24
August 2019 - 2:37 pm IST

Download Our Mobile App

Flash News
Archives

Kerala

sfi

കുത്തിയത് ശിവരഞ്ജിത്ത്, നസീം പിടിച്ചുവെച്ചു: അഖിലിന്‍റെ മൊഴി

Published:17 July 2019

എസ്എഫ്ഐ പ്രവർത്തകനായ അഖിലിന്‍റെ സുഹൃത്തിനെ കൊല്ലാനായിരുന്നു ആദ്യം ശ്രമിച്ചത്. പിന്നീട് അഖിൽ ഓടിയപ്പോൾ അഖിലിനെ പിടിച്ചു നിർത്തി കുത്തുകയുമായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളെജിനകത്ത് വച്ച് കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്‍റെ മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. നസീം പിടിച്ച് വച്ചു. ശിവരഞ്ജിത്ത് കുത്തി. ക്യാംപസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് യൂണിവേഴ്‍സിറ്റി കോളെജിൽ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിൽ പൊലീസിന് മൊഴി നൽകിയത്.

കോളെജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നിർദേശം അനുസരിക്കാത്തവർ ഉണ്ടായിരുന്നു. ഇതിൽ യൂണിറ്റ് കമ്മിറ്റിയിലുള്ളവർക്ക് വിരോധം ഉണ്ടായിരുന്നു. പാട്ട് പാടരുതെന്നും ക്ലാസിൽ പോകണമെന്നും ഇവർ പറഞ്ഞു. ഇത് അനുസരിക്കാത്തതാണ് സംഘർഷത്തിന് കാരണമെന്നും അഖിൽ മൊഴി നൽകി. ദൃക്സാക്ഷി മൊഴികൾ പ്രകാരം പ്രതികൾ കൊല്ലാനുറച്ച് തന്നെ എത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.

എസ്എഫ്ഐ പ്രവർത്തകനായ അഖിലിന്‍റെ സുഹൃത്തിനെ കൊല്ലാനായിരുന്നു ആദ്യം ശ്രമിച്ചത്. പിന്നീട് അഖിൽ ഓടിയപ്പോൾ അഖിലിനെ പിടിച്ചു നിർത്തി കുത്തുകയുമായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. 


വാർത്തകൾ

Sign up for Newsletter



top