24
August 2019 - 12:25 pm IST

Download Our Mobile App

Flash News
Archives

Special

priest

വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ല; പുരോഹിതനെ തള്ളി താഴെയിട്ട് യുവതി

Published:18 July 2019

50,000 ത്തോളം വരുന്ന വിശ്വാസികളോട് ദൈവവചനം പ്രസംഗിക്കുന്നതിനിടയിലാണ് തടിച്ച് സ്ത്രീകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ വേദിയിൽ നിന്ന് യുവതി തള്ളി താഴെയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. കാൻകാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിൽ പ്രശസ്ത വൈദികൻ മാർസെലോ റോസിയാണ് കുർബാന അർപ്പിക്കാനെത്തിയത്.

50,000 ത്തോളം വരുന്ന വിശ്വാസികളോട് ദൈവവചനം പ്രസംഗിക്കുന്നതിനിടയിലാണ് തടിച്ച് സ്ത്രീകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. സംഭവത്തിന്‍റെ വിഡിയോ വ്യാപകമായി പ്രചരിക്കുമ്പോഴും തടിച്ച സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനം ലഭിക്കില്ല എന്ന് വൈദികൻ പറയുന്നത് ദൃശ്യങ്ങളിലില്ല.

കാണികളുടെ കൂട്ടത്തിലിരുന്ന് പുരോഹിതന്‍റെ പ്രസംഗം കേൾക്കുകയായിരുന്നു യുവതി. വിഢിത്തരങ്ങൾ പറയുന്നവരോട് ഇങ്ങനെ തന്നെയാണ് പെരുമാറേണ്ടത് എന്നാണ് ചിലർ പറയുന്നത്. യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് യുവതിയുടെ സുഹൃത്തുക്കൾ പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ രാത്രിയോടെ വിട്ടയച്ചു.


വാർത്തകൾ

Sign up for Newsletter



top