22
November 2019 - 1:34 pm IST

Download Our Mobile App

Flash News
Archives

National

kumaraswamy1

രാജിവയ്ക്കില്ല, സർക്കാരിന് ഭൂരിപക്ഷമുണ്ട്; കുമാരസ്വാമി

Published:11 July 2019

രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ്-ജെഡിഎസ് ചർച്ചയ്ക്ക് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.

ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ്-ജെഡിഎസ് ചർച്ചയ്ക്ക് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. ഞാൻ എന്തിന് രാജിവയ്ക്കണം, അതിന്‍റെ ആവശ്യമെന്താണെന്നും കുമാരസ്വാമി മാധ്യമങ്ങളോട് ചോദിച്ചു. 

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വിളിച്ച് നേരിട്ട് കാണണമെന്ന് കുമാരസ്വാമി ആവശ‍്യപ്പെട്ടത്. തുടർന്ന് വേണുഗോപാൽ പ്രധാന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.

തുടർന്ന് ഒൻപതേകാലോടെ കുമാരസ്വാമി ചർച്ചകൾക്കായി എത്തി. ചർച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. ഇതിന് പിന്നാലെയാണ് 2008 ലെ രാഷ്‌ട്രീയസാഹചര്യം ചൂണ്ടിക്കാണിച്ച് രാജിവയ്ക്കില്ലെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചത്. 


വാർത്തകൾ

Sign up for Newsletter



top