24
August 2019 - 12:31 pm IST

Download Our Mobile App

Flash News
Archives

Crime

kollam

ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിയ്ക്ക് മൂന്നു ജീവപര്യന്തം

Published:17 July 2019

രാ​ജേ​ഷി​ന്‍റെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ധശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കൊല്ലം പോ​ക്സോ കോ​ട​തി ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. രാജേ​ഷ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഏ​ഴ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു ജീ​വ​പ​ര്യ​ന്തം. കേ​സി​ലെ പ്ര​തി രാ​ജേ​ഷ് 26 വ​ർ​ഷം പ്ര​ത്യേ​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഹീ​ന​മാ​യ കുറ്റകൃത്യമാണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് കൂ​ടി​യാ​യ രാ​ജേ​ഷ് ന​ട​ത്തി​യ​തെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി 3,20,000 രൂ​പ പി​ഴ ശി​ക്ഷ​യും വി​ധി​ച്ചു.

രാ​ജേ​ഷി​ന്‍റെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ധശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കൊല്ലം പോ​ക്സോ കോ​ട​തി ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. രാജേ​ഷ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തിയ്​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ച​ത്. 2017 ഓ​ഗ​സ്റ്റ് 27 നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. അ​മ്മൂ​മ്മ​യോ​ടൊ​പ്പം ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്കു​പോ​യ കു​ട്ടി​യെ പ്ര​തി കാ​ത്ത് നി​ന്ന് കൂ​ട്ടി കൊ​ണ്ടു​പോ​യി കു​ള​ത്തൂ​പ്പു​ഴ​യി​ലെ ഒ​രു കാ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി സ​മീ​പ​ത്തു​ള്ള ആ​ര്‍​പി​എ​ല്‍ എ​സ്റ്റേ​റ്റി​ല്‍ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ചു. കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷ​വും കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന​റി​ഞ്ഞ് നാ​ട്ടു​കാ​രും പൊലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം കണ്ടെടുക്കു​ന്ന​ത്. കു​ട്ടി​ക്കൊ​പ്പം പ്ര​തി യാ​ത്ര​ ചെ​യ്യു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സാ​ക്ഷി​മൊ​ഴി​ക​ളും കേ​സ് അന്വേഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.


വാർത്തകൾ

Sign up for Newsletter



top