23
July 2019 - 11:30 pm IST

Download Our Mobile App

Flash News
Archives

Other news

simona-helep-serena-williams

വിം​ബി​ൾ​ഡ​ൺ വ​നി​താ സെ​മി ; സെ​റീ​ന- ഹാ​ല​പ് പോ​രാ​ട്ടം

Published:12 July 2019

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വിം​ബി​ൾ​ഡ​ൺ സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​യ എ​ലി​ന സി​റ്റ​ലീ​ന​യെ ത​ക​ർ​ത്തു റൊ​മാ​നി​യ​ൻ താ​രം സി​മോ​ണ ഹാ​ല​പ്പ് ത​ന്‍റെ ആ​ദ്യ വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത് (സ്കോ​ർ 6-1, 6-3).  ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 നാ​ണ് സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. 

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ സെ​റീ​ന- ഹാ​ല​പ്പ് ഫൈ​ന​ൽ. ചെ​ക്ക് താ​രം ബാ​ര്‍ബ​റ സ്‌​ട്രൈ​ക്കോ​വ​യെ അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് സെ​റീ​ന ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത് (സ്കോ​ർ 6-1, 6-2).  ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വിം​ബി​ൾ​ഡ​ൺ സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​യ എ​ലി​ന സി​റ്റ​ലീ​ന​യെ ത​ക​ർ​ത്തു റൊ​മാ​നി​യ​ൻ താ​രം സി​മോ​ണ ഹാ​ല​പ്പ് ത​ന്‍റെ ആ​ദ്യ വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത് (സ്കോ​ർ 6-1, 6-3).  ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 നാ​ണ് സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. 

 അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ത​ന്‍റെ ര​ണ്ടാ​മ​ത്തെ മാ​ത്രം വിം​ബി​ൾ​ഡ​ൺ സെ​മി​ഫൈ​ന​ൽ ക​ളി​ക്കു​ന്ന മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റും ഏ​ഴാം സീ​ഡു​മാ​യ ഹാ​ല​പ്പി​ന് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ എ​ട്ടാം സീ​ഡ് സി​റ്റ​ലീ​ന​ക്കാ​യി​ല്ല. ആ​ദ്യ സെ​റ്റി​ൽ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ഹാ​ല​പ്പ് സി​റ്റ​ലീ​ന​യു​ടെ ആ​ദ്യ സ​ർ​വീ​സ് ത​ന്നെ ബ്രൈ​ക്ക് ചെ​യ്തു ന​യം വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് ബ്രൈ​ക്കി​ന്‌ പി​റ​കെ ബ്രൈ​ക്കു​ക്കു​മാ​യി ക​ളം നി​റ​ഞ്ഞ ഹാ​ല​പ്പ് ആ​ദ്യ സെ​റ്റി​ൽ ഉ​ക്രൈ​ൻ താ​ര​ത​ത്തി​നു ഒ​ര​വ​സ​ര​വും ന​ൽ​കി​യി​ല്ല. ഒ​റ്റ ഗെ​യിം മാ​ത്രം വി​ട്ടു കൊ​ടു​ത്ത ഹാ​ല​പ്പ് 6-1 നു ​ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം സെ​റ്റി​ൽ കു​റ​ച്ച് കൂ​ടി പൊ​രു​തി​യ സി​റ്റ​ലീ​ന​യെ ആ​ണ് മ​ത്സ​ര​ത്തി​ൽ ക​ണ്ട​ത്. ആ​ദ്യം തൊ​ട്ടെ ആ​ദ്യ സെ​റ്റി​ൽ നി​ന്ന് വി​ഭി​ന്ന​മാ​യി ന​ന്നാ​യി സ​ർ​വീ​സ് ചെ​യ്ത സി​റ്റ​ലീ​ന മ​ത്സ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി എ​ന്ന സൂ​ച​ന ന​ൽ​കി. എ​ന്നാ​ൽ സി​റ്റ​ലീ​ന​യു​ടെ നാ​ലാം സ​ർ​വീ​സ് ബ്രൈ​ക്ക് ചെ​യ്ത ഹാ​ല​പ്പ് മ​ത്സ​രം ത​ന്റെ ക​യ്യെ​ത്തും ദൂ​ര​ത്തി​ലാ​ക്കി. 6-3 നു ​ര​ണ്ടാം സെ​റ്റും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കി ഹാ​ല​പ്പ് ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​ഞ്ഞു കു​രി​ശു വ​ര​ച്ചു. മി​ക​ച്ച പ്ര​ക​ട​ങ്ങ​ൾ തു​ട​രു​ന്ന ഹാ​ല​പ്പ് കു​റെ കാ​ല​ത്തി​നു ശേ​ഷം ത​ന്റെ മി​ക​ച്ച ടെ​ന്നീ​സ് ആ​ണ് ഈ ​വിം​ബി​ൾ​ഡ​നി​ൽ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top