23
July 2019 - 11:06 pm IST

Download Our Mobile App

Flash News
Archives

Kollywood

vijay-devarakonda

പ്രണയവും ആക്ഷനുമായി ഡിയർ കോമറേഡ് ട്രെയ്‌ലർ

Published:11 July 2019

ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും.

വിജയ് ദേവര്ക്കൊണ്ട ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഡിയർ കോമറേഡ് എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും.

രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മൈത്രി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ, യഷ് രങ്കിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഇഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. ജൂലൈ 26 ന് ചിത്രം തിയെറ്ററുകളിലെത്തും. 


വാർത്തകൾ

Sign up for Newsletter



top