24
August 2019 - 12:24 pm IST

Download Our Mobile App

Flash News
Archives

Tradition

karkidakam-month-special-story

രാ​മാ​യ​ണ ശീ​ലു​ക​ളു​ടെ പു​ണ്യ​മാ​സം

Published:15 July 2019

# ടി.​എ. വി​ജ​യ​ൻ ശ​ര്‍മ്മ,  പാ​ണാ​വ​ള്ളി

നാ​ളെ ക​ര്‍ക്ക​ട​കം ഒ​ന്ന്. ക​ര്‍ക്ക​ട​ക മാ​സം കേ​ര​ളീ​യ ഹൈ​ന്ദ​വ​സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച് പു​ണ്യ​മാ​സ​മാ​ണ്. ക​ര്‍ക്ക​ട​ക മാ​സ​ത്തെ വ​ള​രെ ശ്ര​ദ്ധ​യോ​ടു​കൂ​ടി ആ​ച​രി​ക്കു​ന്ന​ത് ഇ​ന്നും മ​ല​യാ​ളി​ക​ള്‍ മാ​ത്ര​മാ​ണ്.

നാ​ളെ ക​ര്‍ക്ക​ട​കം ഒ​ന്ന്. ക​ര്‍ക്ക​ട​ക മാ​സം കേ​ര​ളീ​യ ഹൈ​ന്ദ​വ​സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച് പു​ണ്യ​മാ​സ​മാ​ണ്. ക​ര്‍ക്ക​ട​ക മാ​സ​ത്തെ വ​ള​രെ ശ്ര​ദ്ധ​യോ​ടു​കൂ​ടി ആ​ച​രി​ക്കു​ന്ന​ത് ഇ​ന്നും മ​ല​യാ​ളി​ക​ള്‍ മാ​ത്ര​മാ​ണ്. കാ​ലാ​വ​സ്ഥാ​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും ഈ ​ആ​ചാ​ര​ത്തി​നു പി​ന്നി​ലു​ണ്ട്. പ​ഴ​യ ക​ണ​ക്ക് അ​നു​സ​രി​ച്ച്  ഇ​ട​മു​റി​യാ​തെ മ​ഴ പെ​യ്യു​ന്ന ക​ര്‍ക്ക​ട​ക മാ​സം പൊ​തു​വേ ആ​ധ്യാ​ത്മി​ക ചി​ന്ത​യ്ക്കു​ള്ള കാ​ല​ഘ​ട്ട​മാ​ണ്. മ​ഴ​യു​ടെ ക​ല​ണ്ട​റു​ക​ള്‍ മാ​റി നി​ല്‍ക്കു​ന്ന ഈ ​വ​ര്‍ഷം പ​ക്ഷെ അ​നു​ഷ്ഠാ​ന​ങ്ങ​ളി​ല്‍ ഒ​രു വ്യ​തി​യാ​ന​വും വ​രി​ല്ല. 
ക​ര്‍ക്ക​ട​ക​ത്തെ രാ​മാ​യ​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ഭ​ക്തി​ക്കൊ​പ്പം കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ വി​ശ്വാ​സ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന നി​ര​വ​ധി വി​ശ്വാ​സ,​ ശാ​സ്ത്രീ​യ സ​ത്യ​ങ്ങ​ളു​ണ്ട്. അ​തു പ​ല​തും ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് അ​റി​യാ​ത്ത​തി​നാ​ല്‍ അ​വ​ര്‍ക്കി​ത് വെ​റും അ​നു​ഷ്ഠാ​നം മാ​ത്ര​മാ​ണ്.
 
ഇ​ക്കാ​ല​ത്ത് സൂ​ര്യ​ന്‍ ദ​ക്ഷി​ണാ​യ​ന രാ​ശി​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തു കൊ​ണ്ടു​ള്ള ദോ​ഷ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് ഒ​രു കാ​ര്യം. ദ​ക്ഷി​ണാ​യ​നം ദേ​വ​ന്മാ​രു​ടെ രാ​ശി​യാ​ണ്. ആ​ധ്യാ​ത്മി​ക​മാ​യ അ​ർ​ഥ​ത്തി​ല്‍ ദേ​വ​ന്‍ എ​ന്നു​ള്ള​ത് ജീ​വ​ജാ​ല​ങ്ങ​ളി​ലെ ചൈ​ത​ന്യ​മാ​ണ്. ദേ​വ​ന്മാ​ര്‍ ദ​ക്ഷി​ണാ​യ​ന​ത്തി​ല്‍ നി​ദ്ര കൊ​ള്ളു​ന്നു എ​ന്ന​തു​കൊ​ണ്ട് ജീ​വ​ജാ​ല​ങ്ങ​ളി​ലെ ചൈ​ത​ന്യ​ത്തി​നു ലോ​പം സം​ഭ​വി​ക്കു​ന്നു. ര​ണ്ടാ​മ​താ​യി ജ​ല​രാ​ശി​യാ​യ ക​ര്‍ക്ക​ട​ക​ത്തി​ല്‍ സൂ​ര്യ​ന്‍ സ​ഞ്ച​രി​ക്കു​ന്ന​തു കൊ​ണ്ട് സൂ​ര്യ​ന് ഗ്ലാ​നി സം​ഭ​വി​ക്കു​ന്നു. സു​ര്യ​നു സം​ഭ​വി​ക്കു​ന്ന ഈ ​ബ​ല​ക്ഷ​യം ജീ​വ​ജാ​ല​ങ്ങ​ളെ​യെ​ല്ലാം ബാ​ധി​ക്കു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് രാ​മാ​യ​ണ പാ​രാ​യ​ണം വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഋ​തു​ക്ക​ള്‍ക്ക് ചി​ല പ്ര​ത്യേ​ക സ​പ്ന്ദ​ന​ങ്ങ​ള്‍ പ്ര​കൃ​തി​യി​ലു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്നു​വെ​ന്ന വി​ശ്വാ​സ​ത്തി​ലാ​കാം, ക​ര്‍ക്ക​ട​ക മാ​സ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ രാ​മാ​യ​ണ​ക​ഥ പാ​രാ​യ​ണം ചെ​യ്യ​ണ​മെ​ന്നു പ​ഴ​മ​ക്കാ​ര്‍ പ​ണ്ടേ ക​ൽ​പ്പി​ച്ച​ത്.ആ​ധ്യാ​ത്മി​ക​വും സാം​സ്കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ എ​ക്കാ​ല​ത്തെ​യും സ്രോ​ത​സാ​ണ് രാ​മാ​യ​ണം. രാ​മ​ന്‍ മാ​നു​ഷി​ക ധ​ര്‍മ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. സ​ത്യ​ത്തി​ലും അ​ടി​യു​റ​ച്ച ധ​ര്‍മ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​മാ​ണ് മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളെ​ല്ലാം പ്ര​ക​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​നാ​യ രാ​മ​ന്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. രാ​മാ​യ​ണ​ത്തെ​ക്കാ​ള്‍ ശു​ദ്ധ​വും സ​ദാ​ചാ​ര​നി​ഷ്ഠ​വും സു​ന്ദ​ര​വും ല​ളി​ത​വു​മാ​യ ഒ​രു മ​ഹാ​കാ​വ്യം മ​നു​ഷ്യ​സം​സ്കാ​ര ച​രി​ത്ര​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ പ​റ​ഞ്ഞ​ത്. 

ക​ര്‍ക്ക​ട​കം ഒ​ന്നു മു​ത​ല്‍ രാ​മാ​യ​ണം വാ​യ​ന തു​ട​ങ്ങി മാ​സം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും തീ​ര്‍ക്ക​ണ​മെ​ന്നാ​ണു സ​ങ്ക​ല്‍പ്പം. ക​ര്‍ക്ക​ട​ക​ത്തി​ലെ എ​ല്ലാ ദോ​ഷ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ രാ​മാ​യ​ണ പാ​രാ​യ​ണം മാ​ത്രം മ​തി​യെ​ന്നാ​ണു വി​ശ്വാ​സം. മ​റ്റെ​ല്ലാ ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ളി​ലു​മെ​ന്ന​തു​പോ​ലെ സ്നാ​നം, ഭ​സ്മ​ധാ​ര​ണം, ച​ന്ദ​നം തൊ​ട​ല്‍ മു​ത​ലാ​യ​വ ചെ​യ്ത ശേ​ഷം ഏ​കാ​ഗ്ര​ചി​ത്ത​നാ​യി ഇ​രു​ന്ന് രാ​മാ​യ​ണ പാ​രാ​യ​ണം ആ​രം​ഭി​ക്കാം.  ദ​ശ​പു​ഷ്പ​ങ്ങ​ള്‍ വ​ച്ച് ശ്രീ​ഭ​ഗ​വ​തി​യെ വീ​ട്ടി​ലേ​ക്ക് എ​തി​രേ​ല്‍ക്കു​ന്ന ച​ട​ങ്ങും ഈ ​മാ​സം ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണ്. 
 
രാ​വി​ലെ കു​ളി​ച്ച് വീ​ടു വൃ​ത്തി​യാ​ക്കി വി​ള​ക്കു കൊ​ളു​ത്തി, കി​ണ്ടി​യി​ല്‍ വെ​ള്ള​വും തു​ള​സി​ക്ക​തി​രും, താ​ല​ത്തി​ല്‍ ദ​ശ​പു​ഷ്പ​ങ്ങ​ളും വാ​ല്‍ക്ക​ണ്ണാ​ടി​യും രാ​മാ​യ​ണ​വും പു​തു​വ​സ്ത്ര​വും വ​യ്ക്കു​ന്നു. വൈ​കി​ട്ടേ ഇ​ത് എ​ടു​ത്തു മാ​റ്റൂ. ക​ര്‍ക്ക​ട​ക​ത്തി​ലെ എ​ല്ലാ ദി​വ​സ​വും ഇ​തു തു​ട​രു​ക​യും രാ​മാ​യ​ണം വാ​യ​ന പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ സ​മാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. 
 
ക​ര്‍ക്ക​ട​കം പ​ഞ്ഞ​മാ​സം എ​ന്ന​തു​പോ​ലെ രോ​ഗ​ങ്ങ​ളു​ടെ​യും അ​സ്വ​സ്ഥ​ത​ക​ളു​ടെ​യും കൂ​ടി മാ​സ​മാ​ണ്. കൊ​ടും വേ​ന​ലി​ല്‍ നി​ന്ന് പെ​ട്ടെ​ന്ന് മ​ഴ​ക്കാ​ല​ത്തേ​ക്കു ക​ട​ക്കു​മ്പോ​ള്‍ അ​തി​നോ​ടു പൊ​രു​ത്ത​പ്പെ​ടാ​ന്‍ ശ​രീ​ര​ത്തി​നു ക​ഴി​യാ​തെ പോ​കു​ന്നു. അ​തു​കൊ​ണ്ട് വേ​ന​ല്‍ ക​ഴി​ഞ്ഞ ശേ​ഷ​മു​ള്ള മൂ​ന്നു മാ​സം ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി ക്ഷ​യി​ക്കും. രോ​ഗ​ങ്ങ​ള്‍ ശ​രീ​ര​ത്തെ ആ​ക്ര​മി​ക്കു​ക​യും ശ​ക്തി കു​റ​ഞ്ഞ ശ​രീ​രം അ​തി​ന് അ​ടി​പ്പെ​ടു​ക​യും ചെ​യ്യു​ക സ്വാ​ഭാ​വി​ക​മാ​ണ്. മ​ഴ​ക്കാ​ലം തു​ട​ങ്ങു​മ്പോ​ള്‍ രോ​ഗാ​ണു​ക്ക​ള്‍ പെ​രു​കി​ത്തു​ട​ങ്ങു​ക​യും ചെ​യ്യും. ഈ​യൊ​രു അ​വ​സ്ഥ​യി​ലാ​ണ് സു​ഖ​ചി​കി​ത്സ പ്ര​സ​ക്ത​മാ​വു​ന്ന​ത്. ക​ര്‍ക്ക​ട​ക​ത്തി​ല്‍ മി​ത​മാ​യ ആ​ഹാ​ര​വും ആ​യു​ര്‍വേ​ദ മ​രു​ന്നു​ക​ളും ക​ഴി​ച്ച് ദേ​ഹ​ശു​ദ്ധി വ​രു​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണ്.
 
ക​ര്‍ക്ക​ട​ക​ത്തി​ല്‍ മ​രു​ന്നു സേ​വി​ച്ചാ​ല്‍ ക​ല്‍പ്പാ​ന്തം സ​സു​ഖം എ​ന്ന​താ​ണ് ആ​യു​ര്‍വേ​ദ​ത്തി​ന്‍റെ ശാ​ന്തി​മ​ന്ത്രം. ആ​യു​ര്‍വേ​ദ​ത്തി​ന്‍റെ മ​ഹി​മ​യും ആ​ചാ​ര​സൂ​ക്ത​ങ്ങ​ളു​ടെ കു​ളി​ര്‍മ​യും ഔ​ഷ​ധ സേ​വ​യി​ലൂ​ടെ​യും ചി​കി​ത്സ​യി​ലൂ​ടെ​യും അ​നു​ഭ​വ​വേ​ദ്യ​മാ​വു​ന്ന​ത് ക​ര്‍ക്ക​ട​ക മാ​സ​ത്തി​ലാ​ണ്. ഈ ​കാ​ല​ത്തെ ആ​യു​ര്‍വേ​ദ​ത്തി​ല്‍ വി​സ​ർ​ഗ കാ​ല​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സൂ​ര്യ​ന്‍ ത​ന്‍റെ ശ​ക്തി പ്ര​പ​ഞ്ച​ത്തി​ലെ ജീ​വ​ജാ​ല​ങ്ങ​ള്‍ക്കു വി​ട്ടു​കൊ​ടു​ക്കു​ന്ന കാ​ല​മാ​ണി​തെ​ന്നാ​ണ് വി​ശ്വാ​സം. അ​തു​കൊ​ണ്ട് ഇ​ക്കാ​ല​ത്തു വേ​ണം ആ​രോ​ഗ്യ​പാ​ല​ന​ത്തി​നു​ള്ള സ്വ​സ്ഥ ചി​കി​ത്സ അ​ല്ലെ​ങ്കി​ല്‍ സു​ഖ​ചി​കി​ത്സ ന​ട​ത്താ​ന്‍. 


വാർത്തകൾ

Sign up for Newsletter



top