24
August 2019 - 3:03 pm IST

Download Our Mobile App

Flash News
Archives

Special

angamaly-horse

അങ്കമാലിക്കാർക്കുണ്ടൊരു ചെമ്പൻ കുതിര...

Published:15 July 2019

എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്നതിനാൽ നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് കുതിരയിപ്പോൾ.

കൊച്ചി: അങ്കമാലിയിലെ വേങ്ങൂരിലിപ്പോൾ താരം ഒരു കുതിരയാണ്. ഒരു മാസം മുൻപ് വേങ്ങൂരിലെ മില്ലുംപടിയിലാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുതിരയെ നാട്ടുകാർ ആദ്യം കാണുന്നത്. സമീപത്ത് ആരുടെയെങ്കിലുമാണെന്നായിരുന്നു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് കുതിരയ്ക്ക് ഉടമസ്ഥനില്ലെന്ന് മനസിലായത്.

എന്നാൽ അനുസരണയുള്ള കുതിരയെ പിന്നീട് നാട്ടുകാർ ഏറ്റെടുത്തു. തുടർന്ന് നാട്ടുകാർ തന്നെ ഭക്ഷണവും വെള്ളവും നൽകി കുതിരയെ സംരക്ഷിച്ചു. എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്നതിനാൽ നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് കുതിരയിപ്പോൾ. ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അത് പരാജയപ്പെട്ടു. കുതിരയുടെ സംരക്ഷണം നഗരസഭ ഏറ്റെടുക്കണമെന്നാണിപ്പോൾ നാട്ടുകാർ പറയുന്നത്. 


വാർത്തകൾ

Sign up for Newsletter



top