23
July 2019 - 11:23 pm IST

Download Our Mobile App

Flash News
Archives

Cricket

ഇംഗ്ലണ്ട്- ന്യൂസിലൻഡ് ലോകക്കപ്പ് ഫൈനൽ ഞായറാഴ്ച: കപ്പിന് പുതിയ അവകാശി വരും

Published:11 July 2019

ഇംഗ്ലണ്ട് മൂന്ന് തവണ ഫൈനലിൽ കളിച്ചെങ്കിലും ലോകക്കപ്പ് ഇതുവരെയും നേടാനായിട്ടില്ല. 2015ലെ അവസാന ലോകക്കപ്പിൽ ഫൈനിൽ കളിച്ച ന്യൂസിലൻഡിനും കപ്പിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായില്ല. അവസാനലോകക്കപ്പ് ഫൈനലിൽ ഓസ്ട്രേലിയ ഏഴ് വിക്കറ്റിനാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. 1979. 1987, 1992 വർഷങ്ങളിലാണ് ഇംഗ്ലണ്ട് ഫൈനലിൽ കളിച്ചത്. 

മാഞ്ചസ്റ്റർ‌: ക്രിക്കറ്റ് ലോകക്കപ്പിന്‍റെ ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട്- ന്യൂസിലൻഡ് പോരാട്ടം. ആരും ജയിച്ചാലും ലോകക്കപ്പിന്‍റെ പുതിയ അവകാശികളാകും.

ഇംഗ്ലണ്ട് മൂന്ന് തവണ ഫൈനലിൽ കളിച്ചെങ്കിലും ലോകക്കപ്പ് ഇതുവരെയും നേടാനായിട്ടില്ല. 2015ലെ അവസാന ലോകക്കപ്പിൽ ഫൈനിൽ കളിച്ച ന്യൂസിലൻഡിനും കപ്പിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായില്ല. അവസാനലോകക്കപ്പ് ഫൈനലിൽ ഓസ്ട്രേലിയ ഏഴ് വിക്കറ്റിനാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. 1979. 1987, 1992 വർഷങ്ങളിലാണ് ഇംഗ്ലണ്ട് ഫൈനലിൽ കളിച്ചത്. 

 

 

ഞായറാഴ്ച വൈകിട്ട് മൂന്നിന് ലോട്സ് സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്-ന്യൂസിലൻഡ് പോരാട്ടം നടക്കുക. കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിൽ ന്യൂസിലൻഡും ഇയോൺ മോർഗന്‍റെ നായകത്വത്തിൽ ഇംഗ്ലണ്ടും നേർക്ക് നേർ വരുമ്പോൾ ഇരുവരും വിജയത്തിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ല.

സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസുകൾ‌ കലാശപോരാട്ടത്തിന് സജ്ജമാകുന്നത്. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്‍റെ ഫൈനൽ പ്രവേശം. പ്രമുഖ ടീമുകളെ അട്ടിമറിച്ചുള്ള ഇരുടീമുകളും ഫൈനലിലെത്തിയത് ഇരുവർക്കും നൽകുന്ന ആവേശം ചെറുതല്ല. 

 

 


വാർത്തകൾ

Sign up for Newsletter



top