24
August 2019 - 12:24 pm IST

Download Our Mobile App

Flash News
Archives

World

major-earthquake-strikes-indonesia-no-tsunami-warning-yet

ഇന്തോനേഷ്യയിൽ 7.3 തീവ്രതയോടെ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

Published:14 July 2019

റിക്റ്റർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ആളപായമില്ലെന്നാണ് വിവരം. അതേസമയം, വൻ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ മാലുകു ദ്വീപിന് സമീപം കടലിൽ വൻ ഭൂകമ്പം. റിക്റ്റർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ആളപായമില്ലെന്നാണ് വിവരം. അതേസമയം, വൻ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

പ്രാദേശിക സമയം, ഞായറാഴ്ച വൈകുന്നേരം 6.28 ഓടെയായിരുന്നു ഭൂകമ്പമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അധികൃതർ അറിയിച്ചു. നോർത്ത് മാലുകു മേഖലയിൽ നിന്ന് 165 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിയോടി. അവരിൽ പലരും ഇപ്പോഴും വീടിനുള്ളിൽ കയറാതെ ഭയന്ന് വഴിയരികിൽ തന്നെ നിൽക്കുകയാണെന്ന് പ്രാദേശിക ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top