23
July 2019 - 11:52 pm IST

Download Our Mobile App

Flash News
Archives

Cricket

ഓ​സ്ട്രേ​ലി​യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ‌

Published:11 July 2019

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 32.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ‌ 226 റൺസ് ലക്ഷ്യം കണ്ടു.  20 വർഷത്തിന് ശേഷമാണ് ഇംഗ്ലീഷുകാർ കലാശപോരാട്ടത്തിനെത്തുന്നത്. ഓപ്പണർ ജാസൻ റോയിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോറർ.

എഡിഗ്ബാസ്റ്റൺ: ലോ​ക​ക്ക​പ്പ് ക്രി​ക്ക​റ്റ് ര​ണ്ടാം സെ​മി​ഫൈനലി​ല്‍  ഓ​സ്ട്രേ​ലി​യയെ പരാജയപ്പെടുത്തി ഇം​ഗ്ല​ണ്ട് ഫൈനലിൽ. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഓസീസിനെ പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 32.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ‌ 226 റൺസ് ലക്ഷ്യം കണ്ടു. 20 വർഷത്തിന് ശേഷമാണ് ഇംഗ്ലീഷുകാർ കലാശപോരാട്ടത്തിനെത്തുന്നത്. 

ഓപ്പണർ ജാസൻ റോയിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോറർ. 65 പന്തിൽ നിന്നും 85 റൺ‌സെടുത്താണ് റോയി പുറത്തുപോയത്. അഞ്ച് സിക്സറും ഒൻപത് ഫോറും അടങ്ങിയതായിരുന്നു റോയിയുടെ ഇന്നിങ്സ്. 
റോയിയും ജോണി ബെയർസ്റ്റോയും ചേർന്ന കൂട്ടുകെട്ട് ഉണ്ടാക്കിയ നല്ല അടിത്തറയാണ് ഇംഗ്ലണ്ടിന് വിജയം അനായാസമാക്കിയത്.

17.2 ഓവറിൽ ബെയർസ്റ്റോയിലൂടെ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോൾ ഇംഗ്ലണ്ട് 124 റൺസ് നേടിയിരുന്നു. രണ്ടാം വിക്കറ്റ് 19.4 ഓവറിലാണ് ഇംഗ്ലണ്ടിന് നഷ്ടമാകുന്നത്. ജാസൻ റോയിയെ പാറ്റ് കുമ്മിൻസിന്‍റെ പന്തിൽ അലക്സ് കാരി ക്യാച്ചെടുത്താണ് പുറത്താക്കുന്നത്. 43 പന്തിൽ 34 റൺസെടുത്ത ജോണിയെ മിറ്റ്ച്ചൽ സ്റ്റാർക്ക് എൽബിഡബ്ല്യു ആക്കുകയായിരുന്നു. പുറത്താകാതെ ജോ റൂട്ട് 46 പന്തിൽ‌ നിന്നും 49 റൺസും ക്യാപ്റ്റൻ ഇയോൺ മോർഗർ 39 പന്തിൽ‌ നിന്നും 45 റൺസും നേടി. 

ആദ്യം ബാറ്റ് ചെയ്ത ഓസിസിനായി 119 റൺസിൽ നിന്നും 85 റൺസ് നേടി സ്റ്റീവ് സ്മിത്ത് ടോപ്പ് സ്കോററായി. അലക്സ് കാരി 46 റൺസും മിറ്റ്ച്ചൽ സ്റ്റാർക് 29 റൺസും ഗ്ലെൻ മാക്സ്‌വെൽ 22 റൺസും നേടിയപ്പോൾ ബാക്കിയുള്ളവർക്കൊന്നും രണ്ടക്കം കടക്കാനായില്ല. ആരോൺ ഫിൻജും മാർകുസ് സ്റ്റോണിസും ഒരു റൺ‌സും പോലും എടുക്കാതെയാണ് പുറത്തായത്. ഡേവിഡ് വാർണർ-9, പാറ്റ് കുമ്മിൻസ്-6, നാത്തൻ ലയൻ-5, പീറ്റർ‌ ഹാന്‍റ്കോമ്പ്-4, ജാസൻ‌ ബെഹൻട്രോഫ്-1 എന്നിങ്ങനെയാണ് മറ്റുള്ളവർ നേടിയ റൺസ്. ക്രിസ് വോക്സും ആദിൽ റാഷിദും മൂന്ന് വീതം വിക്കറ്റുകൾ ഇംഗ്ലണ്ടിനായി വീഴ്ത്തി. ജോഫ്റ ആർച്ചർ രണ്ടും മാർക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.  48, 49 ഓവറുകളിൽ മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

റൺസൊന്നും എടുക്കാതെ നായകൻ ആരോൻ ഫിൻജിന്‍റെ വിക്കറ്റാണ് ആദ്യം ഓസീസിന് നഷ്ടമാകുന്നത്. രണ്ടാം ഓവറിൽ തന്നെ ഒരു പന്തിനെ മാത്രം നേരിട്ട ഫിൻജിനെ ജോഫ്റ ആർച്ചർ എൽബിഡബ്യു ആക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഒൻപത് റൺസെടുത്ത ഓപ്പണർ‌ ഡേവിഡ് വാർണറും പുറത്തായി.

ക്രിസ് വോക്സിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്താണ് വാർണറെ പവലിയനിലേക്ക് അയയ്ക്കുന്നത്. ആറാം ഓവറിൽ നാല് റൺസ് മാത്രമെടുത്ത പീറ്റർ ഹാന്‍റ്സ്കോമ്പിനെ ക്രിസ് വോക്സ് പുറത്താക്കി. 27.2 ഓവറിൽ അലക്സ് കാരിയെയും(46 റൺസ്) 27.6 ഓവറിൽ മാർക്കസ് സ്റ്റോണിസും(0റൺസ്) 34.5 ഓവറിൽ ഗ്ലെൻ മാക്സവെലും(22 റൺസ്) 37.4 ഓവറിൽ പാറ്റ് കുമ്മിൻസും (ആറ്) പുറത്തായി. 
 

 


വാർത്തകൾ

Sign up for Newsletter



top