24
August 2019 - 12:38 pm IST

Download Our Mobile App

Flash News
Archives

Crime

abhaya-case-accused-father-kottur-sister-sephy-s-plea-rejected-by-supreme-court

ഫാ. കോട്ടൂരിന്‍റേയും സി. സെഫിയുടേയും ഹർജി തള്ളി; വിചാരണ നേരിടണം: സുപ്രീം കോടതി

Published:15 July 2019

കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസിലെ പ്രതികളായ ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിസ്ഥാനത്ത് നിന്നു ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ന്യൂഡൽഹി: സിസ്റ്റര്‍ അഭയ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസിലെ പ്രതികളായ ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിസ്ഥാനത്ത് നിന്നു ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇരുവരേയും ഈ ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും നേരത്ത തള്ളിയിരുന്നു.

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫിയാകട്ടെ മൂന്നാം പ്രതിയും. രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ കേരളാ ഹൈക്കോടതി കേസിൽ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു. കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രം നൽകിയതിനു ശേഷം കഴിഞ്ഞ പത്ത് വർഷക്കാലമായി വിചാരണ കൂടാതെ പ്രതികൾ വിടുതൽ ഹർജി കൊടുത്തു നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിൽ വച്ച് സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ തളളി എന്ന കുറ്റത്തിനാണ് ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടുന്നത്.


വാർത്തകൾ

Sign up for Newsletter



top