12
November 2019 - 12:05 pm IST

Download Our Mobile App

Flash News
Archives

Cricket

ഇം​ഗ്ല​ണ്ടി​നെ​തി​രെ ബാ​റ്റിങ് ത​ക​ര്‍​ച്ചയിൽ‌ ഓ​സ്ട്രേ​ലി​യ 217/9

Published:11 July 2019

27.2 ഓവറിൽ അലക്സ് കാരിയെയും(46 റൺസ്) 27.6 ഓവറിൽ മാർക്കസ് സ്റ്റോണിസും(0റൺസ്) 34.5 ഓവറിൽ ഗ്ലെൻ മാക്സവെലും(22 റൺസ്) 37.4 ഓവറിൽ പാറ്റ് കുമ്മിൻസും (ആറ്) പുറത്തായി. 94 പന്തിൽ നിന്നും 67 റൺസെടുത്ത സ്റ്റീവ് സ്മിത്തും സ്റ്റാർക്കുമാണ് ക്രീസിൽ. 

എഡിഗ്ബാസ്റ്റൺ: ലോ​ക​ക്ക​പ്പ് ക്രി​ക്ക​റ്റ് ര​ണ്ടാം സെ​മി​ഫൈനലി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ബാ​റ്റിങ് ത​ക​ര്‍​ച്ച നേരിട്ട് ഓ​സ്ട്രേ​ലി​യ​. 35 ഓവറിൽ ഓസ്ട്രേലിയ ആറ് വിക്കറ്റ് 157 റൺസ് നേടിയിട്ടുണ്ട്. 

റൺസൊന്നും എടുക്കാതെ നായകൻ ആരോൻ ഫിൻജിന്‍റെ വിക്കറ്റാണ് ആദ്യം ഓസീസിന് നഷ്ടമാകുന്നത്. രണ്ടാം ഓവറിൽ തന്നെ ഒരു പന്തിനെ മാത്രം നേരിട്ട ഫിൻജിനെ ജോഫ്റ ആർച്ചർ എൽബിഡബ്യു ആക്കുകയായിരുന്നു.

മൂന്നാം ഓവറിൽ ഒൻപത് റൺസെടുത്ത ഓപ്പണർ‌ ഡേവിഡ് വാർണറും പുറത്തായി. ക്രിസ് വോക്സിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്താണ് വാർണറെ പവലിയനിലേക്ക് അയയ്ക്കുന്നത്. ആറാം ഓവറിൽ നാല് റൺസ് മാത്രമെടുത്ത പീറ്റർ ഹാന്‍റ്സ്കോമ്പിനെ ക്രിസ് വോക്സ് പുറത്താക്കി.

27.2 ഓവറിൽ അലക്സ് കാരിയെയും(46 റൺസ്) 27.6 ഓവറിൽ മാർക്കസ് സ്റ്റോണിസും(0റൺസ്) 34.5 ഓവറിൽ ഗ്ലെൻ മാക്സവെലും(22 റൺസ്) 37.4 ഓവറിൽ പാറ്റ് കുമ്മിൻസും (ആറ്) പുറത്തായി. 94 പന്തിൽ നിന്നും 67 റൺസെടുത്ത സ്റ്റീവ് സ്മിത്തും സ്റ്റാർക്കുമാണ് ക്രീസിൽ. 


ആദിൽ‌ റഷീദിന്‍റെ പന്തിലാണ് കാരിയപം സ്റ്റോണിസും പാറ്റ് കുമ്മിൻസും പുറത്താകുന്നത്. മാക്സ് വെലിന് ജോഫ്റ ആർച്ചറും പുറത്താക്കി. ഇതോടെ ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റുകളും വോക്സ്, ആർച്ചർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 


വാർത്തകൾ

Sign up for Newsletter



top