24
August 2019 - 12:20 pm IST

Download Our Mobile App

Flash News
Archives

Analysis

big-and-sudden-growth-in-indian-micro-finance-sector

ഇ​ന്ത്യ​ന്‍ മൈ​ക്രോ​ഫി​നാ​ന്‍സ് മേ​ഖ​ല​യ്ക്ക് വ​ന്‍വ​ള​ര്‍ച്ച

Published:15 July 2019

ഇ​ന്ത്യ​യി​ലെ മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യ്ക്ക് വ​ന്‍ വ​ള​ര്‍ച്ച. ചെ​റു​കി​ട വ്യ​വ​സാ​യ വി​ക​സ​ന ബാ​ങ്ക് (സ്മോ​ള്‍ ഇ​ന്‍ഡ​സ്ട്രീ​സ് ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (സി​ഡ്ബി) പ്ര​മു​ഖ ക്രെ​ഡി​റ്റ് ബ്യൂ​റോ​യാ​യ ഇ​ക്വി​ഫാ​ക്സു​മാ​യി സ​ഹ​ക​രി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന മൈ​ക്രോ ഫി​നാ​ന്‍സ് പ​ള്‍സ് എ​ന്ന ന്യൂ​സ്ലെ​റ്റ​റി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യ്ക്ക് വ​ന്‍ വ​ള​ര്‍ച്ച. ചെ​റു​കി​ട വ്യ​വ​സാ​യ വി​ക​സ​ന ബാ​ങ്ക് (സ്മോ​ള്‍ ഇ​ന്‍ഡ​സ്ട്രീ​സ് ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (സി​ഡ്ബി) പ്ര​മു​ഖ ക്രെ​ഡി​റ്റ് ബ്യൂ​റോ​യാ​യ ഇ​ക്വി​ഫാ​ക്സു​മാ​യി സ​ഹ​ക​രി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന മൈ​ക്രോ ഫി​നാ​ന്‍സ് പ​ള്‍സ് എ​ന്ന ന്യൂ​സ്ലെ​റ്റ​റി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

മു​ന്‍സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് 2019 സാ​മ്പ​ത്തി​ക വ​ര്‍ഷം മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യി​ല്‍ 40 ശ​ത​മാ​നം വ​ള​ര്‍ച്ച ഉ​ണ്ടാ​യി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍ക്കു​ന്ന​വ​രി​ല്‍, പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ളാ​ണ് മൈ​ക്രോ ക്രെ​ഡി​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍. 2019 സാ​മ്പ​ത്തി​ക വ​ര്‍ഷം 6.40 കോ​ടി​യി​ലെ​റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ നേ​ടാ​നാ​യി. നോ​ണ്‍ ബാ​ങ്കി​ങ് ഫി​നാ​ന്‍ഷ്യ​ല്‍ ക​മ്പ​നി​ക​ള്‍, മൈ​ക്രോ ഫി​നാ​ന്‍സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ വ​ഴി​യാ​ണ് ചെ​റു​കി​ട വാ​യ്പ​ക​ളു​ടെ 37 ശ​ത​മാ​ന​വും വി​ത​ര​ണം ചെ​യ്ത​ത്. ബാ​ങ്കു​ക​ളി​ലൂ​ടെ 34 ശ​ത​മാ​ന​മാ​ണ് ന​ല്‍കി​യ​ത്.
 
വാ​യ്പാ വി​ത​ര​ണ​ത്തി​ല്‍ ഈ ​കാ​ല​യ​ള​വി​ല്‍ 36 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന. 2019 മാ​ര്‍ച്ച് 31 ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ആ​കെ 1,78,547 കോ​ടി രൂ​പ​യാ​ണ് മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യി​ല്‍ വാ​യ്പ​യാ​യി ന​ല്‍കി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം 20,000 രൂ​പ മു​ത​ല്‍ 30,000 രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളാ​ണ് ഏ​റ്റ​വും അ​ധി​കം വി​ത​ര​ണം ചെ​യ്ത​ത്. തൊ​ട്ടു​പി​ന്നി​ല്‍ 30,000 രൂ​പ മു​ത​ല്‍ 40,000 രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളാ​ണ്. അ​തേ​സ​മ​യം മു​ന്‍സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തേ​തി​നെ​ക്കാ​ള്‍ 67 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി​യ​ത് 50,000 60,000 രൂ​പ വാ​യ്പ വി​ഭാ​ഗ​മാ​ണ്. 
   
ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യി​ലെ 34.7 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ളും. പ​ശ്ചി​മ​ബം​ഗാ​ള്‍, ത​മി​ഴ്നാ​ട്, ക​ര്‍ണാ​ട​ക, ബി​ഹാ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഓ​രോ​ന്നും 15,000 കോ​ടി​യി​ലെ​റെ രൂ​പ മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യി​ല്‍ നി​ന്ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൈ​ക്രോ​ഫി​നാ​ന്‍സ് മേ​ഖ​ല​യെ​പ്പ​റ്റി​യു​ള്ള അ​വ​ബോ​ധം വ​ള​ര്‍ത്തു​ന്ന​തി​നും അ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ക്വി​ഫാ​ക്സ് ടീ​മു​മാ​യി സ​ഹ​ക​രി​ച്ച് പൂ​ര്‍ത്തി​യാ​ക്കി​യ പ​ഠ​ന റി​പ്പോ​ര്‍ട്ട് സ​ഹാ​യ​ക​മാ​ണെ​ന്ന് സി​ഡ്ബി ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ ഐ​എ​എ​സ് പ​റ​ഞ്ഞു.   ഇ​ന്ത്യ​യി​ലെ 10 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യു​ടെ 83 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്നു പ​ഠ​ന​ഫ​ലം സൂ​ചി​പ്പി​ക്ക​ന്നു. മൈ​ക്രോ ഫി​നാ​ന്‍സ് മേ​ഖ​ല​യു​ടെ വ​മ്പ​ന്‍ സാ​ധ്യ​ത​ക​ളെ അ​ത് വ്യ​ക്ത​മാ​ക്കു​ന്നു  ഇ​ക്വി​ഫാ​ക്സ് ക്രെ​ഡി​റ്റ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​ര്‍വീ​സ​സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ കെ.​എം. ന​നൈ​യി​യ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top