24
August 2019 - 1:08 pm IST

Download Our Mobile App

Flash News
Archives

Cricket

umpire-dharmasena

പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ച്ച് ധ​ർ​മ​സേ​ന

Published:14 July 2019

ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള സെ​മി ഫൈ​ന​ലി​ൽ സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ഇം​ഗ്ലി​ഷ് ഓ​പ്പ​ണ​ർ ജാ​സ​ൺ റോ​യ്‌​യെ പു​റ​ത്താ​ക്കി​യ തീ​രു​മാ​നം പി​ഴ​ച്ച​തോ​ടെ ധ​ർ​മ​സേ​ന​യു​ടെ നി​ല കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​വു​ക​യും ചെ​യ്തു

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ലെ അം​പ​യ​റി​ങ് നി​ല​വാ​രം സം​ബ​ന്ധി​ച്ച് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ശ്രീ​ല​ങ്ക​ൻ അം​പ​യ​ർ കു​മാ​ർ ധ​ർ​മ​സേ​ന​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ താ​ര​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും ചൊ​ടി​പ്പി​ച്ചു. ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള സെ​മി ഫൈ​ന​ലി​ൽ സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ഇം​ഗ്ലി​ഷ് ഓ​പ്പ​ണ​ർ ജാ​സ​ൺ റോ​യ്‌​യെ പു​റ​ത്താ​ക്കി​യ തീ​രു​മാ​നം പി​ഴ​ച്ച​തോ​ടെ ധ​ർ​മ​സേ​ന​യു​ടെ നി​ല കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​വു​ക​യും ചെ​യ്തു. 

 വി​മ​ർ​ശ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഫൈ​ന​ൽ നി​യ​ന്ത്രി​ക്കാ​ൻ ധ​ർ​മ​സേ​ന​യെ ഐ​സി​സി നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ക​ലാ​ശ​ക്ക​ളി​യി​ലും ധ​ർ​മ​സേ​ന​യു​ടെ പി​ഴ​വു​ക​ൾ ക​ണ്ടു. ന്യൂ​സി​ല​ൻ​ഡ് ഇ​ന്നി​ങ്സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്രി​സ് വോ​ക്സി​ന്‍റെ പ​ന്തി​ൽ ഹെ​ൻ​റി നി​ക്കോ​ൾ​സി​നെ ‌ധ​ർ​മ​സേ​ന എ​ൽ​ബി​ഡ​ബ്ല്യു വി​ധി​ച്ചു. എ​ന്നാ​ൽ സം​ശ​യം തോ​ന്നി​യ നി​ക്കോ​ൾ​സ് റി​വ്യൂ​വി​ന് പോ​യി. വോ​ക്സി​ന്‍റെ പ​ന്ത് സ്റ്റം​പി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് പോ​യ​തെ​ന്ന് റീ ​പ്ലേ​യി​ൽ വ്യ​ക്ത​മാ​യ​തോ​ടെ ധ​ർ​മ​സേ​ന​യ്ക്ക് തീ​രു​മാ​നം തി​രു​ത്തേ​ണ്ടി​വ​ന്നു. 
 പി​ന്നെ 23ാം ഓ​വ​റി​ൽ കെ​യ്ൻ വി​ല്യം​സ​ന്‍റെ വി​ക്ക​റ്റി​നാ​യി ലി​യാം പ്ല​ങ്ക​റ്റ് അ​പ്പീ​ൽ ചെ​യ്തു. എ​ന്നാ​ൽ ധ​ർ​മ​സേ​ന ഔ​ട്ട് അ​നു​വ​ദി​ച്ചി​ല്ല. വി​ല്യം​സ​ന്‍റെ ബാ​റ്റി​ൽ പ​ന്തു കൊ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഇം​ഗ്ല​ണ്ട് ഡി​ആ​ർ​എ​സ് വി​ളി​ച്ചു. റീ​പ്ലേ​യി​ൽ വി​ല്യം​സ​ൻ ഔ​ട്ടാ​ണെ​ന്നു തെ​ളി​ഞ്ഞു. ഇ​ക്കു​റി​യും  തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ ധ​ർ​മ​സേ​ന പ്രേ​രി​ത​നാ​യി. 

അ​തേ​സ​മ​യം, ജാ​സ​ൺ റോ​യ്‌​യും ധ​ർ​മ​സേ​ന​യും ത​മ്മി​ലെ നീ​ര​സം അ​ലി​ഞ്ഞി​ല്ലാ​താ​കു​ന്ന കാ​ഴ്ച​യും  ലോ​ർ​ഡ്സി​ൽ ക​ണ്ടു. ഫൈ​ന​ലി​നി​ടെ റോ​യ്‌​യെ ധ​ർ​മ​സേ​ന ആ​ശ്ലേ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇം​ഗ്ലി​ഷ് ഓ​പ്പ​ണ​റോ​ടു ചെ​യ്ത തെ​റ്റി​ന് ധ​ർ​മ​സേ​ന ഇ​തി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ട​താ​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.


വാർത്തകൾ

Sign up for Newsletter



top