24
August 2019 - 12:22 pm IST

Download Our Mobile App

Flash News
Archives

Kollywood

Vada-Chennai

ധനുഷ് ചിത്രം വടാ ചെന്നൈ 2 ഉപേക്ഷിച്ചു; നിരാശയോടെ ആരാധകർ

Published:15 July 2019

തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ മത്സ്യത്തൊഴിലാളികൾ ഒരുതരത്തിലും സമ്മതിക്കില്ലെന്ന നിലപാടിലാണിപ്പോൾ.

ധനുഷ് ചിത്രം വടാ ചെന്നൈ 2 ഉപേക്ഷിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. വടക്കൻ ചെന്നൈയിലെ ചേരി നിവാസികളുടെ കുടിപ്പകയും അവരുടെ 35 വർഷത്തെ ജീവിതമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. എ.സുബാസ്കരൻ, ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്‍റെ ആദ്യഭാഗം കഴിഞ്ഞ വർഷം റിലീസ് ചെയ്തു.

സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വടക്കൻ ചെന്നൈയിലെ മത്സ്യത്തൊഴിലാളികൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ മത്സ്യത്തൊഴിലാളികൾ ഒരുതരത്തിലും സമ്മതിക്കില്ലെന്ന നിലപാടിലാണിപ്പോൾ.

അതിനാലാണ് സിനിമ ഉപേക്ഷിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ധനുഷ്, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ വടാചെന്നൈ ഏകദേശം 50 കോടി വരുമാനവും നേടിയിരുന്നു. രണ്ടാം ഭാഗത്തിന്‍റെ ഏകദേശം 30 ശതമാനത്തോളം ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. ധനുഷിനെ നായകനാക്കി അസുരൻ എന്ന ചിത്രത്തിന്‍റെ തിരക്കിലാണിപ്പോൾ വെട്രിമാരൻ. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. 


വാർത്തകൾ

Sign up for Newsletter



top