24
August 2019 - 1:22 pm IST

Download Our Mobile App

Flash News
Archives

Crime

nude-show-in-front-of-child-pocso-court-imprisoned-young-man-in-kollam

എട്ടു വയസുകാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം: യുവാവിന് തടവുശിക്ഷ

Published:12 July 2019

ആലപ്പാട് സ്രായിക്കാട് തുറയിൽ രാമപുരത്ത് വീട്ടിൽ ശശികുമാറിനെയാണ് ഒരു വർഷം തടവിനും 10,000 രൂപ പിഴയും കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

കൊല്ലം: പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് തടവുശിക്ഷയും പിഴയും വിധിച്ച് പോക്സോ കോടതി. ആലപ്പാട് സ്രായിക്കാട് തുറയിൽ രാമപുരത്ത് വീട്ടിൽ ശശികുമാറിനെയാണ് ഒരു വർഷം തടവിനും 10,000 രൂപ പിഴയും കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം വെറും തടവും അനുഭവിക്കണം.

2015 ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസുകാരിയെ വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തി തന്‍റെ മൊബൈലിൽ പ്രതി അശ്ലീല ചിത്രങ്ങൾ കാണിക്കുകയും തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് കേസ്. പോക്‌സോ വകുപ്പുകൾ പ്രകാരം ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.


വാർത്തകൾ

Sign up for Newsletter



top