24
August 2019 - 3:26 pm IST

Download Our Mobile App

Flash News
Archives

World

കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു

Published:17 July 2019

നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ഹേ​ഗി​ലു​ള്ള ആ​സ്ഥാ​ന​ത്ത് ജ​ഡ്ജി അ​ബ്ദു​ൾ​ഖാ​വി അ​ഹ​മ്മ​ദ് യൂ​സ​ഫാ​ണ് വി​ധി ​പ്ര​സ്താ​വിച്ചത്. വധശിക്ഷ പുനപരിശോധിക്കാൻ‌ പാക്കിസ്ഥാനോട് അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി ആവശ്യപ്പെടും.
16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യയ്ക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നു. കുൽ ഭൂഷൺ യാദവിന് ആശ്വാസമായ നടപടി ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. 

ഹേഗ്:  ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച പാ​ക്കിസ്ഥാൻ ന​ട​പ​ടി​  അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി തടഞ്ഞു.

നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ഹേ​ഗി​ലു​ള്ള ആ​സ്ഥാ​ന​ത്ത് ജ​ഡ്ജി അ​ബ്ദു​ൾ​ഖാ​വി അ​ഹ​മ്മ​ദ് യൂ​സ​ഫാ​ണ് വി​ധി ​പ്ര​സ്താ​വിച്ചത്. വധശിക്ഷ പുനപരിശോധിക്കാൻ‌ പാക്കിസ്ഥാനോട് അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി ആവശ്യപ്പെടും.

16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യയ്ക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നു. കുൽ ഭൂഷൺ യാദവിന് ആശ്വാസമായ നടപടി ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. 

വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി.എന്നാൽ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്‍റെ വാദവും കോടതി തള്ളി.  

കുല്‍ഭൂഷണ്‍ ജാദവിനെ നിഷ്പക്ഷമായ രീതിയില്‍ അല്ല പാകിസ്ഥാന്‍ സൈനിക കോടതി വിചാരണ ചെയ്തതെന്ന്  അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാക്കിസ്ഥാൻ ജാദവിനെതിരെ ചാർത്തിയ ആരോപണങ്ങളെല്ലാം കോടതി തള്ളുന്ന രീതിയിലായിരുന്നു വിധി. 

പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്ത കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം ലഭിക്കാതെ പോയി.  വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും  കോടതിയുടെ നിരീക്ഷണം.‌‌

കേ​സി​ൽ ഫെ​ബ്രു​വ​രി​യി​ൽ കോ​ട​തി നാ​ലു​ദി​വ​സം വാ​ദം കേ​ട്ടി​രു​ന്നു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും അ​വ​ര​വ​രു​ടെ ഭാ​ഗം വി​ശ​ദ​മാ​യി അന്ന് വാദി​ച്ചു.

ചാ​ര വൃ​ത്തി​യും ഭീ​ക​ര​ത​യും ആ​രോ​പി​ച്ചാ​ണ് 2017 ഏ​പ്രി​ലി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക കോ​ട​തി ജാ​ദ​വി​നു വ​ധ​ശി​ക്ഷയ്ക്ക് വി​ധി​ച്ച​ത്. ഇ​തി​നെ​തി​രേ ഇ​ന്ത്യ 2017 മേ​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ച്ചത്. നാ​വി​ക​സേ​ന​യി​ൽ​നി​ന്നു വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജാ​ദ​വി​നെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ​നി​ന്നാ​ണ് പാക്കിസ്ഥാൻ പി​ടി​കൂ​ടി​യ​ത്.  


വാർത്തകൾ

Sign up for Newsletter



top