12
November 2019 - 12:23 pm IST

Download Our Mobile App

Flash News
Archives

Updates

e-auto-stand

ഇ​നി ഓ​ട്ടൊ സ്റ്റാ​ൻ​ഡു​ക​ളും‍ ഇ​ല​ക്‌​ട്രി​ക്കാ​വും

Published:10 July 2019

നി​ല​വി​ല്‍ സി​എ​ന്‍ജി എ​ത്തി​യ​തോ​ടെ കൊ​ച്ചി​യി​ല്‍ പ​ച്ച​നി​റ​മു​ള്ള സി​എ​ന്‍ജി ഓ​ട്ടൊ​ക​ള്‍ സ്റ്റാ​ൻ​ഡ് പി​ടി​ച്ചു തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ല​ക്‌​ട്രി​ക് വ​ണ്ടി​ക​ള്‍ എ​ത്തു​ന്ന​ത്. അ​ടി​ക്ക​ടി ഒ​രു നി​ശ്ച​യ​വു​മി​ല്ലാ​തെ കൂ​ടു​ന്ന ഇ​ന്ധ​ന​വി​ല​യാ​ണ്  ഇ-​ഓ​ട്ടൊ​ക​ളി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന് വേ​ഗ​ത​യേ​റി​ക്കു​ന്ന​ത്.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഓ​ട്ടൊ സ്റ്റാ​ൻ​ഡു​ക​ള്‍ മു​ഖം മി​നു​ക്കി ഇ​ല​ക്‌​ട്രി​ക്കാ​വാ​ന്‍ അ​ധി​ക സ​മ​യം വേ​ണ്ട. കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ എ​ത്തു​ന്ന​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ മു​ക്കി​ലും മ​ര​ല​യി​ലു​മു​ള്ള ഓ​ട്ടൊ സ്റ്റാ​ൻ​ഡു​ക​ള്‍ ഹൈ​ടെ​ക്ക് ആ​വു​ന്ന​ത്.  നി​ല​വി​ല്‍ സി​എ​ന്‍ജി എ​ത്തി​യ​തോ​ടെ കൊ​ച്ചി​യി​ല്‍ പ​ച്ച​നി​റ​മു​ള്ള സി​എ​ന്‍ജി ഓ​ട്ടൊ​ക​ള്‍ സ്റ്റാ​ൻ​ഡ് പി​ടി​ച്ചു തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ല​ക്‌​ട്രി​ക് വ​ണ്ടി​ക​ള്‍ എ​ത്തു​ന്ന​ത്. അ​ടി​ക്ക​ടി ഒ​രു നി​ശ്ച​യ​വു​മി​ല്ലാ​തെ കൂ​ടു​ന്ന ഇ​ന്ധ​ന​വി​ല​യാ​ണ്  ഇ-​ഓ​ട്ടൊ​ക​ളി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന് വേ​ഗ​ത​യേ​റി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ഈ ​വ​ര്‍ഷം 30,000 രൂ​പ സ​ബ്സി​ഡി​യി​ല്‍ 10,000 ഓ​ട്ടൊ​റി​ക്ഷ​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ഇ​തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നു 12 കോ​ടി രൂ​പ കൈ​മാ​റി. 

പു​തി​യ ഇ​ല​ക്‌​ട്രി​ക് ഓ​ട്ടൊ​റി​ക്ഷ​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു സ​ബ്സി​ഡി തു​ക ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 5000 ഓ​ട്ടൊ​ക​ള്‍ സ്ത്രീ​ക​ള്‍ക്കാ​യി​രി​ക്കും. ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഇ​ല​ക്‌​ട്രി​ക് ഓ​ട്ടൊ​റി​ക്ഷ​യ്ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ 30,000 രൂ​പ​യു​ടെ സ​ഹാ​യ​ത്തി​നു പു​റ​മെ, പു​തി​യ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ക്കു പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യം കൂ​ടി​യാ​കു​മ്പോ​ള്‍ വി​ല​തീ​ര്‍ത്തും കു​റ​യും. പു​തി​യ വൈ​ദ്യു​ത വാ​ഹ​നം വാ​ങ്ങാ​നെ​ടു​ക്കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്ക് ആ​ദാ​യ​നി​കു​തി ഇ​ള​വും ല​ഭി​ക്കും. 

കേ​ര​ള ഓ​ട്ടൊ​മൊ​ബൈ​ല്‍സി​ല്‍ നി​ന്ന് ഇ-​ഓ​ട്ടൊ​റി​ക്ഷ വാ​ങ്ങു​ന്ന​വ​ര്‍ക്കാ​ണ് 30,000 രൂ​പ സ​ബ്സി​ഡി​ക്ക് അ​ര്‍ഹ​ത. സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ല്‍നി​ന്നു ഇ-​ഓ​ട്ടൊ വാ​ങ്ങി​യാ​ല്‍ സ​ബ്സി​ഡി 25,000 രൂ​പ ല​ഭി​ക്കും. ഇ​തു കൂ​ടാ​തെ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ക്കു ചാ​ര്‍ജി​ങ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​വ​ര്‍ക്കും സ​ഹാ​യം ന​ല്‍കു​ന്ന കാ​ര്യം സ​ര്‍ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. നി​ല​വി​ല്‍ കെ​എ​സ്ഇ​ബി​യാ​ണു ചാ​ര്‍ജി​ങ് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ള്ള​ത്. 

30,000 രൂ​പ മു​ട​ക്കി​യാ​ല്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ ത​യാ​റാ​ക്കാം. ര​ണ്ട് കി​ലോ വാ​ട്ട് മോ​ട്ട​റും ചാ​ര്‍ജി​ങ് ബാ​റ്റ​റി​യും ചേ​ര്‍ന്ന​താ​ണ് വൈ​ദ്യു​തി ഓ​ട്ടൊ. ഒ​റ്റ ചാ​ര്‍ജി​ങ്ങി​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ ഓ​ടാം. ഒ​രു കി​ലോ​മീ​റ്റ​ര്‍ ഓ​ടി​ക്കാ​ന്‍ ഇ​ന്ധ​ന​ച്ചെ​ല​വ് 50 പൈ​സ മാ​ത്രം.  


വാർത്തകൾ

Sign up for Newsletter



top