23
October 2019 - 8:59 am IST

Download Our Mobile App

Flash News
Archives

Troll

salman-khan-trolls-bottle-cap-challenge-with-save-water-message

ബോട്ടിൽ ക്യാപ് ചലഞ്ചിനെതിരെ ട്രോൾ വീഡിയോയുമായി സൽമാൻ ഖാൻ

Published:15 July 2019

ബോട്ടിൽ ക്യാപ് ചലഞ്ചിൽ താരമായവരെ പരിഹസിക്കുന്ന വീഡിയോയുമായാണ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്‍റെ രംഗപ്രവേശം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കുപ്പിയുടെ അടപ്പ് ഊതി തുറന്ന താരം വെള്ളം അമൂല്യമാണെന്ന സന്ദേശമാണ് ആരാധകർക്കായി നൽകിയത്.

സോഷ്യൽ മീഡിയയിലെ പുതിയ ട്രെന്‍ഡാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്. ഉറപ്പിച്ച് വച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് കറങ്ങിത്തിരിഞ്ഞ് കാലുകൊണ്ട് തൊഴിച്ച് തെറിപ്പിക്കുന്നതാണ് ചലഞ്ച്. ഇതിനിടയിൽ കുപ്പി താഴെപ്പോവുകയോ ഉടഞ്ഞു പോവുകയോ ചെയ്യാതിരുന്നാലേ ചലഞ്ച് പൂര്‍ത്തിയാവുകയുള്ളൂ. കേന്ദ്രമന്ത്രിമാരും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ഈ ചലഞ്ച് ഏറ്റെടുത്ത് സൈബറിടത്തില്‍ കയ്യടി വാങ്ങിയിട്ടുള്ളത്. 

എന്നാൽ, ബോട്ടിൽ ക്യാപ് ചലഞ്ചിൽ താരമായവരെ പരിഹസിക്കുന്ന വീഡിയോയുമായാണ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്‍റെ രംഗപ്രവേശം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കുപ്പിയുടെ അടപ്പ് ഊതി തുറന്ന താരം വെള്ളം അമൂല്യമാണെന്ന സന്ദേശമാണ് ആരാധകർക്കായി നൽകിയത്. ജിമ്മിൽ പരിശീലനത്തിനിടെ ബോട്ടിൽ ക്യാപ് ചലഞ്ച് നടത്തുന്ന വീഡിയോയും താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 

 
 
 
 
 
 
 
 
 
 
 
 
 

Don’t thakao paani bachao

A post shared by Salman Khan (@beingsalmankhan) on


വാർത്തകൾ

Sign up for Newsletter



top