23
July 2019 - 11:34 pm IST

Download Our Mobile App

Flash News
Archives

Cricket

ഓ​സ്ട്രേ​ലി​യക്കെതിരെ ഇംഗ്ലണ്ടിന് 224 റൺസ് വിജയലക്ഷ്യം

Published:11 July 2019

119 റൺസിൽ നിന്നും 85 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും ആദിൽ റാഷിദും മൂന്ന് വീതം വിക്കറ്റുകൾ ഇംഗ്ലണ്ടിനായി വീഴ്ത്തി. ജോഫ്റ ആർച്ചർ രണ്ടും മാർക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.  48, 49 ഓവറുകളിൽ മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

എഡിഗ്ബാസ്റ്റൺ: ലോ​ക​ക്ക​പ്പ് ക്രി​ക്ക​റ്റ് ര​ണ്ടാം സെ​മി​ഫൈനലി​ല്‍ ഇം​ഗ്ല​ണ്ടി​ന് ഓ​സ്ട്രേ​ലി​യക്കെതിരെ 224 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസിസ് 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി.119 റൺസിൽ നിന്നും 85 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.

അലക്സ് കാരി 46 റൺസും മിറ്റ്ച്ചൽ സ്റ്റാർക് 29 റൺസും ഗ്ലെൻ മാക്സ്‌വെൽ 22 റൺസും നേടിയപ്പോൾ ബാക്കിയുള്ളവർക്കൊന്നും രണ്ടക്കം കടക്കാനായില്ല. ആരോൺ ഫിൻജും മാർകുസ് സ്റ്റോണിസും ഒരു റൺ‌സും പോലും എടുക്കാതെയാണ് പുറത്തായത്. ഡേവിഡ് വാർണർ-9, പാറ്റ് കുമ്മിൻസ്-6, നാത്തൻ ലയൻ-5, പീറ്റർ‌ ഹാന്‍റ്കോമ്പ്-4, ജാസൻ‌ ബെഹൻട്രോഫ്-1 എന്നിങ്ങനെയാണ് മറ്റുള്ളവർ നേടിയ റൺസ്. 

ക്രിസ് വോക്സും ആദിൽ റാഷിദും മൂന്ന് വീതം വിക്കറ്റുകൾ ഇംഗ്ലണ്ടിനായി വീഴ്ത്തി. ജോഫ്റ ആർച്ചർ രണ്ടും മാർക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.  48, 49 ഓവറുകളിൽ മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

റൺസൊന്നും എടുക്കാതെ നായകൻ ആരോൻ ഫിൻജിന്‍റെ വിക്കറ്റാണ് ആദ്യം ഓസീസിന് നഷ്ടമാകുന്നത്. രണ്ടാം ഓവറിൽ തന്നെ ഒരു പന്തിനെ മാത്രം നേരിട്ട ഫിൻജിനെ ജോഫ്റ ആർച്ചർ എൽബിഡബ്യു ആക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഒൻപത് റൺസെടുത്ത ഓപ്പണർ‌ ഡേവിഡ് വാർണറും പുറത്തായി.

ക്രിസ് വോക്സിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്താണ് വാർണറെ പവലിയനിലേക്ക് അയയ്ക്കുന്നത്. ആറാം ഓവറിൽ നാല് റൺസ് മാത്രമെടുത്ത പീറ്റർ ഹാന്‍റ്സ്കോമ്പിനെ ക്രിസ് വോക്സ് പുറത്താക്കി. 27.2 ഓവറിൽ അലക്സ് കാരിയെയും(46 റൺസ്) 27.6 ഓവറിൽ മാർക്കസ് സ്റ്റോണിസും(0റൺസ്) 34.5 ഓവറിൽ ഗ്ലെൻ മാക്സവെലും(22 റൺസ്) 37.4 ഓവറിൽ പാറ്റ് കുമ്മിൻസും (ആറ്) പുറത്തായി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാല് ഓവറിൽ 16 റൺസ് നേടിയിട്ടുണ്ട്. ജാസൻ റോയി, ജോണി ബെയർ‌സ്റ്റോ എന്നിവരാണ് ക്രീസിൽ‌. 


വാർത്തകൾ

Sign up for Newsletter



top