24
August 2019 - 1:10 pm IST

Download Our Mobile App

Flash News
Archives

Other news

novak-djokovic-won-wimbledon-trophy

ക്ലാ​സി​ക് ദ്യോ​ക്കോ

Published:15 July 2019

സൂ​പ്പ​ർ സ​ൺ​ഡേ​യി​ൽ ലോ​ർ​ഡ്സി​ലും ക്ലാ​സി​ക് സെ​ന്‍റ​ർ കോ​ർ​ട്ടി​ലും ക്ലാ​സി​ക്. ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക​യി​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​ശ്രീ​ലാ​ളി​ത​രാ​യി. ഏ​താ​ണ്ട് അ​തേ​സ​മ​യ​ത്ത് ടെ​ന്നീ​സി​ന്‍റെ പു​ണ്യ​ഭൂ​മി​യി​ൽ സെ​ർ​ബി​യ​ൻ സ്റ്റാ​റും ലോ​ക ഒ​ന്നാം ന​മ്പ​റു​മാ​യ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ൺ കി​രീ​ടം നെ​ഞ്ചോ​ടു ചേ​ർ​ത്തു.

ല​ണ്ട​ൻ: സൂ​പ്പ​ർ സ​ൺ​ഡേ​യി​ൽ ലോ​ർ​ഡ്സി​ലും ക്ലാ​സി​ക് സെ​ന്‍റ​ർ കോ​ർ​ട്ടി​ലും ക്ലാ​സി​ക്. ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക​യി​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​ശ്രീ​ലാ​ളി​ത​രാ​യി. ഏ​താ​ണ്ട് അ​തേ​സ​മ​യ​ത്ത് ടെ​ന്നീ​സി​ന്‍റെ പു​ണ്യ​ഭൂ​മി​യി​ൽ സെ​ർ​ബി​യ​ൻ സ്റ്റാ​റും ലോ​ക ഒ​ന്നാം ന​മ്പ​റു​മാ​യ നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ൺ കി​രീ​ടം നെ​ഞ്ചോ​ടു ചേ​ർ​ത്തു. ടെ​ന്നീ​സ് ച​രി​ത്ര​ത്തി​ലെ ഉ​ജ്വ​ല മു​ഖാ​മു​ഖ​ങ്ങ​ളി​ലൊ​ന്നി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​റു​ടെ ക​ടു​ത്ത വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ച് ദ്യോ​ക്കോ അ​ഞ്ചാം വിം​ബി​ൾ​ഡ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി. 7-6, 1-6, 7-6, 4-6, 13-12 എ​ന്ന സ്കോ​റി​ന് ദ്യോ​ക്കോ​യു​ടെ ജ​യം. ദ്യോ​ക്കോ​വി​ച്ചി​ന്‍റെ ക​രി​യ​റി​ലെ പ​തി​നാ​റാം ഗ്രാ​ൻ​ഡ്സ്ലാം വി​ജ​യ​മാ​ണി​ത്. ഗ്രാ​ൻ​ഡ്സ്ലാം നേ​ട്ട​ങ്ങ​ളി​ൽ ഫെ​ഡ​റ​ർ (20), സ്പാ​നി​ഷ് സൂ​പ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ (18) എ​ന്നി​വ​രോ​ട് ഒ​രു പ​ടി​കൂ​ടി അ​ടു​ക്കാ​നും ലോ​ക ഒ​ന്നാം ന​മ്പ​റി​നു സാ​ധി​ച്ചു. 

ഫെ​ഡ​റ​റും ദ്യോ​ക്കോ​വി​ച്ചും പോ​യി​ന്‍റി​ന് പോ​യി​ന്‍റും ഗെ​യി​മി​ന് ഗെ​യി​മും സെ​റ്റി​ന് സെ​റ്റും പ​ക​രം​വ​ച്ച് ഇ​ഞ്ചോ​ടി​ഞ്ച് പോ​ര​ടി​ച്ച​പ്പോ​ൾ സെ​ന്‍റ​ർ കോ​ർ​ട്ടി​ലെ ഗാ​ല​റി ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് നോ​ക്കി​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​റും 57 മി​നി​റ്റും നീ​ണ്ട മ​ത്സ​രം വിം​ബി​ൾ​ഡ​ൺ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഫൈ​ന​ലാ​യും മാ​റി.
 
ഫെ​ഡ​റ​റു​ടെ ജ​യം മോ​ഹി​ച്ച് ഗാ​ല​റി​യി​ലി​രു​ന്ന കാ​ണി​ക​ളെ നെ​ഞ്ചു​റ​പ്പു​ള്ള ക​ളി​കൊ​ണ്ടാ​ണ് ദ്യോ​ക്കോ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്. ക​ണ​ക്കു​ക​ളി​ലെ​ല്ലാം ദ്യോ​ക്കോ ഫെ​ഡ​റ​റി​നു പി​ന്നി​ൽ നി​ന്നു. പ​ക്ഷേ, സു​പ്ര​ധാ​ന നി​മി​ഷ​ങ്ങ​ളി​ൽ പോ​യി​ന്‍റ് പി​ടി​ച്ചെ​ടു​ത്ത ദ്യോ​ക്ക ഫെ​ഡെ​ക്സി​നെ തോ​ൽ​വി​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു. പോ​യി​ന്‍റു​ക​ളി​ലും എ​യ്സു​ക​ളി​ലും ബ്രേ​ക്കു​ക​ളി​ലും സെ​ർ​ബി​യ​ൻ പ്ര​തി​യോ​ഗി​യെ  റോ​ജ​ർ ക​ട​ത്തി​വെ​ട്ടി. ഫെ​ഡ​റ​ർ 218 പോ​യി​ന്‍റു​ക​ൾ നേ​ടി​യ​പ്പോ​ൾ ദ്യോ​ക്കോ 204ൽ ​ഒ​തു​ങ്ങി നി​ന്നു. ബ്രേ​ക്കു പോ​യി​ന്‍റു​ക​ൾ നേ​ടു​ന്ന​തി​ലും അ​തു വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ലും ഫെ​ഡ​റ​ർ ആ​ധി​പ​ത്യം കൈ​വ​രി​ച്ചു.

എ​യ്സു​ക​ളി​ലും 25-10 എ​ന്ന മേ​ൽ​കൈ സ്വി​സ് സ്റ്റാ​ർ നേ​ടി​യെ​ടു​ത്തു. ഫെ​ഡ​റ​റി​ന്‍റെ റാ​ക്ക​റ്റി​ൽ നി​ന്ന് 94 വി​ന്ന​റു​ക​ൾ മൂ​ളി​പ്പ​റ​ന്നു. അ​വി​ടെ​യും 54 വി​ന്ന​റു​ക​ളു​മാ​യി ദ്യോ​ക്കോ പി​ന്നാ​ക്കം പോ​യി. അ​ഞ്ചാം സെ​റ്റി​ന്‍റെ ടൈ​ബ്രേ​ക്ക​റി​ൽ സ്കോ​ർ 8-7 എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ ര​ണ്ടു ചാം​പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റു​ക​ൾ ഫെ​ഡ​റ​റി​ന് ല​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ ര​ണ്ടും അ​തി​ജീ​വി​ച്ച ദ്യോ​ക്കോ ഫെ​ഡ​റ​റു​ടെ പ്ര​യ​ത്ന​ങ്ങ​ളെ​യെ​ല്ലാം പാ​ഴാ​ക്കി ചാം​പ്യ​ൻ പ​ട്ട​ത്തി​ലേ​ക്ക് കു​തി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top