23
July 2019 - 11:09 pm IST

Download Our Mobile App

Flash News
Archives

Market

kerala-startup-mission

​നി​ക്ഷേ​പ സാ​ധ്യ​ത​ക​ളു​മാ​യി ഇ​ന്‍വെ​സ്റ്റ​ര്‍ ക​ഫെ 31ന്

Published:11 July 2019

"സം​രം​ഭ​ക അ​ന്ത​രീ​ക്ഷ​ത്തി​ലെ ആ​സ​ക​ല വി​ക​സ​നം' എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വ​നി​താ സ്റ്റാ​ര്‍ട്ട​പ്പു​ക​ളേ​യും സ്ത്രീ​ക​ള്‍ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പു​ക​ളേ​യും ല​ക്ഷ്യ​മാ​ക്കി രാ​വി​ലെ 9 മു​ത​ല്‍ വൈ​കി​ട്ട് 5 വ​രെ​യാ​ണ് പ​രി​പാ​ടി

​കൊ​ച്ചി: സ്റ്റാ​ര്‍ട്ട​പ് സം​രം​ഭ​ങ്ങ​ള്‍ക്ക് നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ തേ​ടു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​യി കേ​ര​ള സ്റ്റാ​ര്‍ട്ട​പ് മി​ഷ​ന്‍ (കെ​എ​സ്‌​യു​എം) സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍വെ​സ്റ്റ​ര്‍ ക​ഫെ​യു​ടെ വ​നി​താ സം​രം​ഭ​ങ്ങ​ള്‍ക്കാ​യു​ള്ള ഈ ​മാ​സ​ത്തെ പ്ര​ത്യേ​ക പ​തി​പ്പ്  31ന് ​കൊ​ച്ചി​യി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്റ്റാ​ര്‍ട്ട​പ്പ് കോം​പ്ല​ക്സി​ല്‍ ന​ട​ക്കും. "സം​രം​ഭ​ക അ​ന്ത​രീ​ക്ഷ​ത്തി​ലെ ആ​സ​ക​ല വി​ക​സ​നം' എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വ​നി​താ സ്റ്റാ​ര്‍ട്ട​പ്പു​ക​ളേ​യും സ്ത്രീ​ക​ള്‍ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പു​ക​ളേ​യും ല​ക്ഷ്യ​മാ​ക്കി രാ​വി​ലെ 9 മു​ത​ല്‍ വൈ​കി​ട്ട് 5 വ​രെ​യാ​ണ് പ​രി​പാ​ടി.

രാ​ജ്യ​ത്തെ വ​നി​താ​സം​രം​ഭ​ങ്ങ​ള്‍ക്ക് ക​രു​ത്തേ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​നി​താ സം​രം​ഭ​ക ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​നി​താ നി​ക്ഷേ​പ​ക​ര്‍ അ​ണി​നി​ര​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​താ സം​രം​ഭ സ്ഥാ​പ​ക​രു​ടെ കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫ​ണ്ട് ആ​വ​ശ്യ​മു​ള്ള സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് നി​ക്ഷേ​പ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​നും https://startupmission.kerala.gov.in/pages/investorcafe   എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. എ​ല്ലാ മാ​സ​ത്തേ​യും അ​വ​സാ​ന​ത്തെ ബു​ധ​നാ​ഴ്ച​ക​ളി​ലാ​ണ് ഇ​ന്‍വെ​സ്റ്റ​ര്‍ ക​ഫെ ന​ട​ക്കു​ന്ന​ത്.

സം​രം​ഭ​ക​ത്വ​ത്തി​ലെ ആ​സ​ക​ല വി​ക​സ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍ഡ​സ്ട്രീ​സി​നു (സി​ഐ​ഐ) കീ​ഴി​ലു​ള്ള ഇ​ന്ത്യ​ന്‍ വി​മ​ന്‍ നെ​റ്റ്‌​വ​ര്‍ക്കു​മാ​യി സ​ഹ​ക​രി​ച്ച് കെ​എ​സ്‌​യു​എം സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ സം​രം​ഭ​ക ഉ​ച്ച​കോ​ടി​യി​ല്‍ നേ​തൃ​നി​ര​യി​ലു​ള്ള വി​ജ​യി​ക​ളും സ്റ്റാ​ര്‍ട്ട​പ്പ് സ്ഥാ​പ​ക​രും ന​യ​ക​ര്‍ത്താ​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും പ​ങ്കു​വ​യ്ക്കും. കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക​വി​ദ്യാ സ്റ്റാ​ര്‍ട്ട​പ്പ് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ 13 ശ​ത​മാ​നം വ​നി​താ പ​ങ്കാ​ളി​ത്ത​മു​ണ്ട്.  ഈ ​വ​നി​താ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top