23
October 2019 - 12:48 am IST

Download Our Mobile App

Flash News
Archives

Analysis

special-story-about-england-cricket-player-ben-stokes

കാ​വ​ലാ​ളാ​യ വ​ര​ത്ത​ൻ

Published:15 July 2019

# പീ​റ്റ​ർ ജെ​യിം​സ്

ന്യൂ​സി​ല​ൻ​ഡ് ഇ​ന്ന് ഏ​റ്റ​വും വെ​റു​ക്കു​ന്ന അ​ച്ഛ​ൻ ഞാ​നാ​യി​രി​ക്കും''- ഇം​ഗ്ല​ണ്ടി​ന്‍റെ ലോ​ക​ക​പ്പ് ഹീ​റോ ബെ​ൻ സ്റ്റോ​ക്സി​ന്‍റെ പി​താ​വ് ജെ​റാ​ഡ് സ്റ്റോ​ക്സി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.

" ന്യൂ​സി​ല​ൻ​ഡ് ഇ​ന്ന് ഏ​റ്റ​വും വെ​റു​ക്കു​ന്ന അ​ച്ഛ​ൻ ഞാ​നാ​യി​രി​ക്കും''- ഇം​ഗ്ല​ണ്ടി​ന്‍റെ ലോ​ക​ക​പ്പ് ഹീ​റോ ബെ​ൻ സ്റ്റോ​ക്സി​ന്‍റെ പി​താ​വ് ജെ​റാ​ഡ് സ്റ്റോ​ക്സി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. ജെ​റാ​ഡും കു​ടും​ബ​വും ഇം​ഗ്ല​ണ്ടി​ലേ​ക്ക് ചേ​ക്കേ​റാ​തി​രു​ന്നെ​ങ്കി​ലെ​ന്ന് ന്യൂ​സി​ല​ൻ​ഡ് ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​കും. കൈ​പ്പി​ടി​യി​ലെ​ന്ന് ക​രു​തി​യ ലോ​ക​കി​രീ​ടം ത​ട്ടി​പ്പ​റി​ച്ച​ത് സ്വ​ന്തം നാ​ട്ടു​കാ​ര​നാ​ണെ​ന്ന​ത് ഓ​ർ​ക്കു​മ്പോ​ൾ പ​രി​ത​പി​ക്കാ​ന​ല്ലാ​തെ മ​റ്റെ​ന്ത് ചെ​യ്യാ​നാ​കും കി​വി​ക​ൾ​ക്ക്. 
   
അ​തെ, ബെ​ൻ സ്റ്റോ​ക്സ് ഒ​രു കു​ടി​യേ​റ്റ​ക്കാ​ര​നാ​ണ്.  പ​ന്ത്ര​ണ്ടാം വ​യ​സി​ൽ ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ഇം​ഗ്ല​ണ്ടി​ലേ​ക്ക് പ​റി​ച്ചു​ന​ട​പ്പെ​ട്ട​വ​ൻ. റ​ഗ്ബി പ​രി​ശീ​ല​ക​നാ​യ അ​ച്ഛ​ൻ ഇം​ഗ്ല​ണ്ടി​ലെ വ​ർ​ക്കി​ങ്ട​ൺ ടൗ​ൺ ക്ല​ബ്ബു​മാ​യി ക​രാ​റൊ​പ്പി​ട്ട​പ്പോ​ൾ ബെ​ന്നി​നും ഇം​ഗ്ല​ണ്ടി​ലേ​ക്ക് വ​ണ്ടി​ക​യ​റേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ ആ ​വ​ര​ത്ത​ൻ ഇ​ന്ന് ഹീ​റോ​യാ​ണ്, ഇം​ഗ്ല​ണ്ടി​ന്‍റെ ഹീ​റോ... ക്രി​ക്ക​റ്റി​ന്‍റെ ഹീ​റോ. മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​നി​ൽ കാ​ർ​ലോ​സ് ബ്രാ​ത്ത്‌‌​വ​യ്റ്റ് എ​ന്ന ക​രീ​ബി​യ​ൻ ക​രു​ത്ത​ന്‍റെ ബാ​റ്റി​ൽ നി​ന്ന് ലോ​ങ് ഓ​ണി​ന് മു​ക​ളി​ലൂ​ടെ പ​ന്ത് പ​റ​ന്ന​പ്പോ​ൾ ബൗ​ളി​ങ് എ​ൻ​ഡി​ൽ മു​ഖം​പൊ​ത്തി പൊ​ട്ടി​ക്ക​ര​ഞ്ഞ സ്റ്റോ​ക്സ് ഞാ​യ​റാ​ഴ്ച​വ​രെ ഒ​രു നൊ​മ്പ​ര​മാ​യി അ​വ​ശേ​ഷി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ മ​ക്ക​യി​ൽ മോ​ർ​ഗ​ൻ കി​രീ​ടം ഉ​യ​ർ​ത്തി​യ​പ്പോ​ൾ സ്റ്റോ​ക്സ് ആ ​പാ​പ​ക്ക​റ ക​ഴു​കി​ക്ക​ള​യു​ക​യാ​യി​രു​ന്നു. 
 
പോ​രാ​ളി​യും വ​ഴ​ക്കാ​ളി​യു​മാ​യി​രു​ന്നു സ്റ്റോ​ക്സ്. 2017-18 ആ​ഷ​സ് പ​ര​മ്പ​ര​യ്ക്ക് മു​ൻ​പ് നി​ശാ ക്ല​ബ്ബി​ൽ ത​ല്ലു​ണ്ടാ​ക്കി​യ സ്റ്റോ​ക്സ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. അ​തോ​ടെ ടീ​മി​ൽ നി​ന്ന് സ്ഥാ​നം ന‍ഷ്ട​പ്പെ​ട്ട സ്റ്റോ​ക്സ് എ​ന്ന ചീ​ത്ത​ക്കു​ട്ടി കു​റേ​ക്കാ​ലം ക്രി​ക്ക​റ്റ് മൈ​താ​ന​ങ്ങ​ളു​ടെ ഓ​ർ​മ​യി​ൽ നി​ന്ന​ക​ന്നു. എ​ന്നാ​ൽ താ​ൻ കു​റ്റ​വാ​ളി​യ​ല്ലെ​ന്ന് കോ​ട​തി​യ്ക്ക് മു​ന്നി​ൽ തെ​ളി​യി​ച്ച് സ്റ്റോ​ക്സ്  ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​ങ്ങ​ളും സ്റ്റോ​ക്സി​ന്‍റെ ബാ​റ്റും ബോ​ളും ഇ​ഴു​കി​ച്ചേ​ർ​ന്നു.
   
ക​ഴി​ഞ്ഞ ഇ​ന്ത്യ​ൻ ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​ര​മാ​യ ബെ​ൻ സ്റ്റോ​ക്സ് നി​രാ​ശ​പ്പെ​ടു​ത്തി. ഇ​വ​നൊ​ക്കെ ക​ട​മാ​ണ​ല്ലേ, എ​ത്ര​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച ചെ​യ്ത​ത്. ഐ​പി​എ​ല്ലി​ന് പി​ന്നാ​ലെ​യെ​ത്തു​ന്ന ലോ​ക​ക​പ്പി​ൽ സ്റ്റോ​ക്സ് ഇം​ഗ്ലി​ഷ് ടീ​മി​ലെ പാ​ഴ്താ​ര​മെ​ന്ന് എ​ഴു​തി​യ​വ​രും പ​റ​ഞ്ഞ​വ​രു​മു​ണ്ട്.

ഒ​ടു​വി​ൽ, സ്വ​ന്തം നാ​ട്ടി​ൽ അ​ര​ങ്ങേ​റി​യ ലോ​ക​ക​പ്പി​ന്‍റെ ഒ​ന്നാം മ​ത്സ​രം. ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഇം​ഗ്ല​ണ്ട് ചു​രു​ട്ടി​ക്കെ​ട്ടി​യ​പ്പോ​ൾ ക​ളി​യി​ലെ താ​ര​മാ​യി അ​വ​ൻ പു​ഞ്ചി​രി​ച്ചു നി​ന്നു. 89 റ​ൺ​സും ര​ണ്ട് വി​ക്ക​റ്റും ര​ണ്ട് റ​ണ്ണൗ​ട്ടും കി​ടി​ല​ൻ ഒ​രു ക്യാ​ച്ചും. അ​വി​ടെ തു​ട​ങ്ങി​യ  ഇം​ഗ്ല​ണ്ടി​ന്‍റെ​യും സ്റ്റോ​ക്സി​ന്‍റെ​യും പ്ര​യാ​ണം അ​വ​സാ​നി​ച്ച​ത് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടാ​ണ്. പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 66.33 ശ​രാ​ശ​രി​യി​ൽ 465 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് സ്റ്റോ​ക്സ്, ഒ​പ്പം ഏ​ഴു വി​ക്ക​റ്റും പോ​ക്ക​റ്റി​ൽ. 
   
സ്റ്റോ​ക്സി​ന്‍റെ​യും ഇം​ഗ്ല​ണ്ടി​ന്‍റേ​യും ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ ക​ഠി​ന പ്ര​യ​ത്ന​ത്തി​ന്‍റെ ക​ഥ​യു​ണ്ട്. നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശി​നോ​ട് തോ​റ്റ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ന്ന് മു​ത​ൽ ഈ ​ദി​നം സ്വ​പ്നം ക​ണ്ടാ​ണ‌​വ​ർ ഉ​റ​ങ്ങി​യ​ത്. സ്വ​പ്നം കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി​യ​പ്പോ​ൾ സ്റ്റോ​ക്സ് ആ ​ആ​വേ​ശം മ​റ​ച്ചു​വ​ച്ചി​ല്ല...

" എ​നി​ക്ക് പ​റ​യാ​ൻ വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ല. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷം ന​ട​ത്തി​യ ക​ഠി​ന പ്ര​യ​ത്ന​ത്തി​ന് ഫ​ലം ല​ഭി​ച്ചി​രി​ക്കു​ന്നു. ഇ​പ്പോ​ഴു​ള്ള വി​കാ​രം എ​നി​ക്ക് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ലെ​ത്താ​തി​രി​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ലാ​യി​രു​ന്നു. പ്രൊ​ഫ​ഷ​ണ​ൽ ക്രി​ക്ക​റ്റ​ർ എ​ന്ന നി​ല​യി​ൽ ഈ ​നി​മി​ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​ത്, അ​സാ​ധാ​ര​ണ​മാ​ണ്. ഭാ​വി​യി​ൽ സ​മാ​ന നേ​ട്ട​ത്തി​ന് കൊ​തി​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് ഈ ​വി​ജ​യം പ്ര​ചോ​ദ​ന​മാ​കും- സ്റ്റോ​ക്സ് പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top