24
August 2019 - 3:28 pm IST

Download Our Mobile App

Flash News
Archives

Mollywood

jaathikkathottam

എന്തൊരു ഫീലാ... രണ്ട് മില്യണും കടന്ന് ജാതിക്കാത്തോട്ടം

Published:18 July 2019

കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായെത്തി പ്രേക്ഷക മനം കവർന്ന മാത്യു തോമസും ഉദാഹരണം സുജാതയിലൂടെ തിളങ്ങിയ അനശ്വരയുമാണ് ഗാനത്തിലെത്തിയിരിക്കുന്നത്.

സിനിമ പ്രേമികളുടെ മനസ് കീഴടക്കി തരംഗമായി കഴിഞ്ഞിരിക്കുകയാണ് തണ്ണീർമത്തൻ ദിനങ്ങളിലെ ഈ ജാതിക്കാത്തോട്ടം എജ്ജാതി നിന്‍റെ നോട്ടം എന്ന ഗാനം. പുറത്തിറങ്ങി ഇതിനോടകം തന്നെ രണ്ടു മില്യണിലധികം വ്യൂമായി യൂ ട്യൂബ് ട്രെൻഡിങിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഗാനം.

കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായെത്തി പ്രേക്ഷക മനം കവർന്ന മാത്യു തോമസും ഉദാഹരണം സുജാതയിലൂടെ തിളങ്ങിയ അനശ്വരയുമാണ് ഗാനത്തിലെത്തിയിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതമൊരുക്കിയിരിക്കുന്നത്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്ലസ് ടു കാലഘട്ടത്തിലെ പ്രണയമാണ് ഗാനത്തിന്‍റെ പ്രമേയം. സ്കൂൾ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് എ.ഡിയാണ്. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം. ചിത്രത്തിന്‍റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


വാർത്തകൾ

Sign up for Newsletter



top