12
November 2019 - 11:39 am IST

Download Our Mobile App

Flash News
Archives

Kerala

unemployment

ക്രൈ​സ്ത​വ​ര്‍ക്കി​ട​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ പെ​രു​കു​ന്നു

Published:11 July 2019

മു​ന്‍കാ​ല​ങ്ങ​ളി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ന്നി​പ്പോ​ള്‍ സ​ര്‍ക്കാ​ര്‍ അ​ർ​ധ​സ​ര്‍ക്കാ​ര്‍ ജോ​ലി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ലും വാ​ണി​ജ്യ വ്യ​വ​സാ​യ ബി​സി​ന​സ് ത​ല​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ര്‍ പു​റ​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ന്ന​ത് തി​രി​ച്ച​റി​യേ​ണ്ടി​യി​രി​ക്കു​ന്നു.

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ത​ര മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണു ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കെ​ന്നു ന്യൂ​ന​പ​ക്ഷ​ക്ഷേ​മ മ​ന്ത്രി പാ​ര്‍ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച രേ​ഖ​ക​ളും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്. നാ​ഷ​ണ​ല്‍ സാം​പ്‌​ള്‍ സ​ര്‍വെ ഓ​ഫി​സ് ദേ​ശീ​യ ത​ല​ത്തി​ല്‍ ന​ട​ത്തി​യ പീ​രി​യോ​ഡി​ക്ക​ല്‍ ലേ​ബ​ര്‍ ഫോ​ഴ്‌​സ് സ​ർ​വെ​യു​ടെ 2017-18 കാ​ല​ഘ​ട്ട​ത്തി​ലെ സ്ഥി​ര​വി​വ​ര ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഹി​ന്ദു- മു​സ്‌​ലിം-​ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഗ്രാ​മീ​ണ സ്ത്രീ​ക​ളി​ല്‍ 3:5, 5:7, 8:11 ന​ഗ​ര​ങ്ങ​ളി​ല്‍ 10:0, 14:5, 15:6 അ​നു​പാ​ത​മാ​ണ്. ഗ്രാ​മീ​ണ പു​രു​ഷ​ന്മാ​രു​ടെ നി​ര​ക്ക് 5:7, 6:7, 6:9 ഉം ​ന​ഗ​ര​ങ്ങ​ളി​ലേ​ത് 6:9, 7:5, 8:9 എ​ന്ന​തു​മാ​ണ്. ഈ ​സ​ർ​വെ​യി​ല്‍ പ്ര​കാ​രം മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക്രൈ​സ്ത​വ​ര്‍ തീ​ര്‍ത്തും പി​ന്നോ​ക്കാ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലും തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലും ക്രൈ​സ്ത​വ സ​മൂ​ഹം  മു​ന്നി​ല്‍നി​ല്‍ക്കു​ന്നെ​ന്ന് നി​ര​ന്ത​ര​മു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍. 

മു​ന്‍കാ​ല​ങ്ങ​ളി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ന്നി​പ്പോ​ള്‍ സ​ര്‍ക്കാ​ര്‍ അ​ർ​ധ​സ​ര്‍ക്കാ​ര്‍ ജോ​ലി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ലും വാ​ണി​ജ്യ വ്യ​വ​സാ​യ ബി​സി​ന​സ് ത​ല​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ര്‍ പു​റ​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ന്ന​ത് തി​രി​ച്ച​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. മ​ല​യോ​ര തീ​ര​ദേ​ശ​മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി​ക​ളും കാ​ര്‍ഷി​ക ത​ര്‍ച്ച​യും സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യോ​ടൊ​പ്പം ക്രൈ​സ്ത​വ​ര്‍ക്കി​ട​യി​ല്‍ തൊ​ഴി​ല്‍ ര​ഹി​ത​രു​ടെ എ​ണ്ണം പെ​രു​കു​ന്ന​ത് കു​ടും​ബ​ഭ​ദ്ര​ത​യ്ക്കും സാ​മൂ​ഹ്യ​വും സാ​മു​ദാ​യി​ക​വു​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ​യ്ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ള്‍ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​ച്ചാ​ല്‍ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ക്രൈ​സ്ത​വ​ര്‍ക്കു​ള്ള ജോ​ലി സാ​ധ്യ​താ​മേ​ഖ​ല​ക​ള്‍ പ​രി​മി​ത​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. നി​ല​വി​ലെ സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ ഉ​യ​ര്‍ന്ന വി​വാ​ഹ​പ്രാ​യ​നി​ര​ക്കി​ലും അ​വി​വാ​ഹി​ത​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍ദ്ധ​ന​വി​ലും എ​ണ്ണ​ത്തി​ല്‍ ശു​ഷ്‌​കി​ച്ച കു​ടും​ബ​ങ്ങ​ള്‍ക്കും ക്രൈ​സ്ത​വ ജ​ന​സം​ഖ്യാ ഇ​ടി​വി​നും ഇ​ട​ന​ല്‍കു​ന്നു. 

ജോ​ലി സം​വ​ര​ണ​ത്തി​ലും ന്യൂ​ന​പ​ക്ഷ​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും പ​ങ്കു​വ​യ്ക്ക​ലി​ലും ക്രൈ​സ്ത​വ​ര്‍ ക​ടു​ത്ത വി​വേ​ച​നം നേ​രി​ടു​ന്നു​വെ​ന്ന വ​സ്തു​ത നി​ല​നി​ല്‍ക്കെ​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ല്‍നി​ന്നും ക്രൈ​സ്ത​വ തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ പു​തി​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​യി വി​ദ്യാ​ഭ്യാ​സം, സ്വ​യം തൊ​ഴി​ല്‍, സം​രം​ഭ​ക​ത്വം, കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ള്‍ ന്യൂ​ന​പ​ക്ഷ​ത്തി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന​ല്ലാ​തെ ക്രൈ​സ്ത​വ​ര്‍ക്ക് സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ​യു​ടെ പേ​രി​ല്‍ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ല​ഭി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ​രു​ടെ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ന്യൂ​ന​പ​ക്ഷ പ​ദ്ധ​തി​ക​ളി​ല്‍ ക്രൈ​സ്ത​വ​രെ കൂ​ടു​ത​ലാ​യി ഉ​ള്‍പ്പെ​ടു​ത്തു​ക​യും സ​ര്‍ക്കാ​ര്‍ അ​ര്‍ദ്ധ​സ​ര്‍ക്കാ​ര്‍ ത​ല​ങ്ങ​ളി​ല്‍ ജോ​ലി സം​വ​ര​ണ​വും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​മാ​ണ്. 

എ​സ്.​എം.​വൈ.​എം.  സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജൂ​ബി​ന്‍ കൊ​ടി​യം​കു​ന്നേ​ലി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ കാ​ക്ക​നാ​ട് സ​ഭാ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​സ്.​എം.​വൈ.​എം. ഡ​യ​റ​ക്റ്റ​ര്‍ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മെ​ല്‍ബി​ന്‍ പു​ളി​യം​തൊ​ട്ടി​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു​മോ​ള്‍ ജോ​ണി പൊ​ന്ന​മ്പേ​ല്‍, ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ മു​ട​പ്പാ​ല​യി​ല്‍, സെ​ക്ര​ട്ട​റി ആ​ല്‍ബി​ന്‍  വ​റ​പോ​ള​യ്ക്ക​ല്‍, ജി​ബി​ന്‍ താ​ന്നി​യ്ക്കാ​മ​റ്റ​ത്തി​ല്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ആ​ല്‍വി​ന്‍ ഞാ​യ​ര്‍കു​ളം, ദി​വ്യ​വി​ജ​യ​ന്‍  കൊ​ടി​ത്ത​റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു


വാർത്തകൾ

Sign up for Newsletter



top