24
August 2019 - 1:04 pm IST

Download Our Mobile App

Flash News
Archives

Special

m-j-radhakrisnan

ക്യമറയ്ക്കു പിന്നിലെ സൗമ്യത

Published:13 July 2019

# സി.​കെ

അ​ടൂ​ർ ആ ​സ​മ​യ​ത്തു ത​ക​ഴി​ക്ക​ടു​ത്തു ര​ണ്ടു പെ​ണ്ണു​ങ്ങ​ൾ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങു​മാ​യി എ​ത്തി​യി​രു​ന്നു.​കോ​ളേ​ജി​ൽ എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അ​ടൂ​ർ അ​റി​യി​ച്ച​പ്പോ​ൾ സം​ഘാ​ട​ക​ർ അ​തി​നു ഒ​രു പോം​വ​ഴി ക​ണ്ടെ​ത്തി.​ഷൂ​ട്ടി​ങ് ന​ട​ക്കു​ന്ന സ്ഥ​ല​ത്തു സം​വാ​ദം സം​ഘ​ടി​പ്പി​ക്കാം എ​ന്നാ​യി.​

ആ​ല​പ്പു​ഴ എ​സ് ഡി ​കോ​ളേ​ജ് ഫി​ലിം ക്ല​ബ്  സം​ഘ​ടി​പ്പി​ച്ച ഒ​രു സി​നി​മ സം​വാ​ദ പ​രി​പാ​ടി​യി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ ആ​ഗ്ര​ഹം.​ഏ​ക​ദേ​ശം പ​ത്തു വ​ർ​ഷം മു​ൻ​പാ​ണ്.  അ​ടൂ​ർ ആ ​സ​മ​യ​ത്തു ത​ക​ഴി​ക്ക​ടു​ത്തു ര​ണ്ടു പെ​ണ്ണു​ങ്ങ​ൾ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങു​മാ​യി എ​ത്തി​യി​രു​ന്നു.​കോ​ളേ​ജി​ൽ എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അ​ടൂ​ർ അ​റി​യി​ച്ച​പ്പോ​ൾ സം​ഘാ​ട​ക​ർ അ​തി​നു ഒ​രു പോം​വ​ഴി ക​ണ്ടെ​ത്തി.​ഷൂ​ട്ടി​ങ് ന​ട​ക്കു​ന്ന സ്ഥ​ല​ത്തു സം​വാ​ദം സം​ഘ​ടി​പ്പി​ക്കാം എ​ന്നാ​യി.​അ​ങ്ങ​നെ കൈ​നി​ക്ക​ര കു​മാ​ര​പി​ള്ള​യു​ടെ ത​റ​വാ​ടാ​യി​രു​ന്നു പ​ഴ​യ വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് എം.​ജെ രാ​ധാ​കൃ​ഷ്ണ​നെ കാ​ണു​ന്ന​ത്.

അ​ടൂ​ർ സാ​ർ ഷൂ​ട്ടി​ങ്ങി​നി​ടെ ത​ന്‍റെ ഏ​കാ​ഗ്ര​ത പോ​കു​ന്ന ഒ​രു പ​രി​പാ​ടി​യും സ​മ്മ​തി​ക്കി​ല്ല.​രാ​ധാ​കൃ​ഷ്ണ​നാ​ണ് ഇ​ത് പ​റ​ഞ്ഞ​ത്.​ഷൂ​ട്ടി​ങ്ങി​നി​ടെ രാ​ധാ​കൃ​ഷ്ണ​ന്‍റെ ച​ല​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു.​ഒ​രു​ത​രം നി​ശ്ശ​ബ്ദ​മാ​യ അ​ന്ത​രീ​ക്ഷം.​ക​ഥാ​പാ​ത്ര​ങ്ങ​ൾ പെ​രു​മാ​റു​ന്ന​ത് പോ​ലും ചി​ല ച​ല​ന​ങ്ങ​ളി​ലൂ​ടെ​യും,ഭാ​വ​ങ്ങ​ളി​ലൂ​ടെ​യും. രാ​ധാ​കൃ​ഷ്ണ​ൻ ക്യാ​മ​റ​ക്കു പി​ന്നി​ൽ ഉ​ണ്ടെ​ന്ന തോ​ന്ന​ലെ​യി​ല്ല.​അ​താ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ന്‍റെ രീ​തി.​കൂ​ടു​ത​ലും സ​മാ​ന്ത​ര സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന​തി​നാ​ലാ​ണോ ഇ​ങ്ങ​നെ ഒ​രു രീ​തി​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ , ജ​ഗ​ദീ​ഷ് നാ​യ​ക​നാ​യ സ്ത്രീ​ധ​നം പോ​ലു​ള്ള പ​ക്കാ കൊ​മേ​ർ​ഷ്യ​ൽ സി​നി​മ​യും ചെ​യ്തി​രു​ന്ന​ല്ലോ എ​ന്നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ പ​തി​ഞ്ഞ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞ​ത്.​വി​ചി​ത്ര​മാ​യൊ​രു യ​ന്ത്രം കൈ​ക്ക​ലാ​ക്കാ​നു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തു എം ​ജെ രാ​ധാ​കൃ​ഷ്ണ​നെ ക്യാ​മ​റ​യോ​ട് അ​ടു​പ്പി​ച്ച​ത്.

ആ ​അ​ടു​പ്പ​മാ​ണ് രാ​ധാ​കൃ​ഷ്ണ​നെ മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്ത് എ​ത്തി​ച്ച​ത്. ബാ​ലേ​ട്ട​ന്‍ എ​ന്നു വി​ളി​ക്കു​ന്ന എ​ന്‍ എ​ല്‍ ബാ​ല​കൃ​ഷ്ണ​നെ  ഗു​രു​വാ​യി സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്.​പി​ന്നെ സ​ഹാ​യി​യാ​യി. അ​തു​കൊ​ണ്ടു ത​ന്നെ നി​ശ്ച​ല ഛായാ​ഗ്രാ​ഹ​ക​ന്‍ എ​ന്ന മേ​ല്‍വി​ലാ​സ​മാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ന്  ആ​ദ്യം നേ​ടി​ക്കൊ​ടു​ത്ത​ത്.​സ്‌​നേ​ഹ​സ​മ്പ​ന്ന​നാ​യ ഗു​രു​വാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ത​ന്നെ പ​റ​യു​മാ​യി​രു​ന്നു,ബാ​ലേ​ട്ട​ൻ എ​ന്ന ആ ​വ​ലി​യ ശ​രീ​രം പോ​ലെ​ത്ത​ന്നെ​യാ​ണ് മ​ന​സ്സും.​അ​ല്ലെ​ങ്കി​ൽ ത​നി​ക്കു ഒ​രി​ക്ക​ലും പ്ര​ഗ​ത്ഭ​രാ​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം നി​ല്ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഗു​രു മാ​ത്ര​മ​ല്ല, ഒ​രു ന​ല്ല സു​ഹൃ​ത്തു​മാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ന് ബാ​ല​കൃ​ഷ്ണ​ന്‍.

കോ​ളേ​ജ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി വീ​ട്ടി​ലി​രു​ന്ന കാ​ല​ത്താ​ണ്, സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് ഇ​ന്ന​സെ​ന്‍റ് നി​ർ​മ്മി​ച്ച് മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു നു​ണ​ക്ക​ഥ​യു​ടെ സെ​റ്റി​ൽ പോ​കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​വി​ടെ വ​സ​ന്ത് എ​ന്ന ക്യാ​മ​റാ​മാ​ന്‍ ഛായാ​ഗ്ര​ഹ​ണം ചെ​യ്യു​ന്ന​ത് നോ​ക്കി​നി​ന്നു. എ​ന്‍.​എ​ല്‍. ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍. അ​വി​ടെ സ്റ്റി​ല്ലു​ക​ൾ എ​ടു​ത്തു കൊ​ണ്ടാ‌​ണ് എം​ജെ​യു​ടെ സി​നി​മ ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. ബാ​ലേ​ട്ട​ന്‍ പ​ക​ര്‍ന്ന പാ​ഠ​ങ്ങ​ളു​മാ​യാ​ണ് മ​റ്റൊ​രു വ​ഴി​കാ​ട്ടി​യു​ടെ സ​മീ​പ​ത്തേ​ക്ക് രാ​ധാ​കൃ​ഷ്ണ​ന്‍ എ​ത്തു​ന്ന​ത്. അ​ത് ഷാ​ജി എ​ന്‍ ക​രു​ണ്‍ ആ​യി​രു​ന്നു. 

അ​ടൂ​രി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​ണ്. മ​ങ്ക​ട ര​വി​വ​ർ​മ്മ എ​ന്ന അ​തു​ല്യ​സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ മാ​ത്ര​മാ​യി​രു​ന്നു അ​ടൂ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് കു​റേ​ക്കാ​ലം ക്യാ​മ​റ ച​ലി​പ്പി​ച്ച​ത്.​അ​ദ്ദേ​ഹം ആ​ന്ത​രി​ച്ച​പ്പോ​ഴാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ അ​ടൂ​രി​നോ​ടൊ​പ്പം ചേ​രു​ന്ന​ത്.  അ​ടൂ​ർ ചി​ത്ര​ങ്ങ​ള്‍ക്കു ഛായ ​നി​ര്‍വ​ഹി​ച്ചു​കൊ​ണ്ടാ​ണ് മ​ങ്ക​ട മ​റ്റൊ​രു ഭാ​വ​ത​ല​ത്തി​ന്‍റെ സം​വാ​ഹ​ക​നാ​കു​ന്ന​ത്. സ്വ​യം​വ​രം​മു​ത​ല്‍ നി​ഴ​ല്‍ക്കു​ത്ത് വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍. അ​ടൂ​ര​ല്ലാ​തെ മ​റ്റൊ​രാ​ള്‍ക്കും വേ​ണ്ടി ക്യാ​മ​റ ഏ​ന്തി​ല്ലെ​ന്നു തീ​രു​മാ​നി​ക്കും​വ​രെ എ​ത്തു​ന്ന ക​ലാ​ധാ​ര്‍മി​ക​കാ​ര്‍ക്ക​ശ്യം.

മ​ങ്ക​ട ശ​രി​ക്കും ഒ​റ്റ​യാ​നാ​യി​രു​ന്നു. പ​ണ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നി​ല്ല മ​ങ്ക​ട ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത്. ക്യാ​മ​റ​യെ നോ​ക്കു​കു​ത്തി​യാ​ക്കാ​ന്‍ മ​ങ്ക​ട ത​യ്യാ​റാ​യ​തേ​യി​ല്ല.​ആ മ​ര​ണം ഏ​റെ സൗ​മ്യ​മാ​ണെ​ങ്കി​ലും ആ ​ക്യാ​മ​റ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ തീ​ര്‍ത്ത ഛായാ​വി​സ്മ​യ​ങ്ങ​ള്‍ ക​ലാ​പ​ങ്ങ​ളു​ടെ കോ​ളി​ള​ക്ക​ങ്ങ​ള്‍ ത​ന്നെ​യാ​യി​രു​ന്നു.   മ​ങ്ക​ട​ക്കു ശേ​ഷം എ​ന്ന​ത് രാ​ധാ​കൃ​ഷ്ണ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. സൗ​മ്യ​മാ​യ ഒ​രു ഛായാ​ഗ്ര​ഹ​ണ കാ​ലം ന​ല്ല സി​നി​മ​യെ സ്നേ​ഹി​ച്ച​വ​ർ​ക്കു വേ​ണ്ടി സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് എം.​ജെ. യാ​ത്ര​യാ​യ​ത്.​അ​തും ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ.​സ്വ​യം കാ​ർ ഓ​ടി​ച്ചു ആ​ശ​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ ത​യാ​റാ​യ രാ​ധാ​കൃ​ഷ്ണ​ൻ ആ ​നി​ല​ക്കും മ​ര​ണ​മെ​ന്ന സ​ത്യ​ത്തെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top