17
September 2019 - 10:38 am IST

Download Our Mobile App

Flash News
Archives

Americas

us-green-card

യു​എ​സ് ഗ്രീ​ൻ കാ​ർ​ഡി​ന് ഇ​നി പ​രി​ധി‍യി​ല്ല

Published:11 July 2019

യു​എ​സി​ൽ താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും അ​നു​വ​ദി​ക്കു​ന്ന രേ​ഖ​യാ​ണ് ഗ്രീ​ൻ കാ​ർ​ഡ്.  ഇ​ന്ത്യ​ൻ ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും യു​എ​സി​ലെ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും എ​ച്ച് -1 ബി ​വ​ർ​ക്ക് വി​സ വ​ഴി​യാ​ണ്.  യു​എ​സി​ന്‍റെ പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ സ​മ്പ്ര​ദാ​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തും ഇ​വ​രെ​യാ​ണ്.

വാ​ഷി​ങ്ട​ൺ: വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗ്രീ​ൻ കാ​ർ​ഡ് പ​രി​ധി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ബി​ല്ല് പാ​സാ​ക്കി. യു​എ​സ് ഹൗ​സ് ഒ​ഫ് റെ​പ്രെ​സെ​ന്‍റ​റ്റീ​വ്സ് ബു​ധ​നാ​ഴ്ച​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. 7 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ ​ഗ്രീ​ൻ കാ​ർ​ഡ് പ​രി​ധി.  ബി​ല്ല് നി​യ​മ​മാ​യാ​ൽ, ഏ​റ്റ​വും നേ​ട്ടം ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി​രി​ക്കും. 

യു​എ​സി​ൽ താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും അ​നു​വ​ദി​ക്കു​ന്ന രേ​ഖ​യാ​ണ് ഗ്രീ​ൻ കാ​ർ​ഡ്.  ഇ​ന്ത്യ​ൻ ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും യു​എ​സി​ലെ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും എ​ച്ച് -1 ബി ​വ​ർ​ക്ക് വി​സ വ​ഴി​യാ​ണ്.  യു​എ​സി​ന്‍റെ പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ സ​മ്പ്ര​ദാ​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തും ഇ​വ​രെ​യാ​ണ്. ​

നി​ല​വി​ൽ യു​എ​സ് ​ഗ്രീ​ൻ കാ​ർ‍ഡി​നാ​യി ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​ണ് കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ബി​ൽ പാ​സാ​യ​തോ​ടെ ഗ്രീ​ൻ കാ​ർ​ഡി​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളി​ല്ല. തൊ​ഴി​ൽ അ​ധി​ഷ്ഠി​ത ഇ​മി​ഗ്ര​ന്‍റ് വി​സ​യ്ക്കു​ള്ള പ​രി​ധി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. അ​തേ​സ​മ​യം, കു​ടും​ബ​ത്തോ​ടൊ​പ്പം യു​എ​സി​ലേ​ക്ക് മാ​റാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് വ​ർ​ഷം 7 ശ​ത​മാ​നം എ​ന്ന പ​രി​ധി 15 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​ൻ ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

മേ​യ് 18 വ​രെ ല​ഭി​ച്ച 3,95,025 ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​രി​ൽ 3,06,601 പേ​രും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന് യു​എ​സ് സി​റ്റി​സ​ൺ​ഷി​പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് (യു​എ​സ്‌​സി​ഐ​എ​സ്) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. യു​എ​സ് ഗ്രീ​ൻ കാ​ർ​ഡി​നാ​യു​ള്ള അ​പേ​ക്ഷ​ക​രി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു ചൈ​ന​യാ​ണ് - 67,031 അ​പേ​ക്ഷ​ക​ളാ​ണ് ചൈ​ന​യി​ൽ നി​ന്ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 10000ൽ ​താ​ഴെ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് സി​റ്റി​സ​ൺ​ഷി​പ്പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ്  അ​ടു​ത്തി​ടെ 2019 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള എ​ച്ച് -1 ബി ​വി​സ​ക​ളു​ടെ ആ​കെ എ​ണ്ണം കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​രോ രാ​ജ്യ​ത്തി​ൽ നി​ന്നു​ള്ള വി​സ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ന് പ​രി​ധി​യി​ല്ല. 


വാർത്തകൾ

Sign up for Newsletter



top