23
October 2019 - 1:32 am IST

Download Our Mobile App

Flash News
Archives

Analysis

indian-cricket-team-future-wicket-keepers

ഇ​നി പ​ഞ്ച​ര​ത്ന​ങ്ങ​ളു​ടെ നാ​ളു​ക​ൾ

Published:12 July 2019

ലോ​ക​ക​പ്പി​ന്‍റെ അ​ന്ത്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ പ​രു​ക്കേ​റ്റ വി​ജ​യ് ശ​ങ്ക​റി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ടു​ത്തി​രു​ന്നു.

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സെ​മി​യി​ലെ തോ​ൽ​വി​യു​ടെ നി​രാ​ശ​യി​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും ടീം ​മാ​നെ​ജ്മെ​ന്‍റും ആ​രാ​ധ​ക​രു​മെ​ല്ലാം. പ​ക്ഷേ, നി​രാ​ശ​യു​ടെ പി​ടി​യി​ൽ നി​ന്ന് എ​ത്ര​യും പെ​ട്ടെ​ന്ന്  കു​ത​റി മാ​റേ​ണ്ട​തു​ണ്ട്. ടീ​മി​നെ അ​ഴി​ച്ചു​പ​ണി​യു​ക​യും അ​ടു​ത്ത ലോ​ക​ക​പ്പ് ല​ക്ഷ്യ​മി​ട്ട് മി​ക​ച്ച നി​ര​യെ ഒ​രു​ക്കു​ക​യും വേ​ണം. എം.​എ​സ്. ധോ​ണി ക​രി​യ​റി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. ദി​നേ​ശ് കാ​ർ​ത്തി​ക്കും  കേ​ദാ​ർ ജാ​ദ​വും വി​ജ​യ് ശ​ങ്ക​റു​മെ​ല്ലാം ഇ​നി​യൊ​രു അ​വ​സ​രം തു​ലോം മാ​ത്ര​മേ പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളു. അ​മ്പാ​ട്ടി റാ​യു​ഡു​വി​ന്‍റെ അ​വി​ചാ​രി​ത വി​ര​മി​ക്ക​ലും പു​തി​യ താ​ര​ങ്ങ​ളെ ടീ​മി​ലേ​ക്കു​കൊ​ണ്ടു​വ​ന്ന് വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ക്കു​ന്നു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി ശോ​ഭ​ന​മാ​ക്കാ​ൻ, വി​ജ​യ​ങ്ങ​ളു​ടെ പു​തി​യ കാ​ല​ത്തേ​ക്കു ന​യി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള അ​ഞ്ച് താ​ര​ങ്ങ​ൾ. 

1-ശ്രേ​യ​സ് അ​യ്യ​ർ



ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന്‍റെ മു​ൻ​നി​ര​യി​ൽ ഇ​നി​യു​ള്ള കാ​ലം ശ്രേ​യ​സ് അ​യ്യ​രു​ടെ സാ​ന്നി​ധ്യം നി​ർ​ണാ​യ​ക​മാ​കും. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും ഐ​പി​എ​ല്ലി​ലും ഏ​റെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ബാ​റ്റ്സ്മാ​നാ​ണ് ശ്രേ​യ​സ്. സ​യ്യ​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ലെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി  ശ്രേ​യ​സി​ന് (147) അ​തി​വേ​ഗ ബാ​റ്റി​ങ്ങി​നും പ്രാ​പ്തി​യു​ണ്ടെ​ന്ന് തെ​ളി​യി​ച്ചു. ഐ​പി​എ​ല്ലി​ൽ കൂ​ടു​ത​ൽ പ​ക്വ​ത​യാ​ർ​ന്ന ശ്രേ​യ​സി​നെ ക​ണ്ടു. ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ലും താ​രം മി​ക​വു​കാ​ട്ടി. വ​രു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പ് ശ്രേ​യ​സി​ന്‍റെ പ്ര​തി​ഭ​യെ കൂ​ടു​ത​ൽ  ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​കും. നാ​ലാം ന​മ്പ​റി​ലെ വി​ട​വ് നി​ക​ത്തു​ന്ന​തി​ന് ശ്രേ​യ​സ് ഇ​ന്ത്യ​യെ സ​ഹാ​യി​ക്കും.  

2- പ‌ൃ​ഥ്വി ഷാ



​സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ ക​ഴി​ഞ്ഞാ​ൽ ടെ​സ്റ്റ്  സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​നാ​യ പൃ​ഥി ഷാ ​വ​ലി​യ വേ​ദി​ക​ളി​ൽ തി​ള​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് ഇ​തി​ന​കം തെ​ളി​യി​ച്ച താ​ര​മാ​ണ്. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രേ നാ​ട്ടി​ൽ ന​ട​ന്ന പ​ര​മ്പ​ര​യി​ൽ പൃ​ഥ്വി​യി​ലെ ബാ​റ്റ്സ്മാ​ൻ മാ​റ്റ​റി​യി​ച്ചു. ര​ഞ്ജി ട്രോ​ഫി​യി​ലും ദു​ലീ​പ് ട്രോ​ഫി​യി​ലും അ​ര​ങ്ങേ​റ്റ സെ​ഞ്ചു​റി​ക​ളി​ലൂ​ടെ സ​ച്ചി​ന്‍റെ തു​ല്യം നി​ൽ​ക്കാ​നും ഷാ​യ്ക്ക് ക​ഴി​ഞ്ഞു. 2018ലെ ​അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ പൃ​ഥ്വി​യു​ടെ നേ​തൃ​പാ​ട​വ​വും ദൃ​ശ്യ​മാ​യി. ഐ​പി​എ​ല്ലി​ലും ചി​ല ശ്ര​ദ്ധേ​യ ഇ​ന്നി​ങ്സു​ക​ൾ പൃ​ഥ്വി​യു​ടെ ബാ​റ്റി​ൽ നി​ന്നു​ണ്ടാ​യി. അ​ടു​ത്ത ലോ​ക​ക​പ്പി​ൽ ശി​ഖ​ർ ധ​വാ​ന്‍റെ സേ​വ​നം ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ്പ​ണ​റു​ടെ സ്ഥാ​ന​ത്ത് പൃ​ഥ്വി​യെ കൊ​ണ്ടു​വ​രാ​ൻ ടീം ​മാ​നെ​ജ്മെ​ന്‍റ് അ​മാ​ന്തി​ക്കാ​ൻ പാ​ടി​ല്ല. 

3- ശു​ഭ്മാ​ൻ ഗി​ൽ 



ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ 2018 അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ  റ​ൺ​വേ​ട്ട​ക്കാ​ര​നാ​യി​രു​ന്നു ഗി​ൽ. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യും ഗി​ൽ മാ​റി. ഈ ​വ​ർ​ഷം ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഏ​ക​ദി​ന​ത്തി​ൽ ഗി​ല്ലി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. ഐ​പി​എ​ല്ലി​ലും ഗി​ൽ ഓ​ർ​മ​യി​ൽ ത​ങ്ങു​ന്ന ചി​ല പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. ന​ങ്കൂ​ര​മി​ട്ട് ക​ളി​ക്കാ​നും അ​വ​ശ്യം​വേ​ണ്ട സ​മ​യ​ത്ത് ആ​ക്ര​മി​ക്കാ​നും ശേ​ഷി​യു​ള്ള ഗി​ല്ലി​ന്‍റെ വ​ര​വ് ഇ​ന്ത്യ​ൻ ബാ​റ്റി​ങ് ലൈ​ന​പ്പി​ന് ഗു​ണം ചെ​യ്യും. അ​ടു​ത്ത ലോ​ക​ക​പ്പി​ന് മു​ൻ​പ് ഗി​ല്ലി​ന് വ​ള​രാ​ൻ ടീം ​മാ​നെ​ജ്മെ​ന്‍റ് മ​തി​യാ​യ സ​മ​യം ന​ൽ​ക​ണം. ക്ലി​ക്കാ​യാ​ൽ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി ഗി​ൽ മാ​റു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.   

4- സ​ഞ്ജു വി. ​സാം​സ​ൺ



എം.​എ​സ്. ധോ​ണി​ക്കു പി​ൻ​ഗാ​മി​യാ​യി മി​ക​ച്ചൊ​രു വി​ക്ക​റ്റ് കീ​പ്പ​റെ  ഇ​ന്ത്യ തേ​ടു​ന്ന സ​മ​യം വി​ദൂ​ര​മ​ല്ല. ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന്‍റെ ക​രി​യ​റും അ​ന്ത്യ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​വി​ടെ​യാ​ണ് മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ സ​ഞ്ജു വി. ​സാം​സ​ന്‍റെ പ്ര​സ​ക്തി. ഋ​ഷ​ഭ് പ​ന്ത് കീ​പ്പി​ങ് വൈ​ഭ​വം വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. പ​ന്തി​ന് മ​ത്സ​ര പ​രി​ച​യ​വും കു​റ​വാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ സ​ഞ്ജു ന​ല്ലൊ​രു ക​രു​ത​ൽ താ​ര​മാ​കും. ക്ലാ​സി​ക് ഷോ​ട്ടു​ക​ളു​ടെ ക​ല​വ​റ​യാ​യ സ​ഞ്ജു​വി​ന് മ​ത്സ​ര​സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ഇ​ന്നി​ങ്സി​ന്‍റെ വേ​ഗം കു​റ​യ്ക്കാ​നും കൂ​ട്ടാ​നു​മു​ള്ള മി​ക​വു​ണ്ട്. ഐ​പി​എ​ല്ലി​ലെ ര​ണ്ടു സെ​ഞ്ചു​റി​ക​ൾ സ​ഞ്ജു​വി​ന്‍റെ ആ​ക്ര​മ​ണ ബാ​റ്റി​ങ്ങി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഒ​മ്പ​ത് ഫ​സ്റ്റ് ക്ലാ​സ് സെ​ഞ്ചു​റി​ക​ളും സ​ഞ്ജു​വി​ന്‍റെ റെ​ക്കോ​ഡി​ൽ​പ്പെ​ടു​ന്നു. 

5- മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ


ലോ​ക​ക​പ്പി​ന്‍റെ അ​ന്ത്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ പ​രു​ക്കേ​റ്റ വി​ജ​യ് ശ​ങ്ക​റി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ടു​ത്തി​രു​ന്നു. എ​ങ്കി​ലും ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യി​ല്ല. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ളി​ൽ മാ​യ​ങ്ക് ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ൾ മാ​നെ​ജ്മെ​ന്‍റ് ന​ൽ​ക്കി​ക്ക​ഴി​ഞ്ഞു. പ്ര​തി​ഭ​യും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ പ​രി​ച​യ​സ​മ്പ​ത്തും കൈ​മു​ത​ലാ​ക്കി​യ മാ​യ​ങ്കി​ലെ ബാ​റ്റ്സ്മാ​ൻ പ​ക്വ​ത​യാ​ർ​ജി​ക്കു​ന്നു. മാ​യ​ങ്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ന് ഇ​ണ​ങ്ങി​യാ​ൽ ഇ​ന്ത്യ​ൻ ടീ​മി​ന് അ​തു വ​ള​രെ​യേ​റെ ന​ല്ല ഫ​ല​ങ്ങ​ൾ സ​മ്മാ​നി​ക്കും. ഏ​തു പൊ​സി​ഷ​നി​ലും ക​ളി​ക്കാ​ൻ സാ​ധി​ക്കു​ന്ന ബാ​റ്റ്സ്മാ​നാ​യും മാ​യ​ങ്കി​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​വു​ന്ന​താ​ണ്. 


വാർത്തകൾ

Sign up for Newsletter



top