24
August 2019 - 12:58 pm IST

Download Our Mobile App

Flash News
Archives

Analysis

ravi-shastri-india-coach

അ"​ശാ​സ്ത്രീ'​യം

Published:17 July 2019

# വി.​കെ. സ​ഞ്ജു

ലോ​ക​ക​പ്പി​ൽ ഏ​ഴു ക​ളി​യും ജ​യി​ച്ച്
സെ​മി​യി​ലെ​ത്തി​യ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ ഒ​രൊ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​ൽ അ​നീ​തി​യു​ണ്ടെ​ന്നു തോ​ന്നാം.
പ​ക്ഷേ, മാ​സ​ങ്ങ​ളാ​യി തി​രു​ത്താ​തെ
ബാ​ക്കി വ​ച്ച തെ​റ്റു​ക​ളാ​ണ്
ആ ​പ​രാ​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്
എ​ന്നു​റ​പ്പാ​കു​മ്പോ​ൾ അ​താ​വ​ശ്യ​വു​മാ​ണ്.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ കോ​ച്ചാ​കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ രാ​ഹു​ൽ ദ്രാ​വി​ഡ് ചോ​ദി​ച്ച​ത്, മു​തി​ർ​ന്ന​വ​രെ ഞാ​നെ​ന്തു പ​ഠി​പ്പി​ക്കാ​നാ​ണെ​ന്നാ​യി​രു​ന്നു. പ​ഠി​പ്പി​ക്കാ​നു​ള്ള​തു "കു​ട്ടി​ക​ളെ'​യാ​ണെ​ന്ന ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യാ​ൾ അ​ണ്ട​ർ-19 ടീ​മി​ലെ​യും എ ​ടീ​മി​ലെ​യു​മെ​ല്ലാം കു​ട്ടി​ക​ളു​മാ​യി ലോ​കം ചു​റ്റി, അ​വ​രെ ക​ളി പ​ഠി​പ്പി​ച്ച് ഏ​തു സ​മ​യ​ത്തും സീ​നി​യ​ർ ടീ​മി​ലേ​ക്ക് ഡ​യ​റ​ക്റ്റ് റി​ക്രൂ​ട്ട്മെ​ന്‍റി​നു പ്രാ​പ്ത​രാ​ക്കി, ഇ​പ്പോ​ൾ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി ചെ​യ​ർ​മാ​നാ​യി​രി​ക്കു​ന്നു.

ദ്രാ​വി​ഡ് പ​റ​ഞ്ഞ​തു ശ​രി​യാ​ണെ​ന്ന് അ​നി​ൽ കും​ബ്ലെ ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന കാ​ല​ത്ത് വി​രാ​ട് കോ​ഹ്‌​ലി "തെ​ളി​യി​ച്ച​തു​മാ​ണ്'. റി​ട്ട​യ​ർ​മെ​ന്‍റ് ടെ​സ്റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ എം.​എ​സ്. ധോ​ണി തോ​ളി​ലേ​റ്റി ന​ട​ന്ന കും​ബ്ലെ​യെ, അ​മി​ത​മാ​യി ക​ളി പ​ഠി​പ്പി​ക്കു​ന്നു എ​ന്നു പ​രി​ഭ​വ​വും പ​രാ​തി​യും പ​റ​ഞ്ഞ് രാ​ജി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു കോ​ഹ്‌​ലി​യും കൂ​ട്ട​രും. ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​രു​ടെ ക​രി​യ​ർ ഹി​സ്റ്റ​റി​യി​ലെ ഒ​ര​ധ്യാ​യം മാ​ത്ര​മാ​യി​രു​ന്നു കും​ബ്ലെ​യു​ടെ ഇ​റ​ങ്ങി​പ്പോ​ക്ക്. ഗാ​രി കേ​സ്റ്റ​നും ജോ​ൺ റൈ​റ്റും ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​ട​ത്ത് ഗ്രെ​ഗ് ചാ​പ്പ​ലും അ​നി​ൽ കും​ബ്ലെ​യും സ്വീ​ക​രി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​നു കാ​ര​ണം ല​ളി​ത​മാ​ണ്. എ​ല്ലാം തി​ക​ഞ്ഞ​വ​രാ​യി ടീ​മി​ൽ വേ​രി​റ​ക്കി നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ടാ​സ്ക് മാ​സ്റ്റ​റെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​വ​ർ​ക്കാ​വ​ശ്യം ഒ​രു ഹെ​ഡ് മാ​സ്റ്റ​റെ​പ്പോ​ലൊ​രു ഹെ​ഡ് കോ​ച്ചി​നെ​യ​ല്ല, കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ഒ​രു മാ​നെ​ജ​രെ മാ​ത്ര​മാ​ണ്.

ബാ​റ്റി​ങ്ങി​നും ബൗ​ളി​ങ്ങി​നും ഫീ​ൽ​ഡി​ങ്ങി​നും പ്ര​ത്യേ​കം പ​രി​ശീ​ല​ക​രും മ​റ്റൊ​രു ഫി​സി​ക്ക​ൽ ട്രെ​യ്ന​റും മെ​ന്‍റ​ൽ ക​ണ്ടീ​ഷ​നി​ങ് കോ​ച്ചും തി​രു​മ്മ​ൽ വി​ദ​ഗ്ധ​നും വ​രെ ഉ​ൾ​പ്പെ​ടു​ന്ന സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ത​ന്നെ ഒ​രു "സ​പ്പോ​ർ​ട്ട്' സ്റ്റാ​പ് മാ​ത്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇം​ഗ്ലി​ഷ് ഫു​ട്ബോ​ളി​ലെ മാ​നെ​ജ​ർ പോ​സ്റ്റി​നോ​ളം പോ​ലും നി​ർ​മാ​യ​ക​മാ​കു​ന്നി​ല്ല ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ സം​ബ​ന്ധി​ച്ച് ഒ​രു ഹെ​ഡ് കോ​ച്ച്. ടീം ​മീ​റ്റി​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കാ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ മ​നോ​ഹ​ര​മാ​യി സം​സാ​രി​ക്കാ​നും ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ൽ ചെ​റി​യ ഇ​ൻ​പു​ട്ടു​ക​ൾ ന​ൽ​കാ​നും ക​ഴി​യു​ന്നൊ​രാ​ൾ, ര​വി ശാ​സ്ത്രി ആ ​റോ​ളി​ൽ പെ​ർ​ഫെ​ക്റ്റാ​യി​രു​ന്നു. അ​തി​ന​പ്പു​റ​ത്തേ​ക്ക് ഒ​ന്നു​മാ​യി​രു​ന്നി​ല്ലെ​ന്നു കൂ​ടി ചേ​ർ​ത്തു വാ​യി​ക്ക​ണം, ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ൽ അ​ട​ക്കം നി​ർ​ണാ​യ​ക​മാ​യ ചി​ല മ​ത്സ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തു​മ്പോ​ൾ.

വി​രാ​ട് കോ​ഹ്‌​ലി ക്രീ​സി​ൽ നി​ൽ​ക്കു​മ്പോ​ൾ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ബാ​റ്റി​ങ് ഓ​ർ​ഡ​ർ നി​ശ്ച​യി​ച്ച ശാ​സ്ത്രി​യു​ടെ പി​ഴ​വൊ​ക്കെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. പേ​സ് ബൗ​ള​ർ​മാ​രു​ടെ​യും സ്പി​ന്ന​ർ​മാ​രു​ടെ​യും റൊ​ട്ടേ​ഷ​ൻ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട്ട​പ്പോ​ഴും ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ കാ​ര്യ​ത്തി​ൽ അ​തു സം​ഭ​വി​ക്കാ​തി​രു​ന്ന​തി​ന്‍റെ കു​റ​വ് ഇ​ന്ത്യ​ൻ മ​ധ്യ​നി​ര​യി​ൽ ഓ​രോ മ​ത്സ​രം പി​ന്നി​ടു​ന്തോ​റും കൂ​ടു​ത​ൽ കൂ​ടു​ത​ൽ തെ​ളി​ഞ്ഞു വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത​മാ​യി ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ വി​ള​നി​ല​മാ​യ ഇ​ന്ത്യ​യി​ൽ നാ​ലാം ന​മ്പ​റി​ലേ​ക്കൊ​രാ​ൾ ഓ​ട്ടോ​മാ​റ്റി​ക്കാ​യി അ​വ​ത​രി​ച്ചു​കൊ​ള്ളും എ​ന്ന അ​ശാ​സ്ത്രീ​യ​മാ​യ അ​മി​ത വി​ശ്വാ​സ​വും ശാ​സ്ത്രി നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യ​ൻ തി​ങ്ക് ടാ​ങ്കി​നെ ഭ​രി​ച്ചി​ട്ടു​ണ്ടാ​ക​ണം. ക​ളി​ച്ചു തെ​ളി​യി​ക്കാ​ത്ത വി​ജ​യ് ശ​ങ്ക​റി​നെ നാ​ലാം ന​മ്പ​റി​ൽ ഉ​റ​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ലേ​ക്കു വി​മാ​നം ക​യ​റി​യ ടീ​മി​ൽ, ആ ​പൊ​സി​ഷ​നി​ൽ ആ​ദ്യം ക​ളി​ച്ച​ത് കെ.​എ​ൽ. രാ​ഹു​ലാ​യി​രു​ന്നു. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ പ​രു​ക്കേ​റ്റു പു​റ​ത്തു പോ​യ​പ്പോ​ൾ പ​ക​രം വ​ന്ന​ത് റി​സ​ർ​വ് വി​ക്ക​റ്റ് കീ​പ്പ​റും, ത​ത്കാ​ലം ഒ​രു ലോ​വ​ർ മി​ഡി​ൽ ഓ​ർ​ഡ​ർ ഹി​റ്റ​റാ​കാ​ൻ മാ​ത്രം ശേ​ഷി​യു​മു​ള്ള ഋ​ഷ​ഭ് പ​ന്താ​യി​രു​ന്നു. വി​ജ​യ് ശ​ങ്ക​ർ കൂ​ടി പു​റ​ത്തു പോ​യ​പ്പോ​ൾ ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത് ഇ​തു​വ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത മാ​യ​ങ്ക് അ​ഗ​ർ​വാ​ളും.

പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച അ​മ്പാ​ടി റാ​യു​ഡു​വും ശ്രേ​യ​സ് അ​യ്യ​രും, പ്ര​തി​ഭ​യി​ൽ ആ​ർ​ക്കും പി​ന്നി​ല​ല്ലാ​ത്ത ശു​ഭ്മാ​ൻ ഗി​ല്ലും അ​പ്പോ​ഴും പു​റ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ടെ​സ്റ്റ് ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​യി അ​ജി​ങ്ക്യ ര​ഹാ​നെ അ​പ്പോ​ഴും ഇം​ഗ്ല​ണ്ടി​ൽ കൗ​ണ്ടി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഓ​പ്പ​ണി​ങ് മു​ത​ൽ മി​ഡി​ൽ ഓ​ർ​ഡ​ർ വ​രെ എ​വി​ടെ​യും പ​രീ​ക്ഷി​ക്കാ​വു​ന്ന​വ​രാ​യി​രു​ന്നു ഗി​ല്ലും ര​ഹാ​നെ​യും.

ലോ​ക​ക​പ്പി​ൽ ഏ​ഴു ക​ളി​യും ജ​യി​ച്ച് സെ​മി​യി​ലെ​ത്തി​യ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ ഒ​രൊ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​ൽ അ​നീ​തി​യു​ണ്ടെ​ന്നു തോ​ന്നാം. പ​ക്ഷേ, മാ​സ​ങ്ങ​ളാ​യി തി​രു​ത്താ​തെ ബാ​ക്കി വ​ച്ച തെ​റ്റു​ക​ളാ​ണ് ആ ​പ​രാ​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത് എ​ന്നു​റ​പ്പാ​കു​മ്പോ​ൾ അ​താ​വ​ശ്യ​വു​മാ​ണ്. കാ​ര​ണം, ഒ​രു ലോ​ക​ക​പ്പ് കൊ​ണ്ടൊ​ന്നും നേ​രം വെ​ളു​ക്കി​ല്ല. കോ​ച്ചും ക​ളി​ക്കാ​രും വ​രും പോ​കും, ടീം ​ഇ​വി​ടെ​യു​ണ്ടാ​കും, അ​വ​ർ​ക്കി​നി​യും ക​ളി​ക​ളു​മു​ണ്ടാ​കും. വി​ജ​യ​മാ​യാ​ലും പ​രാ​ജ​യ​മാ​യാ​ലും ത​ല​യ്ക്കു പി​ടി​ക്കാ​തെ അ​വ​രെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ ഒ​രു മാ​ർ​ഗ​ദ​ർ​ശി​യെ​യാ​ണ് ആ​വ​ശ്യം. കോ​ച്ച് ആ​രെ​ന്നു ക​ളി​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന അ​വ​സ്ഥ മാ​റാ​തെ ആ​ർ​ക്കും ആ ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്നു ക​രു​താ​നും ക​ഴി​യി​ല്ല.


വാർത്തകൾ

Sign up for Newsletter



top