24
August 2019 - 12:20 pm IST

Download Our Mobile App

Flash News
Archives

Market

cattle-feed-price-increasing-making-problems-among-milk-farmers

ക്ഷീ​ര​വി​പ്ല​വ​ത്തി​ന് തി​രി​ച്ച​ടി; കാ​ലി​ത്തീ​റ്റ വി​ല വീ​ണ്ടും കൂ​ടി

Published:15 July 2019

ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് ഇ​രു​ട്ട​ടി​യാ​യി കാ​ലി​ത്തീ​റ്റ വി​ല വീ​ണ്ടും കൂ​ടി.  ര​ണ്ട് ആ​ഴ്ച​ക​ള്‍ക്കു​ള്ളി​ല്‍ 75 രൂ​പ​യോ​ളം കാ​ലി​ത്തീ​റ്റ വി​ല വ​ര്‍ധി​ച്ചു. 50 കി​ലോ​യു​ടെ ചാ​ക്കൊ​ന്നി​ന് 1300 രൂ​പ​യാ​ണു കാ​ലി​ത്തീ​റ്റ​യു​ടെ ശ​രാ​ശ​രി വി​ല.

കോ​ട്ട​യം:  ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് ഇ​രു​ട്ട​ടി​യാ​യി കാ​ലി​ത്തീ​റ്റ വി​ല വീ​ണ്ടും കൂ​ടി.  ര​ണ്ട് ആ​ഴ്ച​ക​ള്‍ക്കു​ള്ളി​ല്‍ 75 രൂ​പ​യോ​ളം കാ​ലി​ത്തീ​റ്റ വി​ല വ​ര്‍ധി​ച്ചു. 50 കി​ലോ​യു​ടെ ചാ​ക്കൊ​ന്നി​ന് 1300 രൂ​പ​യാ​ണു കാ​ലി​ത്തീ​റ്റ​യു​ടെ ശ​രാ​ശ​രി വി​ല.  ദൈ​നം​ദി​ന ചെ​ല​വ് വ​ര്‍ധി​ക്കു​ന്ന​തു ക​ര്‍ഷ​ക​രെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. ഉ​ത്പാ​ദ​ന ചെ​ല​വ് വ​ര്‍ധി​ച്ച​തും അ​തി​ന​നു​സ​രി​ച്ചു​ള്ള വ​രു​മാ​നം കി​ട്ടാ​തെ വ​രു​ന്ന​തു​മാ​ണ് ക​ര്‍ഷ​ക​രെ കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.  
   
കാ​ലി​ത്തീ​റ്റ​യു​ടെ വി​ല വ​ര്‍ധ​ന അ​നു​സ​രി​ച്ച് പാ​ലി​നു വി​ല വ​ര്‍ധി​ക്കു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ലീ​റ്റ​റി​ന് 50 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നു ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. കാ​ലി​ത്തീ​റ്റ നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍നി​ന്നാ​ണ് എ​ത്തു​ന്ന​ത്.  കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ രാ​ഷ്ട്രീ​യ ഗോ​കു​ല്‍ മി​ഷ​നി​ലൂ​ടെ ക​ന്നു​കാ​ലി വ​ള​ര്‍ത്ത​ല്‍, സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ പ​ദ്ധ​തി എ​ന്നി​വ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി. അ​വി​ടെ ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ക​ര്‍ഷ​ക​രെ​ത്തി​യ​തോ​ടെ കാ​ലി​ത്തീ​റ്റ​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റി.  ഇ​ത് തീ​റ്റ​യ്ക്കു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​വ​ര്‍ധ​ന​യ്ക്കും ക്ഷാ​മ​ത്തി​നും ഇ​ട​യാ​ക്കി.
   
ഒ​രു ലീ​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു നി​ല​വി​ല്‍ 52 രൂ​പ ചെ​ല​വു വ​രു​ന്ന​താ​യി ക്ഷീ​ര ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു പാ​ല്‍ വി​റ്റാ​ല്‍ ല​ഭി​ക്കു​ന്ന പ​ര​മാ​വ​ധി വി​ല 44 രൂ​പ​യാ​ണ്. ഈ ​അ​വ​സ്ഥ​യി​ല്‍ മു​ന്നോ​ട്ടു പോ​വു​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ക​ര്‍ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
കാ​ലി​ത്തീ​റ്റ വി​ല വ​ര്‍ധ​ന​യ​ട​ക്ക​മു​ള്ള തി​രി​ച്ച​ടി​ക​ള്‍ വ​ര്‍ധി​ച്ച​തോ​ടെ ക്ഷീ​ര​മേ​ഖ​ല​യി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​വു​ക​യാ​ണ് പ​ല ക്ഷീ​ര ക​ര്‍ഷ​ക​രും എ​ച്ച്എ​ഫ്, സ്വി​സ് ബ്രൗ​ണ്‍, ജ​ഴ്സി തു​ട​ങ്ങി​യ മു​ന്തി​യ ഇ​നം കാ​ലി​ക​ളെ​യാ​ണ് ക​ര്‍ഷ​ക​ര്‍ വാ​ങ്ങി വ​ള​ര്‍ത്തു​ന്ന​ത്.  ഇ​വ​യി​ല്‍ നി​ന്ന് ഒ​രു​നേ​രം 10 മു​ത​ല്‍ 15 ലീ​റ്റ​ര്‍ വ​രെ പാ​ല്‍ ല​ഭി​ക്കും.  ശ​രാ​ശ​രി 15 ലീ​റ്റ​ര്‍ പാ​ല്‍ വി​ല്‍ക്കു​ന്ന ക​ര്‍ഷ​ക​ന് ല​ഭി​ക്കു​ന്ന​ത്  660 രൂ​പ മാ​ത്ര​മാ​ണ്.  ഈ ​പ​ശു​വി​ന് കാ​ലി​ത്തീ​റ്റ ന​ല്‍ക​ണ​മെ​ങ്കി​ല്‍ മാ​ത്രം 500 രൂ​പ​യോ​ളം ചെ​ല​വു വ​രും.


വാർത്തകൾ

Sign up for Newsletter



top