24
August 2019 - 12:27 pm IST

Download Our Mobile App

Flash News
Archives

National

4-eminent-personalities-selected-for-the-2018-sangeet-natak-akademi-awards

കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; 4 പേർക്ക് അക്കാദമി രത്ന

Published:16 July 2019

പ്രശസ്ത തബലവിദ്വാൻ സക്കീർ ഹുസൈൻ, നർത്തകിയായ സൊണാൽ മാൻസിങ്, നർത്തകനും നൃത്തസംവിധായകനുമായ ജതിൻ ഗോസ്വാമി, ഭരതനാട്യം ഗുരു കെ. കല്യാണ സുന്ദരം പിള്ള എന്നിവർക്ക് അക്കാദമി രത്ന ലഭിച്ചു.

ന്യൂഡൽഹി: 2018ലെ കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത തബല വിദ്വാൻ സക്കീർ ഹുസൈൻ, നർത്തകിയായ സൊണാൽ മാൻസിങ്, നർത്തകനും നൃത്തസംവിധായകനുമായ ജതിൻ ഗോസ്വാമി, ഭരതനാട്യം ഗുരു കെ. കല്യാണ സുന്ദരം പിള്ള എന്നിവർക്ക് അക്കാദമി രത്ന ലഭിച്ചു. മൂന്നു ലക്ഷം രൂപ വീതമാണ് അവാർഡ് തുക. 

അലമേലു മണി , മല്ലാഡി സൂരി ബാബു, എസ് കാസിം, എസ് ബാബു എന്നിവർ കർണ്ണാട്ടിക് വായ്പാട്ടിനുള്ള അവാർഡ് പങ്കിട്ടു. എ.എം. പരമേശ്വരൻ കുട്ടൻ ചാക്യാർ (കൂടിയാട്ടം), രാധാ ശ്രീധർ (ഭരതനാട്യം), ഗോപികാ വർമ്മ (മോഹിനിയാട്ടം), ഗണേശ്, കുമരേശ് (നാഗസ്വരം), സുരേഷ് വാദ്ക്കർ (വയലിൻ) എന്നിവർക്കാണ് മറ്റ് അവാർഡുകൾ. കൂടാതെ, അക്കാഡമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്ക്കാരങ്ങളും പ്രഖ്യാപിച്ചു.


വാർത്തകൾ

Sign up for Newsletter



top