24
August 2019 - 12:22 pm IST

Download Our Mobile App

Flash News
Archives

Religious

ramayana-masam

വേ​ട​ന്‍റെ പാ​പം,​ ക്രൗ​ഞ്ച​പ്പ​ക്ഷി​യു​ടെ ദുഃ​ഖം

Published:18 July 2019

# ധ​ർ​മ ചൈ​ത​ന്യ

ജീ​വി​ത​ത്തി​ലെ ദി​വ്യ​ദുഃ​ഖ​ങ്ങ​ളി​ൽ മ​നു​ഷ്യ​ചി​ന്ത​യ്ക്ക് അ​തീ​ത​മാ​യ കാ​വ്യ​നീ​തി ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട് എ​ന്ന​റി​യാ​ൻ മ​ഹ​ത്തു​ക്ക​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ണ്ണോ​ടി​ച്ചാ​ൽ മ​തി. അ​ത് ശ്രീ​രാ​മ​നാ​യാ​ലും ശ്രീ​ബു​ദ്ധ​നാ​യാ​ലും യേ​ശു​ദേ​വ​നാ​യാ​ലും വ്യ​ത്യാ​സ​മി​ല്ല.

മ​ന​സി​ൽ പെ​ട്ടെ​ന്ന് ഉ​രു​ണ്ടു​കൂ​ടി​യ ശോ​ക​മാ​ണ് ശ്ലോ​ക​മാ​യി പ​രി​ണ​മി​ച്ച​തെ​ന്ന വാ​ല്മീ​കി​യു​ടെ തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് ആ​ദി​കാ​വ്യ​മാ​യ രാ​മാ​യ​ണ​ത്തി​ന്‍റെ ഉ​ദ്ഭ​വം. ജീ​വി​ത​ത്തി​ലെ ദി​വ്യ​ദുഃ​ഖ​ങ്ങ​ളി​ൽ മ​നു​ഷ്യ​ചി​ന്ത​യ്ക്ക് അ​തീ​ത​മാ​യ കാ​വ്യ​നീ​തി ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട് എ​ന്ന​റി​യാ​ൻ മ​ഹ​ത്തു​ക്ക​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ണ്ണോ​ടി​ച്ചാ​ൽ മ​തി. അ​ത് ശ്രീ​രാ​മ​നാ​യാ​ലും ശ്രീ​ബു​ദ്ധ​നാ​യാ​ലും യേ​ശു​ദേ​വ​നാ​യാ​ലും വ്യ​ത്യാ​സ​മി​ല്ല.

പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്യ​ക​ൾ ത​ത്വ​ചി​ന്ത​ക​ളി​ലേ​ക്കു മാ​ത്ര​മ​ല്ല,​ കാ​വ്യ​ര​ച​ന​യി​ലേ​ക്കും എ​ത്തി​ക്കാ​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് രാ​മാ​യ​ണം. അ​ല്ലെ​ങ്കി​ൽ നി​ര​ക്ഷ​ര​നും സം​സ്കാ​ര​ശൂ​ന്യ​നു​മാ​യ വ​ന​ച​ര​നി​ൽ നി​ന്ന് ഇ​തി​ഹാ​സ​കാ​വ്യം പി​റ​വി​യെ​ടു​ക്കു​ന്ന​ത് എ​ങ്ങ​നെ? വ​ന​ത്തി​ലെ പി​ടി​ച്ചു​പ​റി​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന ര​ത്നാ​ക​ര​ന്‍റെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​ത് സ​പ്​​ത​ർ​ഷി​മാ​രെ ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴാ​ണ്. 

ത​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ത്നാ​ക​ര​നോ​ട് എ​ന്തി​നു​വേ​ണ്ടി​യാ​ണ് ഈ ​പാ​പ​ക​ർ​മം ചെ​യ്യു​ന്ന​ത് എ​ന്ന് സ​പ്ത​ർ​ഷി​ക​ൾ ആ​രാ​യു​ന്നു. ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പോ​റ്റാ​ൻ വേ​ണ്ടി​യാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ങ്കി​ൽ ഈ ​ക​ർ​മ​ത്തി​ന്‍റെ ഫ​ലം അ​വ​ർ കൂ​ടി അ​നു​ഭ​വി​ക്കാ​ൻ ത​യാ​റാ​ണോ എ​ന്നു ചോ​ദി​ച്ച​റി​യാ​ൻ അ​വ​ർ ഉ​പ​ദേ​ശി​ക്കു​ന്നു. അ​വ​ർ അ​തു നി​ർ​ദാ​ക്ഷി​ണ്യം നി​രാ​ക​രി​ച്ച​തോ​ടെ കാ​ട്ടാ​ള​ന്‍റെ ക​ണ്ണു​തു​റ​ക്കു​ന്നു.

താ​ൻ കു​ടും​ബ​ത്തി​നു​വേ​ണ്ടി ചെ​യ്ത വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ൾ കു​ടും​ബം പോ​റ്റാ​നു​ള്ള ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പെ​ട്ട​തു മാ​ത്ര​മാ​ണെ​ന്നും അ​തി​ൽ ത​ങ്ങ​ൾ​ക്കു കാ​ര്യ​മി​ല്ലെ​ന്നു​മു​ള്ള അ​വ​രു​ടെ നി​ല​പാ​ട് അ​യാ​ളെ നി​സ്തേ​ജ​നാ​ക്കു​ന്നു. പ​ല​രും വ​ലി​യ തെ​റ്റു​ക​ളി​ലേ​ക്കു ക​ട​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ത​നി​ക്കു​വേ​ണ്ടി​യാ​യി​രി​ക്കി​ല്ല,​ മ​റ്റു​ള്ള​വ​രെ​ക്കൂ​ടി ക​രു​തി​യാ​കും. എ​ന്നാ​ൽ നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ അ​വ​ർ കൈ​യൊ​ഴി​ഞ്ഞാ​ൽ നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ൽ പ​തി​ക്കും.

ര​ത്നാ​ക​ര​നോ​ട് ദൈ​വ​ത്തെ പ്രാ​ർ​ഥി​ക്കാ​ന​ല്ല,​ സ​പ്ത​ർ​ഷി​ക​ൾ ഉ​പ​ദേ​ശി​ച്ച​ത്. ചു​റ്റു​മു​ള്ള​വ​രി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​യാ​ൾ​ക്ക് ദൈ​വ​ത്തെ വി​ശ്വാ​സ​മു​ണ്ടാ​കു​മോ! വേ​ട​നു പ​രി​ചി​ത​മാ​യ മ​ര​ത്തെ ഭ​ജി​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ ഉ​പ​ദേ​ശം. മ​ര എ​ന്ന​ത് ക്ര​മ​ത്തി​ൽ രാ​മ എ​ന്നാ​യി. പ്ര​കൃ​തി​യു​മാ​യു​ള്ള ഈ ​താ​ദാ​ത്മ്യ​ത്തി​ൽ നി​ന്നാ​ണ് ര​ത്നാ​ക​ര​ന് എ​ല്ലാ അ​റി​വു​ക​ളും തു​റ​ന്നു കി​ട്ടു​ന്ന​തും വാ​ല്മീ​കി​യാ​യി പ​രി​ണ​മി​ക്കു​ന്ന​തും.

ക്രൗ​ഞ്ച​മി​ഥു​ന​ങ്ങ​ളി​ൽ ഒ​ന്നി​നെ കൊ​ന്ന വേ​ട​നും താ​ൻ ത​ന്നെ! ഇ​ണ​യെ​ച്ചൊ​ല്ലി വി​ല​പി​ക്കു​ന്ന ക്രൗ​ഞ്ച​പ്പ​ക്ഷി​യും താ​ൻ ത​ന്നെ! ആ ​ശോ​കം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ മ​ന​സി​ന്‍റെ മൂ​ശ​യി​ൽ എ​രി​ഞ്ഞ് അ​ത് അ​തു​ല്യ​മാ​യ ശ്ലോ​ക​മാ​യി. എ​ങ്കി​ലും സം​ശ​യം നീ​ങ്ങി​യി​ല്ല. ഈ ​ക്രൗ​ഞ്ച​പ്പ​ക്ഷി​യു​ടെ ദുഃ​ഖ​മെ​ങ്ങ​നെ ത​ന്‍റെ നാ​വി​ൽ ക​വി​ത​യാ​യി​വ​ന്നു? ആ ​സം​ശ​യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് രാ​മ​ന്‍റെ​യും സീ​ത​യു​ടെ​യും അ​വ​രു​ടെ ഇ​ട​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന രാ​വ​ണ​ന്‍റെ​യും ക​ഥ​യി​ലേ​ക്കു നീ​ണ്ട​ത്. 

ദുഃ​ഖ​ങ്ങ​ളെ സ​ന്നി​വേ​ശി​പ്പി​ക്കാ​നും ഉ​ൾ​ക്കൊ​ള്ളാ​നും അ​വ​യെ ഉ​ദാ​ത്തീ​ക​രി​ക്കാ​ന​മു​ള്ള ക​ഴി​വ് വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് വാ​ല്മീ​കി സ്വ​ന്തം ക​ഥ​യി​ലൂ​ടെ മ​നു​ഷ്യ​രോ​ടു പ​റ​യു​ന്ന​ത്. ആ​രും അ​വി​ടേ​ക്കു പോ​കു​ന്നി​ല്ല. അ​വ​ർ രാ​മാ​യ​ണ സ​ഞ്ചാ​ര​ത്തി​ലൂ​ടെ അ​തി​ന്‍റെ വ​ര​മ്പു​ക​ൾ മാ​ത്രം സ്പ​ർ​ശി​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top