മടങ്ങി വരവിലാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Happy Birthday Bala. I always recall the memories that we shared...the fun and those laughters. You were always special and will remain one. I terribly miss you my friend.

A post shared by Stephen Devassy (@stephendevassy) on

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top