22
November 2019 - 2:08 pm IST

Download Our Mobile App

Flash News
Archives

National

രാഹുല്‍ ഗാന്ധി വ്യാജ ഗാന്ധിയെന്ന് ശിവരാജ് സിങ് ചൗഹാന്‍

Published:11 July 2019

മുങ്ങുന്ന കപ്പലില്‍ നിന്ന് അവസാനം ഇറങ്ങേണ്ട വ്യക്തിയാണ് ക്യാപ്റ്റനെന്ന് രാഹുലിന്‍റെ രാജിയെ സൂചിപ്പിച്ച് ചൗഹാന്‍ പരിഹസിച്ചു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ശിവരാജ് സിങ് ചൗഹാന്‍. പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെയും ചൗഹാന്‍ വിമര്‍ശിച്ചു.

നാഗ്പൂര്‍: സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന യഥാര്‍ഥ ഗാന്ധിയുടെ ആവശ്യം നിറവേറ്റിക്കൊണ്ടിരിക്കുന്ന വ്യാജ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെന്ന്  മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍.

മുങ്ങുന്ന കപ്പലില്‍ നിന്ന് അവസാനം ഇറങ്ങേണ്ട വ്യക്തിയാണ് ക്യാപ്റ്റനെന്ന് രാഹുലിന്‍റെ രാജിയെ സൂചിപ്പിച്ച് ചൗഹാന്‍ പരിഹസിച്ചു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ശിവരാജ് സിങ് ചൗഹാന്‍. പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെയും ചൗഹാന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി വെന്‍റിലേറ്ററിലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കൂടുതല്‍ ക്രിയാത്മകമായി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി ചെയ്തത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top