12
November 2019 - 12:28 pm IST

Download Our Mobile App

Flash News
Archives

World

iran-us

വിട്ടു കൊടുക്കാതെ ഇറാനും യുഎസും ; യു​ദ്ധ​ത്തി​നൊ​രു​ങ്ങുന്നു

Published:10 July 2019

മ​ധ്യ പൂ​ർ​വ ഉ​ൾ​ക്ക​ട​ലി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നാ​വി​ക​സേ​നാ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു​എ​സ്. ഇ​റാ​നും യെ​മ​നു സ​മീ​പ​ത്തു​ള്ള ക​പ്പ​ൽ​ചാ​ലി​ൽ നി​ര​ന്ത​ര​മാ​യി എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ന് എ​ന്ന പേ​രി​ലാ​ണ് യു​എ​സ് സൈ​നി​ക​സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.  

വാ​ഷി​ങ്ട​ൺ: ഇ​റാ​ൻ-​യു​എ​സ് സം​ഘ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും യു​ദ്ധ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മ​ധ്യ പൂ​ർ​വ ഉ​ൾ​ക്ക​ട​ലി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നാ​വി​ക​സേ​നാ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു​എ​സ്. ഇ​റാ​നും യെ​മ​നു സ​മീ​പ​ത്തു​ള്ള ക​പ്പ​ൽ​ചാ​ലി​ൽ നി​ര​ന്ത​ര​മാ​യി എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ന് എ​ന്ന പേ​രി​ലാ​ണ് യു​എ​സ് സൈ​നി​ക​സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.  

സ​ഖ്യ​രാ​ജ്യ​ങ്ങ​ളെ​യും സൈ​നി​ക​രെ​യും ഇ​റാ​നെ ആ​ക്ര​മി​ക്കാ​ന്‍ യു​എ​സ് ഉ​പ​യോ​ഗി​ക്കും. സൈ​ബ​ര്‍ യു​ദ്ധ​സ​ന്നാ​ഹം സ്വ​ന്ത​മാ​യു​ള്ള അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​റാ​ന്‍. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​ണ് ഇ​റാ​നെ​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു മു​ന്ന​റി​യി​പ്പു​ന​ല്‍കി​യി​ട്ടു​ണ്ട്. യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ ഏ​ത് സ​മ​യ​ത്തും ഇ​റാ​നെ ല​ക്ഷ്യ​മാ​ക്കി എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ മു​ന്ന​റി​യി​പ്പ്. 

യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ര്‍ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നെ​ത​ന്യാ​ഹു ഇ​റാ​നെ​തി​രെ പ​ര​സ്യ ഭീ​ഷ​ണി മു​ഴ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ഫ് 35 ഫൈ​റ്റ​ര്‍ ജെ​റ്റ് വി​മാ​ന​ത്തി​ന് അ​രി​കി​ല്‍ നി​ന്ന് ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന വി​ഡി​യോ നെ​ത​ന്യാ​ഹു പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​ന്‍റെ ക​രു​ത്തു​റ്റ യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ ഏ​ത് സ​മ​യ​ത്തും പ​ശ്ചി​മേ​ഷ്യ​യി​ല്‍ എ​ത്തി​ച്ചേ​രാ​മെ​ന്നും ഇ​റാ​ന്‍ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റാ​നി​ലും സി​റി​യ​യി​ലും നി​ര​വ​ധി ത​വ​ണ ഇ​സ്ര​യേ​ലി​ന്‍റെ എ​ഫ് 35 ഫൈ​റ്റ​ര്‍ ജെ​റ്റ് വി​മാ​ന​ങ്ങ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​നു പു​റ​കേ ഇ​റാ​നെ​തി​രേ യു​എ​സ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.  ഉ​പ​രോ​ധം മൂ​ലം സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ് ഇ​റാ​ൻ. പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ ക​ട​ന്നു പോ​യി​രു​ന്ന എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​നെ​ന്ന പേ​രി​ൽ  യു​എ​സ് നി​യോ​ഗി​ച്ച ഡ്രോ​ണു​ക​ൾ ഇ​റാ​ൻ ത​ക​ർ​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സൈ​നി​ക ന​ട​പ​ടി​ക്കൊ​രു​ങ്ങി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷ​ത്തി​ൽ  പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​എ​സ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​പ​രോ​ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ  ക​രാ​റി​ന് വി​ഭി​ന്ന​മാ​യി യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്ന്  ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ സ​മ​വാ​യ ച​ർ​ച്ച​ക​ൾ​ക്കു​ള്ള സാ​ധ്യ​ത കൂ​ടി അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags :

Iran
USA
War

വാർത്തകൾ

Sign up for Newsletter



top