24
August 2019 - 1:27 pm IST

Download Our Mobile App

Flash News
Archives

World

body-of-boy-who-found-in-indian-river-handed-over-to-pakistan-army

ശ​ത്രു​ത മാ​റ്റി​വ​ച്ചു, മ​നു​ഷ്യ​ത്വ​മാ​ണു വ​ലു​ത് : പാക് ബാലന്‍റെ മൃതദേഹം പാക്കിസ്ഥാനിലെത്തിച്ച് ഇന്ത്യ‌ൻ‌ സൈന്യം

Published:12 July 2019

ശ​ത്രു​ക്ക​ള്‍ ഒ​രു​ക്കി വ​ച്ചി​രി​ക്കു​ന്ന കെ​ണി​ക​ളെ അ​വ​ര്‍ ഭ​യ​ന്നി​ല്ല. മു​ന്നി​ല്‍ ഏ​തു നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ച്ചേ​ക്കാ​വു​ന്ന മൈ​നു​ക​ളെ​യും വ​ക​വ​ച്ചി​ല്ല.

ഗു​രേ​സ് വാ​ലി (ജ​മ്മു ക​ശ്മീ​ര്‍): ശ​ത്രു​ക്ക​ള്‍ ഒ​രു​ക്കി വ​ച്ചി​രി​ക്കു​ന്ന കെ​ണി​ക​ളെ അ​വ​ര്‍ ഭ​യ​ന്നി​ല്ല. മു​ന്നി​ല്‍ ഏ​തു നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ച്ചേ​ക്കാ​വു​ന്ന മൈ​നു​ക​ളെ​യും വ​ക​വ​ച്ചി​ല്ല. മ​റു​പു​റ​ത്തു​ള്ള​വ​ര്‍ ആ​ശ​ങ്ക​പ്പെ​ട്ടി​ട്ടു പോ​ലും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​രാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ല്‍ ക​ണ്ണീ​ര​ണി​ഞ്ഞു ന​ന്ദി പ​റ​യു​ക​യാ​ണ്, പാ​ക് അ​തി​ര്‍ത്തി​യി​ലെ ഗ്രാ​മീ​ണ​ര്‍. 

പാ​ക് അ​ധീ​ന ബ​ല്‍ത്തി​സ്ഥാ​നി​ലെ ആ​സ്റ്റ​ര്‍ ജി​ല്ല​യി​ലെ അ​ബീ​ദ് ഷേ​ഖ് എ​ന്ന എ​ഴു വ​യ​സു​കാ​ര്‍ അ​ബ​ദ്ധ​ത്തി​ല്‍ അ​തി​ര്‍ത്തി​യി​ലെ പാ​ക് ന​ദി​യി​ല്‍ വീ​ണി​ട​ത്തു നി​ന്നാ​ണ് ക​ഥ​യു​ടെ തു​ട​ക്കം. അ​വ​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​പ്പോ​ഴേ​ക്കും അ​ബീ​ദി​ന്‍റെ ശ​രീ​രം ക​ശ്മീ​ര്‍ അ​തി​ര്‍ത്തി​യി​ലെ കി​ഷ​ന്‍ഗം​ഗ ന​ദി​യി​ലൂ​ടെ ഒ​ലി​ച്ചു പോ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ അ​തി​ര്‍ത്തി ഗ്രാ​മ​മാ​യ അ​ച്ചൂ​ര​യി​ലെ ഗ്രാ​മ​വാ​സി​ക​ള്‍ ന​ദി​യി​ലൂ​ടെ ഒ​രു മൃ​ത​ദേ​ഹം ഒ​ഴു​കി​വ​രു​ന്ന​ത് ക​ണ്ടു വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഉ​ട​ന്‍ പൊ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. അ​ജ്ഞാ​ത മൃ​ത​ദേ​ഹം എ​ന്നു പേ​രെ​ഴു​തി​യ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കാ​ന്‍ സ്ഥ​ലം കി​ട്ടാ​ത്ത​താ​യി അ​ടു​ത്ത പ്ര​ശ്നം. എ​ന്നാ​ല്‍ അ​ച്ചൂ​ര​യി​ലെ ഇ​ന്ത്യ​ന്‍ ജ​ന​ത അ​തി​നു വ​ഴി ക​ണ്ടു. മ​ഞ്ഞു​റ​ഞ്ഞ ന​ദി​ക്ക​ര​യി​ല്‍ നി​ന്ന് വ​ലി​യ മ​ഞ്ഞു​ക​ട്ടി​ക​ള്‍ അ​ട​ര്‍ത്തി​യെ​ടു​ത്ത് മൃ​ത​ദേ​ഹം അ​തി​ല്‍ സൂ​ക്ഷി​ച്ചു.

അ​തി​നി​ടെ, കാ​ണാ​താ​യ കു​ട്ടി​യു​ടെ വി​വ​രം അ​വ​ന്‍റെ ബ​ന്ധു​ക്ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പു​റ​ത്തു​വി​ട്ട​പ്പോ​ഴാ​ണ് അ​ച്ചു​ര​യി​ലെ ഗ്രാ​മ​വാ​സി​ക​ളും പൊ​ലീ​സും കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ​ത്. ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ ബ​ന്ധി​പ്പോ​റ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ ഹ​ബാ​ദ് മി​ശ്ര, ഇ​ന്ത്യ​ന്‍ സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും സ്ഥ​ല​ത്തെ​ത്തി, മൃ​ത​ദേ​ഹം മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്കു കാ​ത്തു നി​ല്‍ക്കാ​തെ, പാ​ക് സേ​ന​യ്ക്കു കൈ​മാ​റാ​മെ​ന്നു സ​മ്മ​തി​ച്ചു. എ​ന്നാ​ല്‍, ഗു​രേ​സ് മേ​ഖ​ല​യി​ല്‍ പാ​ക് സേ​ന ത​ന്നെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മൈ​നു​ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ള്ള​തി​നാ​ല്‍, 200 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ തി​ത്വാ​ള്‍ സൈ​നി​ക പോ​യി​ന്‍റി​ല്‍ വ​ച്ചു മൃ​ത​ദേ​ഹം കൈ​മാ​റി​യാ​ല്‍ മ​തി​യെ​ന്ന് പാ​ക് സേ​ന വ്യ​ക്ത​മാ​ക്കി.

അ​ത്ര​യും ദൂ​രെ എ​ത്തി​ക്കാ​നു​ള്ള അ​സൗ​ക​ര്യ​ങ്ങ​ളും മ​റ്റും പ​രി​ഗ​ണി​ച്ച് ഇ​ന്ത്യ​ന്‍ സേ​ന ഗു​രേ​സി​ല്‍ വ​ച്ചു ത​ന്നെ മൃ​ത​ദേ​ഹം കൈ​മാ​റാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശ​ത്രു​ക്ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മൈ​നു​ക​ള്‍ക്കു മു​ക​ളി​ലൂ​ടെ ശ​ത്രൂ​രാ​ജ്യ​ത്തി​ലെ ഒ​രു ബാ​ല​ന്‍റെ മൃ​ത​ദേ​ഹ​വും ചു​മ​ന്നു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ന​ട​ന്നു നീ​ങ്ങി​യ​ത്, ഇ​ന്ത്യ​യി​ലെ​യും മ​റു​ക​ര​യി​ലെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ ക​ണ്ണീ​രോ​ടെ നോ​ക്കി നി​ന്നു.  സൈ​നി​ക ന​ട​പ​ടി​ക​ളു​ടെ നൂ​ലാ​മാ​ല​ക​ളൊ​ന്നു​മി​ല്ലാ​തെ, മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​യി ഇ​ന്ത്യ​ന്‍ സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പാ​ക് സേ​ന​യും മ​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.         


വാർത്തകൾ

Sign up for Newsletter



top