24
August 2019 - 12:24 pm IST

Download Our Mobile App

Flash News
Archives

Special

priyanka-gandhi

സാരി ട്വിറ്റർ: 22 വർഷം മുൻപുള്ള ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

Published:17 July 2019

ജൂലൈ 15 നാണ് സാരി ട്വിറ്റർ ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തങ്ങൾക്ക് പ്രിയപ്പെട്ട സാരി ധരിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ചലഞ്ചിൽ ചെയ്യേണ്ടത്.

സോഷ്യൽ മീഡിയയിലിപ്പോൾ ചലഞ്ചുകളുടെ കാലമാണ്. കികി ചലഞ്ചും ഐസ് ബക്കറ്റ് ചലഞ്ചും ബോട്ടിൽ ക്യാപ് ചലഞ്ചുകളുമൊക്കെ തരംഗമാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ സ്ത്രീകൾക്ക് മാത്രമുള്ള ഒരു ചലഞ്ചുമെത്തിക്കഴിഞ്ഞു. സാരി ട്വിറ്റർ എന്നാണിതിന്‍റെ പേര്.

ജൂലൈ 15 നാണ് സാരി ട്വിറ്റർ ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തങ്ങൾക്ക് പ്രിയപ്പെട്ട സാരി ധരിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ചലഞ്ചിൽ ചെയ്യേണ്ടത്. രാഷ്‌ട്രീയ നേതാക്കളും സിനിമ നടികളും സംഭവം ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു സാരി ട്വിറ്റർ.

ഇപ്പോൾ 22 വർഷം മുൻപ് വിവാഹദിനത്തിൽ എടുത്ത ചിത്രമാണ് പ്രിയങ്ക ഗാന്ധി പങ്കുവച്ചിരിക്കുന്നത്. പൂജാ വേളയിൽ എടുത്ത ചിത്രമാണെന്നും പ്രിയങ്ക കുറിച്ചിട്ടുണ്ട്.

ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, നഗ്മ, ബിജെപി നേതാവ് നൂപുർ ശർമ, നടിമാരായ പ്രിയ മാലിക്, മീരാ ചോപ്ര, യാമി ഗൗതം എന്നിവരും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top