24
August 2019 - 1:02 pm IST

Download Our Mobile App

Flash News
Archives

Football

griezmann-joined-barcelona

ഗ്രി​സ്മാ​ൻ ബാ​ഴ്സ​യി​ൽ

Published:13 July 2019

ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ർ അ​ന്‍റോ​യ്ൻ ഗ്രി​സ്മാ​ൻ സ്പാ​നി​ഷ് ക്ല​ബ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ നി​ന്ന് ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് കൂ​ടു​മാ​റി. ബാ​ഴ്സ​യും ഗ്രി​സ്മാ​നും ക​രാ​ർ ഒ​പ്പി​ട്ടു.

മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ർ അ​ന്‍റോ​യ്ൻ ഗ്രി​സ്മാ​ൻ സ്പാ​നി​ഷ് ക്ല​ബ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ നി​ന്ന് ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് കൂ​ടു​മാ​റി. ബാ​ഴ്സ​യും ഗ്രി​സ്മാ​നും ക​രാ​ർ ഒ​പ്പി​ട്ടു. ക്ല​ബ് അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ ഉ​ട​മ്പ​ടി​യാ​ണ് ബാ​ഴ്സ​ലോ​ണോ​യും ഗ്രി​സ്മാ​നും ഒ​പ്പി​ട്ട​ത്. 120 ദ​ശ​ല​ക്ഷം യൂ​റോ (ഏ​ക​ദേ​ശം 921 കോ​ടി രൂ​പ) ബാ​ഴ്സ ഗ്രീ​സ്മാ​നാ​യി ചെ​ല​വി​ട്ടു. 

2014ലാ​ണ് ഗ്രി​സ്മാ​ൻ അ​ത്‌​ല​റ്റി​ക്കോ​യി​ലെ​ത്തി​യ​ത്. മാ​ഡ്രി​ഡ് ക്ല​ബ്ബി​നു വേ​ണ്ടി 256 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 133 ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. അ​ത്‌​ല​റ്റി​ക്കോ‌​യ്ക്കൊ​പ്പം  ഒ​രു യൂ​റോ​പ്പ ലീ​ഗും ഒ​രു യു​വേ​ഫ സൂ​പ്പ​ർ ക​പ്പും ഗ്രി​സ്മാ​ൻ സ്വ​ന്ത​മാ​ക്കി. ‌ഗ്രി​സ്മാ​ൻ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് വി​ടു​മെ​ന്ന് ഏ​റെ നാ​ളു​ക​ളാ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.   ട്രാ​ൻ​സ്ഫ​ർ വേ​ഗ​ത്തി​ലാ​ക്കാ​ൻ വേ​ണ്ടി അ​ത്‌​ല​റ്റി​ക്കോ​യു​ടെ  പ്രീ-​സീ​സ​ൺ ക്യാം​പി​ൽ നി​ന്ന് ഗ്രി​സ്മാ​ൻ വി​ട്ടു​നി​ൽ​ക്കു​ക​യു​മു​ണ്ടാ​യി. 

സ​മ​കാ​ലി​ക ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ട്രൈ​ക്ക​ർ​മാ​രി​ലൊ​രാ​ളാ​യ ഗ്രി​സ്മാ​ന്‍റെ വ​ര​വ് ബാ​ഴ്സ​ലോ​ണ​യു​ടെ മു​ന്നേ​റ്റ​നി​ര​യു​ടെ പ്ര​ഹ​ര​ശേ​ഷി കൂ​ട്ടു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ല​യ​ണ​ൽ മെ​സി, ഗ്രി​സ്മാ​ൻ, ലൂ​യി​സ് സു​വാ​ര​സ് ത്ര​യം മാ​ര​ക മൂ​ർ​ച്ച​യു​ള്ള ആ​ക്ര​മ​ണ​മു​ഖ​മാ​യി മാ​റു​മെ​ന്നും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top