24
August 2019 - 2:35 pm IST

Download Our Mobile App

Flash News
Archives

Mollywood

sylock

അജയ് വാസുദേവ് ചിത്രത്തിൽ വില്ലനായി മമ്മൂട്ടി

Published:18 July 2019

തമിഴ്നടൻ രാജ്കിരണിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ദ് മണി ലെൻഡർ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഷൈലോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ, പലിശയ്ക്ക് പകരം നെഞ്ചിലെ അര കിലോ  മാംസം പകരം ചോദിച്ച ക്രൂരതയുടെ പര്യായമായ പലിശക്കാരനായാണ് മമ്മൂട്ടിയെത്തുന്നത്. തന്‍റെ സുഹൃത്ത് ചോദിച്ച തന്‍റെ നെഞ്ചിലെ അരകിലോ മാംസം കൊടുക്കാൻ ഒരു മടിയും കൂടാതെ കോടതിക്ക് മുന്നിൽ ധൈര്യമായി നെഞ്ച് തുറന്നു കൊടുത്ത, സഹജീവികളോട് കരുണ കാണിക്കുന്ന മറ്റൊരു പലിശക്കാരൻ ആന്‍റോണിയ ആയി രാജ് കിരൺ വേഷമിടുന്നു.

ആന്‍റോണിയയെ ഷൈലോക്കിന്‍റെ കരങ്ങളിൽ നിന്ന് രക്ഷിക്കാൻ കോടതിൽ എത്തിയ വനിത അഡ്വക്കേറ്റ് പിലാത്തലോ ആയി മീനയും ചിത്രത്തിലെത്തുന്നു. തമിഴ്നടൻ രാജ്കിരണിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ദ് മണി ലെൻഡർ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഗുഡ് വിൽ എന്‍റർടെയ്ൻമെന്‍റസിന്‍റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. അനീഷ് മോഹനും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയെറ്ററുകളിലെത്തും. 

 


വാർത്തകൾ

Sign up for Newsletter



top