24
August 2019 - 2:31 pm IST

Download Our Mobile App

Flash News
Archives

Cricket

ms-dhoni-rishabh-pant

ധോ​ണി ഉ​ട​ൻ വി​ര​മി​ക്കി​ല്ല; ഇ​നി ഒ​ന്നാം ന​മ്പ​ർ വി​ക്ക​റ്റ് കീ​പ്പ​റ​ല്ല

Published:17 July 2019

ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ  പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ധോ​ണി എ​പ്പോ​ൾ വി​ര​മി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ശ​രി​യാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ധോ​ണി​യെ വി​ര​മി​ക്കാ​ൻ ത​ത്കാ​ലം നി​ർ​ബ​ന്ധി​ക്കേ​ണ്ടെ​ന്ന​താ​ണ് ബി​സി​സി​ഐ​യു​ടെ നി​ല​പാ​ട് എ​ന്ന​റി​യു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ താ​ര​വും മു​ൻ നാ​യ​ക​നു​മാ​യ എം.​എ​സ്. ധോ​ണി ഉ​ട​ൻ വി​ര​മി​ച്ചേ​ക്കി​ല്ല. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ന്‍റെ സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ധോ​ണി ടീ​മി​ലു​ണ്ടാ​വു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​വ​ർ​ത്ത​ന​കാ​ല​ത്തി​ൽ ധോ​ണി​യെ​പോ​ലൊ​രു പ​രി​ച​യ​സ​മ്പ​ന്ന​നെ ഒ​പ്പം നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​സി​സി​ഐ​യു​ടെ ഈ ​നീ​ക്കം. 

 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ  പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ധോ​ണി എ​പ്പോ​ൾ വി​ര​മി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ശ​രി​യാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ധോ​ണി​യെ വി​ര​മി​ക്കാ​ൻ ത​ത്കാ​ലം നി​ർ​ബ​ന്ധി​ക്കേ​ണ്ടെ​ന്ന​താ​ണ് ബി​സി​സി​ഐ​യു​ടെ നി​ല​പാ​ട് എ​ന്ന​റി​യു​ന്നു. എ​ങ്കി​ലും ഒ​ന്നാം ന​മ്പ​ർ വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ധോ​ണി​ക്ക് ഇ​നി അ​വ​സ​രം ന​ൽ​കി​ല്ല. പ​തി​ന​ഞ്ചം​ഗ ടീ​മി​ൽ ധോ​ണി​യു​ണ്ടാ​വും. എ​ന്നാ​ൽ പ​തി​നൊ​ന്നം​ഗ ടീ​മി​ൽ ഇ​ടം ഉ​റ​പ്പി​ല്ല. ഋ​ഷ​ഭ് പ​ന്ത് ധോ​ണി​യു​ടെ പ​ക​ര​ക്കാ​ര​ന്‍റെ റോ​ളി​ലെ​ത്തും. ക​ഴി​വു​ക​ൾ രാ​കി​മി​നു​ക്കാ​ൻ പ​ന്തി​ന് സ​മ​യ​വും അ​നു​വ​ദി​ക്കും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്ന് ധോ​ണി സ്വ​യം മാ​റി​നി​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ടീം ​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പ് ധോ​ണി​യോ​ട് സെ​ല​ക്റ്റ​ർ​മാ​ർ നേ​രി​ട്ടു സം​സാ​രി​ക്കു​ക​യും ചെ​യ്യും. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ വെ​സ്റ്റി​ൻ​ഡീ​സി​ൽ ക​ളി​ക്കു​ക. ധോ​ണി​ക്കൊ​പ്പം വി​ക്ക​റ്റ് കീ​പ്പി​ങ്ങി​ൽ പ​ന്തി​ന്‍റെ സീ​നി​യ​റാ​യ ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന്‍റെ കാ​ര്യ​ത്തി​ലും ബി​സി​സി​ഐ​യു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും. കാ​ർ​ത്തി​ക്കി​നെ ഏ​തു രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തു​ണ്ട്.  


വാർത്തകൾ

Sign up for Newsletter



top