24
August 2019 - 12:25 pm IST

Download Our Mobile App

Flash News
Archives

Mollywood

mohanlal

വിൻസെന്‍റ് ഗോമസ് പ്രേക്ഷക ഹൃദയം കവർന്നിട്ട് ഇന്നേക്ക് 33 വർഷം

Published:17 July 2019

രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു. അങ്കിളിന്‍റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്, രാജകുമാരൻ, രാജാവിന്‍റെ മകൻ.

രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു. അങ്കിളിന്‍റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്, രാജകുമാരൻ, രാജാവിന്‍റെ മകൻ... ഈ ഡയലോഗ് മലയാളികൾ ഏറ്റുപറഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് 33 വർഷമായി.

മോഹൻലാലിന്‍റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു പറയാവുന്ന ചിത്രമായിരുന്നു രാജാവിന്‍റെ മകൻ. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വിൻസെന്‍റ് ഗോമസ് എന്ന അധോലോക നായകനെ മലയാളി മറന്നിട്ടില്ല എന്ന ഓർമപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങൾ. #33YearsOfRajavinteMakan എന്ന ഹാഷ്‌ടാഗോടെയാണ് ട്വിറ്ററിലൂടെ ചിത്രങ്ങൾ ആളുകൾ പങ്കുവച്ചിരിക്കുന്നത്.

ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയിൽ തമ്പി കണ്ണന്താനമാണ് ചിത്രം സംവിധാനം ചെയ്തത്. 1986 ലാണ് രാജാവിന്‍റെ മകൻ റിലീസിനെത്തിയത്. മോഹൻലാലിനൊപ്പം സുരേഷ് ഗോപി, അംബിക, രതീഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തി.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതമൊരുക്കിയത് എസ്.പി വെങ്കിടേഷ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


വാർത്തകൾ

Sign up for Newsletter



top