30
May 2020 - 5:20 pm IST

Download Our Mobile App

Americas

roadway

നോട്ടുമായി പോയ ട്രക്കിന്‍റെ വാതിൽ തുറന്നു; റോഡിൽ നോട്ട് മഴ, വാരിയെടുത്ത് യാത്രക്കാർ

Published:11 July 2019

ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡിൽ നഷ്ടമായതെന്നാണ് നിഗമനം. എന്നാൽ സംഭവമറിഞ്ഞ് ഉടനെ തന്നെ പൊലീസെത്തുകയും ആളുകളിൽ നിന്ന് പണം തിരികെ വാങ്ങുകയും ചെയ്തു.

അറ്റ്ലാന്‍റ: കറൻസി നോട്ടുമായി പോയ ട്രക്കിന്‍റെ സൈഡിലെ വാതിൽ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്ലാന്‍റയിലെ ഹൈവേയിൽ നോട്ട് മഴയായി. ഇതോടെ വഴിയരികിൽ വാഹനങ്ങൾ നിർത്തി നോട്ട് പെറുക്കുകയും ഇതിന്‍റെ വിഡിയോ എടുക്കുകയും ചെയ്യുന്നതിന്‍റെ തിരക്കിലായിരുന്നു ആളുകൾ.

അറ്റ്ലാന്‍റയിലെ ഇന്‍റർസ്റ്റേറ്റ് ഹൈവേ 285 ൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡിൽ നഷ്ടമായതെന്നാണ് നിഗമനം. എന്നാൽ സംഭവമറിഞ്ഞ് ഉടനെ തന്നെ പൊലീസെത്തുകയും ആളുകളിൽ നിന്ന് പണം തിരികെ വാങ്ങുകയും ചെയ്തു.

എന്നാൽ റോഡിൽ നഷ്ടമായ പണം എടുക്കുന്നത് കുറ്റമാണെന്ന് മനസിലാക്കിയതോടെ ചിലർ പണം തിരികെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. 

 


വാർത്തകൾ

Sign up for Newsletter



top