24
August 2019 - 4:03 pm IST

Download Our Mobile App

Flash News
Archives

Kerala

rajkumar

രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി, കുടുംബത്തിന് 16 ലക്ഷം രൂപയും നൽകും

Published:17 July 2019

രാജ്കുമാറിന്‍റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്‍റെ കുടുംബത്തിലെ നാല് പേർക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനം. രാജ്കുമാറിന്‍റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്‍റെ കുടുംബത്തിലെ നാല് പേർക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തികത്തട്ടിപ്പ് കേസിൽ പീരുമേട് സബ്ജ‍യിലിൽ റിമാൻഡിൽ കഴിയവേയാണ് ഇടുക്കി കോലാഹലമേട് സ്വദേശിയായ രാജ്കുമാർ മരിച്ചത്. അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും നെടുങ്കണ്ടം എസ്ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇടുക്കി  മുന്‍ എസ്പി കെ.ബി വേണുഗോപാലിനെതിരെയും സംഭവത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന് പുറമേ ജുഡീഷ്യല്‍ കമ്മീഷനും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top